14 Feb 2022 11:59 PM GMT
Summary
മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി ഉപഭോക്തൃ പണപ്പെരുപ്പ നിരക്കില്‍് യുഎസ് ഇന്ത്യയെ മറികടന്നു. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണ് ഇതുവരെ ഇന്ത്യയടക്കമുള്ള മൂന്നാം ലോക രാജ്യങ്ങള്‍ക്കുണ്ടായിരുന്നത്. ഈ ചരിത്രമാണ് അമേരിക്കയില്‍ കുറെ നാളുകളായി തുടരുന്ന ഉയര്‍ന്ന പണപ്പെരുപ്പം തിരുത്തിയത്. തുടര്‍ച്ചയായ അഞ്ച് മാസങ്ങളായി ഈ നില തുടരുകയാണ്. മാത്രമല്ല റീട്ടെയില്‍ പണപ്പെരുപ്പ നിരക്കില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന ആശങ്കയിലും ആകാംക്ഷയിലുമാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഓഹരി […]
മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി ഉപഭോക്തൃ പണപ്പെരുപ്പ നിരക്കില്‍് യുഎസ് ഇന്ത്യയെ മറികടന്നു. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണ് ഇതുവരെ ഇന്ത്യയടക്കമുള്ള മൂന്നാം ലോക രാജ്യങ്ങള്‍ക്കുണ്ടായിരുന്നത്. ഈ ചരിത്രമാണ് അമേരിക്കയില്‍ കുറെ നാളുകളായി തുടരുന്ന ഉയര്‍ന്ന പണപ്പെരുപ്പം തിരുത്തിയത്. തുടര്‍ച്ചയായ അഞ്ച് മാസങ്ങളായി ഈ നില തുടരുകയാണ്. മാത്രമല്ല റീട്ടെയില്‍ പണപ്പെരുപ്പ നിരക്കില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന ആശങ്കയിലും ആകാംക്ഷയിലുമാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഓഹരി വിപണികളും. മുന്‍പ് നാലു തവണ മാത്രമാണ് യുഎസിലെ പണപ്പെരുപ്പ നിരക്ക് ഇന്ത്യയുടേതിനേക്കാള്‍ വര്‍ധിച്ചത്.
ഇന്ത്യയില്‍ ശരാശരി 4.75 ശതമാനം അധികം 1999 നവംബര്‍, ഡിസംബര്‍, 2004 മെയ്, 2017 ജൂണ്‍ എന്നീ മാസങ്ങളിലായിരുന്നു ഇത് രേഖപ്പെടുത്തിയത്. കഴിഞ്ഞ 30 വര്‍ഷങ്ങളായി യുഎസില്‍ ഉള്ളതിനേക്കാള്‍ പണപ്പെരുപ്പം ഇന്ത്യയിലുണ്ടായിരുന്നു. ശരാശരി 4.75 ശതമാനം അധികമായിരുന്നു ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക്. നിലവില്‍ യുഎസ് ഈ കണക്കുകളെ കടത്തി വെട്ടിയതോടെ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്കുള്ള മൂലധന കുത്തൊഴുക്കില്‍ ഇടിവുണ്ടാകാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഈ വര്‍ഷം ജനുവരിയിലെ കണക്കനുസരിച്ച് യുഎസിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 7.5 ശതമാനമാണ്. ഇന്ത്യയില്‍ നിലവിലിത് 6.01 ശതമാനമാണെന്നോര്‍ക്കണം.
ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?
താരമത്യേന കുറഞ്ഞ പണപ്പെരുപ്പം എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശുഭസൂചനയാണെന്ന് കരുതേണ്ടതില്ലെന്നും ഉപഭോക്തൃ ഡിമാന്‍ഡില്‍ വന്ന ഇടിവാണ് ഇത് വെളിവാക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു. ഇതു മൂലം വിലവര്‍ധനയ്ക്കുള്ള അവസരം ഒരുങ്ങുന്നില്ല. എന്നാല്‍ യുഎസില്‍ സ്ഥിതി നേരെ തിരിച്ചാണ്. ഉപഭോക്തൃ ചെലവില്‍ വന്‍ വര്‍ധന പ്രകടമായതിനാല്‍ സ്ഥാപനങ്ങള്‍ക്ക് വിലവര്‍ധന നടപ്പാക്കാന്‍ സാധിക്കുന്നുണ്ട്.
കോവിഡ് വ്യാപനത്തിന് പിന്നാലെ വിപണി സജീവമാകുവാന്‍ ആരംഭിച്ചതോടെ ഉപഭോക്തൃ ചെലവും വര്‍ധിച്ചു. താമസം, ഭക്ഷണം, വാഹനം, ഇന്ധനം തുടങ്ങിയവയുടെ വിലക്കയറ്റമാണ് പണപ്പെരുപ്പ സൂചിക ഉയരാനുള്ള പ്രധാന കാരണമായി കാണുന്നത്. കോവിഡ് പ്രതിസന്ധിയെ പരിഹരിക്കുവാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ ഇത്തരം പാക്കേജുകളുടെ പലിശ ഉയര്‍ത്തി ഘട്ടം ഘട്ടമായി ഇവ പിന്‍വലിക്കാനുള്ള നീക്കമുണ്ടാകാനുള്ള സാധ്യതയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഉത്തേജന പാക്കേജ്
ഇത്തരത്തില്‍ യുഎസിലെ പണപ്പെരുപ്പം ഇനിയും വര്‍ധിച്ചാല്‍ അയഞ്ഞ പണനയം കേന്ദ്ര ബാങ്കുകള്‍ക്ക് ഉപേക്ഷിക്കേണ്ടി വരികയും പലിശ നിരക്കില്‍ വര്‍ധന ഉണ്ടാകുകയും ചെയ്യും. ഇത് കടം വാങ്ങുന്ന കാര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് കാരണമാകും. മറ്റ് രാജ്യങ്ങളില്‍ നിന്നും ഫണ്ട് സ്വരൂപിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യയിലെ കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാകുകയും ചെയ്യും. കോവിഡ് പാക്കേജിന്റെ ഭാഗമായി അമേരിക്കയിലെ ഒരോ വ്യക്തയുടെ അക്കൗണ്ടിലേക്കും നേരിട്ട് സര്‍ക്കാര്‍ പണമൊഴുക്കിയിരുന്നു. കോര്‍പ്പറേറ്റ് മേഖലയ്ക്ക് അനുവദിച്ച ആനുകൂല്യങ്ങള്‍ക്ക് പുറമേയാണ് ഇത്. ഇതും ഇപ്പോഴുള്ള പണപ്പെരുപ്പത്തിന് അനുകൂല ഘടകമായി.