image

17 Feb 2022 3:31 AM GMT

Corporates

ഇന്ത്യയില്‍ സജീവമായി നിൽക്കുന്നത് 14.34 ലക്ഷത്തിലധികം കമ്പനികള്‍

Myfin Editor

ഇന്ത്യയില്‍ സജീവമായി നിൽക്കുന്നത് 14.34 ലക്ഷത്തിലധികം കമ്പനികള്‍
X

Summary

  ഡെല്‍ഹി: ഈ വര്‍ഷം ജനുവരി 31 വരെയുള്ള കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് 14,34,848 കമ്പനികള്‍ സജീവമാണെന്ന് കമ്പനി കാര്യ മന്ത്രാലയം (എംസിഎ). ഔദ്യോഗിക കണക്കുകള്‍ പ്രകാരം 12,182 കമ്പനികള്‍ കഴിഞ്ഞ മാസം രജിസ്റ്റര്‍ ചെയ്തു. ജനുവരി 31 വരെ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ എണ്ണം 22,88,681 ആയിരുന്നു. അവയില്‍ 7,91,908 കമ്പനികള്‍ അടച്ചുപൂട്ടി. 52,548 കമ്പനികളെ ഔദ്യോഗിക രേഖകളില്‍ നിന്ന് ഒഴിവാക്കാനുള്ള നടപടിയിലാണ്. 2013 ലെ കമ്പനി ആക്ട് അനുസരിച്ച് 663 വണ്‍ പേഴ്സണ്‍ കമ്പനികള്‍ […]


ഡെല്‍ഹി: ഈ വര്‍ഷം ജനുവരി 31 വരെയുള്ള കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് 14,34,848 കമ്പനികള്‍ സജീവമാണെന്ന് കമ്പനി കാര്യ മന്ത്രാലയം (എംസിഎ). ഔദ്യോഗിക കണക്കുകള്‍ പ്രകാരം 12,182 കമ്പനികള്‍ കഴിഞ്ഞ മാസം രജിസ്റ്റര്‍ ചെയ്തു.

ജനുവരി 31 വരെ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ എണ്ണം 22,88,681 ആയിരുന്നു. അവയില്‍ 7,91,908 കമ്പനികള്‍ അടച്ചുപൂട്ടി. 52,548 കമ്പനികളെ ഔദ്യോഗിക രേഖകളില്‍ നിന്ന് ഒഴിവാക്കാനുള്ള നടപടിയിലാണ്.

2013 ലെ കമ്പനി ആക്ട് അനുസരിച്ച് 663 വണ്‍ പേഴ്സണ്‍ കമ്പനികള്‍ (ഒപിസി) ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2022 ജനുവരിയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കമ്പനികള്‍ രജിസ്ട്രേഷന്‍ നടത്തിയത്-2,274 എണ്ണം. ഉത്തര്‍പ്രദേശില്‍ 1,204 എണ്ണവും ഡെല്‍ഹിയില്‍ 1,160 എണ്ണവും രജിസ്റ്റര്‍ ചെയ്തു.