19 Feb 2022 3:41 AM GMT
Summary
ഡെല്‍ഹി: പ്രലയ് മണ്ടലിനെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ സിഎസ്ബി ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയതായി സിഎസ്ബി ബാങ്ക് അറിയിച്ചു. അംഗീകാരം ലഭിച്ചതോടെ അദ്ദേഹത്തെ സിഎസ്ബി ബാങ്ക് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. 2020 സെപ്തംബര്‍ 23 മുതല്‍ അദ്ദേഹം ബാങ്കില്‍ പ്രസിഡന്റ് (റീട്ടെയില്‍, എസ്എംഇ, ഓപ്പറേഷന്‍സ് ആന്‍ഡ് ഐടി) ആയിരുന്നു. റീട്ടെയില്‍ അസറ്റുകള്‍, റീട്ടെയില്‍ ബാധ്യതകള്‍, ബിസിനസ്സ് ബാങ്കിംഗ്, ബാങ്കിംഗ് ഉല്‍പന്നങ്ങളും സാങ്കേതികവിദ്യയും എന്നിവയുള്‍പ്പെടെ നിരവധി ബിസിനസ്സുകളിലും പ്രവര്‍ത്തനങ്ങളിലും 30 വര്‍ഷത്തിലധികം […]
ഡെല്‍ഹി: പ്രലയ് മണ്ടലിനെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ സിഎസ്ബി ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയതായി സിഎസ്ബി ബാങ്ക് അറിയിച്ചു. അംഗീകാരം ലഭിച്ചതോടെ അദ്ദേഹത്തെ സിഎസ്ബി ബാങ്ക് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി നിയമിച്ചു.
2020 സെപ്തംബര്‍ 23 മുതല്‍ അദ്ദേഹം ബാങ്കില്‍ പ്രസിഡന്റ് (റീട്ടെയില്‍, എസ്എംഇ, ഓപ്പറേഷന്‍സ് ആന്‍ഡ് ഐടി) ആയിരുന്നു. റീട്ടെയില്‍ അസറ്റുകള്‍, റീട്ടെയില്‍ ബാധ്യതകള്‍, ബിസിനസ്സ് ബാങ്കിംഗ്, ബാങ്കിംഗ് ഉല്‍പന്നങ്ങളും സാങ്കേതികവിദ്യയും എന്നിവയുള്‍പ്പെടെ നിരവധി ബിസിനസ്സുകളിലും പ്രവര്‍ത്തനങ്ങളിലും 30 വര്‍ഷത്തിലധികം അനുഭവമുള്ള വ്യക്തിയാണ് അദ്ദേഹം.
ആക്സിസ് ബാങ്ക്, യെസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകളിലും, വിപ്രോ ഇന്‍ഫോടെക്, കോള്‍ഗേറ്റ് പാമോലിവ് തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങളിലും അദ്ദേഹത്തിന് അനുഭവസമ്പത്തുണ്ട്.