Summary
മുംബൈ: രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 2022 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 5.8 ശതമാനമായി വളരാന്‍ സാധ്യതയുണ്ടെന്ന് എസ്ബിഐയുടെ ഗവേഷണ റിപ്പോര്‍ട്ട് ‘ഇക്കോറാപ്പ്’. കൊവിഡിനു മുമ്പുള്ള കണക്കുകളെ മറികടന്ന് 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 8.4 ശതമാനം വികസിച്ചു. എന്നാല്‍ ജൂലൈ-സെപ്റ്റംബര്‍ കാലയളവിലെ ജിഡിപി വളര്‍ച്ച അതിനു മുമ്പുള്ള പാദത്തിലെ 20.1 ശതമാനത്തേക്കാള്‍ മന്ദഗതിയിലായിരുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (NSO) ഫെബ്രുവരി 28-ന് 2021-22 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം […]
മുംബൈ: രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 2022 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 5.8 ശതമാനമായി വളരാന്‍ സാധ്യതയുണ്ടെന്ന് എസ്ബിഐയുടെ ഗവേഷണ റിപ്പോര്‍ട്ട് ‘ഇക്കോറാപ്പ്’.
കൊവിഡിനു മുമ്പുള്ള കണക്കുകളെ മറികടന്ന് 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 8.4 ശതമാനം വികസിച്ചു. എന്നാല്‍ ജൂലൈ-സെപ്റ്റംബര്‍ കാലയളവിലെ ജിഡിപി വളര്‍ച്ച അതിനു മുമ്പുള്ള പാദത്തിലെ 20.1 ശതമാനത്തേക്കാള്‍ മന്ദഗതിയിലായിരുന്നു.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (NSO) ഫെബ്രുവരി 28-ന് 2021-22 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിന്റെ ജിഡിപി എസ്റ്റിമേറ്റ് പ്രഖ്യാപിക്കും.
എസ്ബിഐ നൗകാസ്റ്റിംഗ് മോഡല്‍ അനുസരിച്ച്, 2022 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ പ്രവചിക്കപ്പെട്ട ജിഡിപി വളര്‍ച്ച 5.8 ശതമാനമാണ്. ഇത് കുറഞ്ഞ വളര്‍ച്ചയാണ്. അതേ സാമ്പത്തിക വര്‍ഷം മുഴുവനും ജിഡിപി വളര്‍ച്ച മുന്‍ അനുമാനമായ 9.3 ല്‍ നിന്ന് 8.8 ശതമാനമായി കുറയുമെന്ന് റിപ്പോര്‍ട്ട് പറഞ്ഞു.
വ്യവസായ പ്രവര്‍ത്തനങ്ങള്‍, സേവന പ്രവര്‍ത്തനങ്ങള്‍, ആഗോള സമ്പദ് വ്യവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട 41 ഉയര്‍ന്ന ഫ്രീക്വന്‍സി സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് നൗകാസ്റ്റിംഗ് മോഡല്‍.