Summary
ഡൽഹി: 5G സേവനങ്ങൾക്കായി സ്പെക്‌ട്രം അനുവദിക്കുന്നതിനുള്ള ലേലം ഈ വർഷം നടക്കാനിരിക്കെ ടെലികോം ഓപ്പറേറ്റർമാരും, സാറ്റലൈറ്റ് ലൈസൻസികളും തമ്മിലുള്ള ഭിന്നത തുടരുന്നു. ഇരു കൂട്ടരുമായി ട്രായ് നടത്തിയ ചർച്ച വിജയം കണ്ടില്ല. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കമ്പനികളോടും, മറ്റ് തത്പര കക്ഷികളോടും ഫെബ്രുവരി 15-ന് മുമ്പായി സ്പെക്ട്രം മൂല്യനിർണ്ണയം ചെയ്യാനുള്ള രീതികളെക്കുറിച്ചുള്ള വിശദാംശങ്ങളുൾപ്പെടുത്തി അപേക്ഷ രണ്ടാമത് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പാൻ-ഇന്ത്യ അടിസ്ഥാനത്തിൽ 3,300-3,600 Mhz ബാൻഡിലുള്ള നിർദ്ദിഷ്ട 5G സ്പെക്ട്രമാണ് വിതരണത്തിനായി […]
ഡൽഹി: 5G സേവനങ്ങൾക്കായി സ്പെക്‌ട്രം അനുവദിക്കുന്നതിനുള്ള ലേലം ഈ വർഷം നടക്കാനിരിക്കെ ടെലികോം ഓപ്പറേറ്റർമാരും, സാറ്റലൈറ്റ് ലൈസൻസികളും തമ്മിലുള്ള ഭിന്നത തുടരുന്നു. ഇരു കൂട്ടരുമായി ട്രായ് നടത്തിയ ചർച്ച വിജയം കണ്ടില്ല.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കമ്പനികളോടും, മറ്റ് തത്പര കക്ഷികളോടും ഫെബ്രുവരി 15-ന് മുമ്പായി സ്പെക്ട്രം മൂല്യനിർണ്ണയം ചെയ്യാനുള്ള രീതികളെക്കുറിച്ചുള്ള വിശദാംശങ്ങളുൾപ്പെടുത്തി അപേക്ഷ രണ്ടാമത് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പാൻ-ഇന്ത്യ അടിസ്ഥാനത്തിൽ 3,300-3,600 Mhz ബാൻഡിലുള്ള നിർദ്ദിഷ്ട 5G സ്പെക്ട്രമാണ് വിതരണത്തിനായി ഉദ്ദേശിക്കുന്നത്. ഇതിന്റെ അടിസ്ഥാന വില ജോടിയാക്കാത്ത ഒരു മെഗാഹെർട്‌സ് സ്പെക്ട്രത്തിന് ഏകദേശം 492 കോടി രൂപയ്ക്ക് ട്രായ് നേരത്തെ ശുപാർശ ചെയ്തിരുന്നു.
5G വാങ്ങാൻ താൽപ്പര്യപ്പെടുന്ന ടെലികോം ഓപ്പറേറ്റർമാർ 3,300-3,600 മെഗാഹെർട്‌സ് ബാൻഡിൽ സ്പെക്‌ട്രം വാങ്ങാൻ പാൻ-ഇന്ത്യ അടിസ്ഥാനത്തിൽ കുറഞ്ഞത് 9,840 കോടി രൂപ ചെലവഴിക്കേണ്ടതായി വരും. ടെലികോം ഓപ്പറേറ്റർമാരുടെ ആവശ്യങ്ങൾ ട്രായി നിറവേറ്റുകയാണെങ്കിൽ മീഡിയം ബാൻഡ് സ്‌പെക്‌ട്രത്തിന് 492 കോടി രൂപ മാത്രമെ ചിലവ് വരുന്നുള്ളൂ.
അന്താരാഷ്ട്ര അളവുകോലടിസ്ഥാനമാക്കി ഉയർന്ന ഫ്രീക്വൻസി ബാൻഡിലും, അടിസ്ഥാന വില മിഡ്-ബാൻഡിലുമായി 5ജി സ്‌പെക്‌ട്രം റെഗുലേറ്റർ നിശ്ചയിക്കണമെന്ന് റിലയൻസ് ജിയോ ഇൻഫോകോം പ്രസിഡന്റ് രവി ഗാന്ധി, ഭാരതി എയർടെൽ ചീഫ് റെഗുലേറ്ററി ഓഫീസർ രാഹുൽ വാട്ട്‌സ്, സി ഒ എ ഐ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വിക്രം തിവാത്തിയ എന്നിവർ നിർദ്ദേശിച്ചു.