Summary
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനു മായുള്ള കൂടിക്കാഴ്ച 'തത്വത്തില്‍' അംഗീകരിച്ചു. റഷ്യ ഉക്രെയ്നില്‍ അധിനിവേശം നടത്തുകയില്ലെന്ന ഉറപ്പിലാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയതെന്ന് വൈറ്റ് ഹൗസ് നയതന്ത്ര പ്രസ്താവനയില്‍ പറഞ്ഞു. യൂറോപ്പിലെ ഏറ്റവും ഗുരുതരമായ സുരക്ഷാ പ്രതിസന്ധികളിലൊന്നായ ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇടനിലക്കാരനായി. ഉക്രെയ്‌നെ ആക്രമിക്കാനുള്ള റഷ്യയുടെ പദ്ധതികളെക്കുറിച്ച് യുഎസ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുകയും മോസ്‌കോയില്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഉക്രെയ്ന്‍ […]
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനു മായുള്ള കൂടിക്കാഴ്ച 'തത്വത്തില്‍' അംഗീകരിച്ചു. റഷ്യ ഉക്രെയ്നില്‍ അധിനിവേശം നടത്തുകയില്ലെന്ന ഉറപ്പിലാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയതെന്ന് വൈറ്റ് ഹൗസ് നയതന്ത്ര പ്രസ്താവനയില്‍ പറഞ്ഞു.
യൂറോപ്പിലെ ഏറ്റവും ഗുരുതരമായ സുരക്ഷാ പ്രതിസന്ധികളിലൊന്നായ ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇടനിലക്കാരനായി.
ഉക്രെയ്‌നെ ആക്രമിക്കാനുള്ള റഷ്യയുടെ പദ്ധതികളെക്കുറിച്ച് യുഎസ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുകയും മോസ്‌കോയില്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഉക്രെയ്ന്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നെന്ന വാര്‍ത്ത റഷ്യ നിഷേധിച്ചു.
“(യുഎസ്) പ്രസിഡന്റ് വ്യക്തമാക്കിയതുപോലെ, അധിനിവേശം ആരംഭിക്കുന്ന നിമിഷം വരെ നയതന്ത്രം പിന്തുടരാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,” വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി ഞായറാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
റഷ്യ സൈനിക നടപടിയുമായി മുന്നോട്ട് പോകുന്നില്ലെങ്കില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും ഈ ആഴ്ച അവസാനം യൂറോപ്പില്‍ കൂടിക്കാഴ്ച നടത്തുമെന്ന് സാക്കി അറിയിച്ചു. അധിനിവേശം നടന്നിട്ടില്ലായെങ്കില്‍ നയതന്ത്രത്തിന് തങ്ങള്‍ എപ്പോഴും തയ്യാറാണെന്ന് അവര്‍ പറഞ്ഞു.
ഞായറാഴ്ച ബൈഡന്‍ മാക്രോണുമായി സംസാരിച്ചതായും ഇരു നേതാക്കളും നിലവിലുള്ള നയതന്ത്രത്തെക്കുറിച്ചും ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ റഷ്യ നടത്തുന്ന സൈനിക ശക്തിക്കെതിരെയുള്ള പ്രതിരോധ ശ്രമങ്ങള്‍ ചര്‍ച്ച ചെയ്തതായും സാകി പറഞ്ഞു.
യുഎസ് കണക്കുകള്‍ പ്രകാരം, ഉക്രെയ്‌നിലും സമീപത്തും റഷ്യ 1,50,000-ത്തിലധികം സൈന്യത്തെ വിന്യസിച്ചിരുന്നു. ജനുവരി 30 മുതല്‍ ഏകദേശം 1,00,000 സൈനികരുണ്ടായിരുന്നു. ഉക്രെയ്ന്‍ അധിനിവേശത്തിലേക്ക് നയിക്കുന്ന എല്ലാ കാര്യങ്ങളും റഷ്യ തയ്യാറാക്കിയിരുന്നതായി
കരുതുന്നതായി ബ്ലിങ്കെന്‍ പറഞ്ഞു.
ഏറ്റവും പുതിയ അമേരിക്കന്‍ രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍, വരും ദിവസങ്ങളില്‍ ഉക്രെയ്ന്‍ ആക്രമിക്കാന്‍ പുടിന്‍ തീരുമാനച്ചിരുന്നതായി തനിക്ക് ബോധ്യപ്പെട്ടതായി ബൈഡന്‍ വെള്ളിയാഴ്ച പറഞ്ഞു. മുന്‍ സോവിയറ്റ് രാഷ്ട്രമായ ഉക്രെയ്‌നെ നാറ്റോയില്‍ പ്രവേശിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്ന് പുടിന്‍ ആവശ്യപ്പെട്ടിരുന്നു.