image

17 Feb 2022 5:36 AM GMT

Banking

ഡിസംബറില്‍ ആര്‍ബിഐ ഡോളര്‍ അധികമായി വിറ്റഴിച്ചു

Myfin Editor

ഡിസംബറില്‍ ആര്‍ബിഐ ഡോളര്‍ അധികമായി വിറ്റഴിച്ചു
X

Summary

മുംബൈ: 2021 ഡിസംബര്‍ മാസത്തില്‍ സ്‌പോട്ട് മാര്‍ക്കറ്റില്‍ 2.917 ബില്യണ്‍ യുഎസ് ഡോളര്‍ അധികമായി വിറ്റതിനു ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ യുഎസ് കറന്‍സിയുടെ അധിക വില്‍പ്പനക്കാരായി മാറി. ഡിസംബര്‍ മാസത്തില്‍ 7.475 ബില്യണ്‍ ഡോളര്‍ വാങ്ങുകയും 10.392 ബില്യണ്‍ ഡോളര്‍ സ്‌പോട്ട് മാര്‍ക്കറ്റില്‍ വില്‍ക്കുകയും ചെയ്തതായി 2022 ഫെബ്രുവരിയില്‍ പുറത്തിറക്കിയ ആര്‍ബിഐ ബുള്ളറ്റിനില്‍ പറയുന്നു. 2021 നവംബറില്‍ ആര്‍ബിഐ സ്‌പോട്ട് മാര്‍ക്കറ്റില്‍ നിന്ന് 8.489 ബില്യണ്‍ യുഎസ് ഡോളര്‍ വാങ്ങുകയും സമാനമായ തുകയ്ക്ക്


മുംബൈ: 2021 ഡിസംബര്‍ മാസത്തില്‍ സ്‌പോട്ട് മാര്‍ക്കറ്റില്‍ 2.917 ബില്യണ്‍ യുഎസ് ഡോളര്‍ അധികമായി വിറ്റതിനു ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ യുഎസ് കറന്‍സിയുടെ അധിക വില്‍പ്പനക്കാരായി മാറി.

ഡിസംബര്‍ മാസത്തില്‍ 7.475 ബില്യണ്‍ ഡോളര്‍ വാങ്ങുകയും 10.392 ബില്യണ്‍ ഡോളര്‍ സ്‌പോട്ട് മാര്‍ക്കറ്റില്‍ വില്‍ക്കുകയും ചെയ്തതായി 2022 ഫെബ്രുവരിയില്‍ പുറത്തിറക്കിയ ആര്‍ബിഐ ബുള്ളറ്റിനില്‍ പറയുന്നു.

2021 നവംബറില്‍ ആര്‍ബിഐ സ്‌പോട്ട് മാര്‍ക്കറ്റില്‍ നിന്ന് 8.489 ബില്യണ്‍ യുഎസ് ഡോളര്‍ വാങ്ങുകയും സമാനമായ തുകയ്ക്ക് വിപണിയില്‍ വില്‍ക്കുകയും ചെയ്തിരുന്നു. 2020 ഡിസംബറില്‍ 3.991 ബില്യണ്‍ യു എസ് ഡോളറാണ് സെന്‍ട്രല്‍ ബാങ്ക് സ്‌പോട്ട് മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയത്.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ സെന്‍ട്രല്‍ ബാങ്ക് സ്‌പോട്ട് മാര്‍ക്കറ്റില്‍ നിന്ന് മൊത്തം 68.315 ബില്യണ്‍ യുഎസ് ഡോളറാണ് വാങ്ങിയത്. കൂടാതെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് സ്‌പോട്ട് മാര്‍ക്കറ്റില്‍ നിന്നും 162.479 ബില്യണ്‍ യുഎസ് ഡോളര്‍ വാങ്ങുകയും 94.164 ബില്യണ്‍ യുഎസ് ഡോളര്‍ വിറ്റഴിക്കുകയും ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.