image

8 Feb 2022 6:47 AM GMT

Learn & Earn

അറിയാം, സ്വര്‍ണ്ണ വായ്പ്പയെക്കുറിച്ച്

MyFin Desk

അറിയാം, സ്വര്‍ണ്ണ വായ്പ്പയെക്കുറിച്ച്
X

Summary

  അത്യാവശ്യത്തിന് ഇന്നും നമ്മള്‍ ആശ്രയിക്കുന്നത് സ്വര്‍ണ വായ്പകളെയാണ്. വേഗത്തിലും ആയാസ രഹിതമായും വായ്പ ലഭിക്കും എന്നതാണ് ഇതിന്റെ ഗുണം. വായ്പാ സ്ഥാപനങ്ങള്‍ക്കാകട്ടെ ആവശ്യത്തിന് ഈട് ലഭിക്കുമെന്നതിനാല്‍ അവര്‍ വേഗത്തില്‍ പണം നല്‍കുകയും ചെയ്യുന്നു. പലിശ ഇടായി നല്‍കുന്ന സ്വര്‍ണത്തിന്റെ നിശ്ചിത ശതമാനമാണ് വായ്പയായി നല്‍കുന്നത്. ഇന്ന് പല ബാങ്കുകളും ഗ്രാമിന് 3,600 രൂപ വരെ വായ്പ നല്‍കുന്നുണ്ട്. ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഇതിലും ഉയര്‍ന്ന തുക കൂടിയ പലിശ നിരക്കില്‍ നല്‍കാറുണ്ട്. ഉദാഹരണത്തിന് പൊതുമേഖലാ […]


അത്യാവശ്യത്തിന് ഇന്നും നമ്മള്‍ ആശ്രയിക്കുന്നത് സ്വര്‍ണ വായ്പകളെയാണ്. വേഗത്തിലും ആയാസ രഹിതമായും വായ്പ ലഭിക്കും എന്നതാണ് ഇതിന്റെ ഗുണം. വായ്പാ...

 

അത്യാവശ്യത്തിന് ഇന്നും നമ്മള്‍ ആശ്രയിക്കുന്നത് സ്വര്‍ണ വായ്പകളെയാണ്. വേഗത്തിലും ആയാസ രഹിതമായും വായ്പ ലഭിക്കും എന്നതാണ് ഇതിന്റെ ഗുണം. വായ്പാ സ്ഥാപനങ്ങള്‍ക്കാകട്ടെ ആവശ്യത്തിന് ഈട് ലഭിക്കുമെന്നതിനാല്‍ അവര്‍ വേഗത്തില്‍ പണം നല്‍കുകയും ചെയ്യുന്നു.

പലിശ

ഇടായി നല്‍കുന്ന സ്വര്‍ണത്തിന്റെ നിശ്ചിത ശതമാനമാണ് വായ്പയായി നല്‍കുന്നത്. ഇന്ന് പല ബാങ്കുകളും ഗ്രാമിന് 3,600 രൂപ വരെ വായ്പ നല്‍കുന്നുണ്ട്. ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഇതിലും ഉയര്‍ന്ന തുക കൂടിയ പലിശ നിരക്കില്‍ നല്‍കാറുണ്ട്. ഉദാഹരണത്തിന് പൊതുമേഖലാ ബാങ്കുകളിലെ സ്വര്‍ണ വായ്പയുടെ പലിശ നിരക്ക് 7.5 ശതമാനത്തില്‍ തുടങ്ങുമ്പോള്‍ സ്വകാര്യ ബാങ്കുകളുടെ നിരക്ക് ഇതിലും കൂടുതലാണ്. മാത്രമല്ല വളരെ ഉയര്‍ന്ന പലിശ നിരക്കില്‍ സ്വര്‍ണത്തിന്റെ മൂല്യത്തിന് വലിയ കുറവില്ലാത്ത തരത്തില്‍ വായ്പ തുകയും അനുവദിക്കാറുണ്ട്. ഇവിടെ റിസ്‌ക് കൂടുതലായതിനാല്‍ പലിശ നിരക്ക് 15 മുതല്‍ മുകളിലേക്കായിരിക്കും.

ഒരുമിച്ചോ മാസ ഗഢുക്കളായോ

വിവാഹത്തിനോ കുടുംബവുമൊത്ത് അവധിക്കാലം ചിലവഴിക്കുന്നതിനോ നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിനോ പണം ആവശ്യമുണ്ടാകുമ്പോള്‍ പെട്ടെന്നുള്ള ആലോചിക്കാവുന്നതാണ് ഇത്. പക്ഷെ മറ്റ് വായ്പകളെ അപേക്ഷിച്ച് പലിശ നിരക്ക് കൂടുതലായതിനാല്‍ ഹ്രസ്വകാല ലക്ഷ്യങ്ങള്‍ താണ്ടുന്നതിന് വേണ്ടി സ്വര്‍ണവായ്പകള്‍ എടുക്കുന്നതാണ് ഉത്തമം.
സ്വര്‍ണ്ണ വായ്പയുടെ മുഴുവന്‍ പ്രക്രിയയും മറ്റ് സുരക്ഷിത വായ്പകളുമായി സാമ്യമുള്ളതാണ്. ആവശ്യമായ രേഖകള്‍ സഹിതം നിങ്ങളുടെ ഉരുപ്പടികള്‍ ബാങ്കില്‍ നല്‍കുക. നല്‍കിയ സ്വര്‍ണം പരിശോധിച്ച് മൂല്യനിര്‍ണ്ണയം നടത്തി അതിനനുസരണമായി വായ്പ കൈമാറുന്നു. ലോണ്‍ കരാര്‍ പ്രകാരം, നിങ്ങള്‍ക്ക് ലഭിച്ച തുകയ്ക്കൊപ്പം പലിശയും അടച്ച് പണയസ്വര്‍ണ്ണം തിരികെ എടുക്കാം. ഇത് കാലാവധി തീരുമ്പോള്‍ ഒരുമിച്ചോ അല്ലെങ്കില്‍ ഇ എം ഐ ആയോ അടയ്ക്കാം.