14 Feb 2022 5:14 AM
Summary
ഡെല്‍ഹി: രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പില്‍ കേസെടുത്ത് സി ബി ഐ. ഗുജറാത്തിലെ സ്വകാര്യ കപ്പല്‍ നിര്‍മാണ ശാലയായ എ ബി ജി ഷിപ്പ് യാര്‍ഡ് കമ്പനിയുടെ ഡയറക്ടര്‍മാര്‍ ചേര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടങ്ങുന്ന 28 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 22,842 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. സി ബി ഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസാണ് ഇത്. എന്നാല്‍ തട്ടിപ്പ് കേസില്‍ എ ബി ജി ഷിപ്പ് […]
ഡെല്‍ഹി: രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പില്‍ കേസെടുത്ത് സി ബി ഐ. ഗുജറാത്തിലെ സ്വകാര്യ കപ്പല്‍ നിര്‍മാണ ശാലയായ എ ബി ജി ഷിപ്പ് യാര്‍ഡ് കമ്പനിയുടെ ഡയറക്ടര്‍മാര്‍ ചേര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടങ്ങുന്ന 28 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 22,842 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. സി ബി ഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസാണ് ഇത്. എന്നാല്‍ തട്ടിപ്പ് കേസില്‍ എ ബി ജി ഷിപ്പ് യാര്‍ഡിനെതിരെ കേസുടുക്കുന്ന കാര്യത്തില്‍ അലംഭാവം കാണിച്ചെന്നും രണ്ട് വര്‍ഷം മുമ്പ് ഇക്കാര്യത്തില്‍ എസ് ബി ഐ പരാതി നല്‍കിയിരുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ബാങ്ക് കണ്‍സോര്‍ഷ്യത്തിന് നേതൃത്വം കൊടുക്കന്നത് ഐ സി ഐ സി ഐ ബാങ്കാണെങ്കിലും 2019 ലാണ് എസ് ബി ഐ ഇതിനെതിരെ പരാതി നല്‍കിയത്.
എബിജി ഷിപ്പ്യാര്‍ഡിന്റെ സിഎംഡിയായിരുന്ന ഋഷി കമലേഷ് അഗര്‍വാള്‍, എക്സിക്യുട്ടീവ് ഡയറക്ടര്‍ സന്താനം മുത്തുസ്വാമി, ഡയറക്ടര്‍മാരായ അശ്വനി കുമാര്‍, സുശീല്‍ കുമാര്‍ അഗര്‍വാള്‍, രവി വിമല്‍ നെവേതിയ എന്നിവരാണ് കേസിലെ പ്രതികള്‍. ക്രിമിനല്‍ ഗൂഢാലോചന, ചതി, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ പരാതിയിലാണ് സിബിഐ നടപടി. വായ്പ എടുത്ത തുക വക മാറ്റി ചെലവഴിക്കുകയായിരുന്നു.
ഗുജറാത്തിലെ ദഹേജിലും സൂറത്തിലും ഷിപ്പ് യാര്‍ഡുകള്‍ ഉള്ള എ ബി ജിക്കെതിരെ 2019 നവംബര്‍ എട്ടിനാണ് എസ് ബി ഐ ആദ്യം പരാതി നല്‍കിയത്. സൂറത്ത്, ബറൂച്ച്, മുംബൈ, പൂണെ തുടങ്ങിയ സ്ഥലങ്ങളിലെ ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ 13 സ്ഥലങ്ങളില്‍ ശനിയാഴ്ച നടത്തിയ പരിശോധനയില്‍ തട്ടിപ്പ് തെളിയിക്കുന്ന രേഖകള്‍ കണ്ടെടുക്കാന്‍ സാധിച്ചതായി സിബിഐ പ്രസ്താവനയില്‍ പറഞ്ഞു.
എ ബി ജിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പയായി നല്‍കിയത് 2468.51 കോടി രൂപയാണ്. ഐ സി ഐ സി ഐ ബാങ്ക് 7,089 കോടി രൂപയും ഐ ഡി ബി ഐ ബാങ്ക് 3,634 കോടിയും , ബാങ്ക് ഓഫ് ബറോഡ 1,614 കോടിയും പഞ്ചാബ് നാഷനല്‍ ബാങ്ക് 1,244 കോടിയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 1228 കോടിയും വായ്പ നല്‍കിയതായി പുറത്തുവന്നിട്ടുണ്ട്. ഒന്നര വര്‍ഷത്തിലേറെ നീണ്ട സൂക്ഷ്മപരിശോധനക്ക് ശേഷം, ഫെബ്രുവരി 7 ന് എഫ്‌ഐആര്‍ ഫയല്‍ ചെയ്ത പരാതിയിലാണ് സിബിഐ നടപടി സ്വീകരിച്ചിരിക്കുന്നത്.