image

8 Feb 2022 4:28 AM GMT

Insurance

കോവിഡ് വന്ന് പോയതാണോ?, പുതിയ പോളിസിയെടുക്കാന്‍ 'കാത്തിരിപ്പ്' വേണം

MyFin Desk

കോവിഡ് വന്ന് പോയതാണോ?, പുതിയ പോളിസിയെടുക്കാന്‍ കാത്തിരിപ്പ് വേണം
X

Summary

കോവിഡ് മോചിതര്‍ക്ക് പിന്നീട് പുതിയ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കണമെങ്കില്‍ മൂന്ന് മാസം കാത്തിരിക്കേണ്ടി വരും. കോവിഡിന്റെ കാര്യത്തില്‍ വെയിറ്റിംഗ് പീരിയഡ് (കാത്തിരിപ്പ് സമയം) മൂന്ന് മാസമാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്. കോവിഡ് മൂന്നാം തരംഗം രാജ്യത്ത് ആഞ്ഞു വീശുമ്പോഴാണ് കമ്പനികള്‍ കോവിഡിന്റെ കാര്യത്തിലുള്ള വെയിറ്റിംഗ് പീരിയഡ് സംബന്ധിച്ച നിലപാട് കടുപ്പിക്കുന്നത്. റിസ്‌ക് കൂടുതല്‍ പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങള്‍ വലിയ ആരോഗ്യ ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഇത്. നേരത്ത രണ്ടാം തരംഗത്തിന് ശേഷവും ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ […]


കോവിഡ് മോചിതര്‍ക്ക് പിന്നീട് പുതിയ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കണമെങ്കില്‍ മൂന്ന് മാസം കാത്തിരിക്കേണ്ടി വരും. കോവിഡിന്റെ...

കോവിഡ് മോചിതര്‍ക്ക് പിന്നീട് പുതിയ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കണമെങ്കില്‍ മൂന്ന് മാസം കാത്തിരിക്കേണ്ടി വരും. കോവിഡിന്റെ കാര്യത്തില്‍ വെയിറ്റിംഗ് പീരിയഡ് (കാത്തിരിപ്പ് സമയം) മൂന്ന് മാസമാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്. കോവിഡ് മൂന്നാം തരംഗം രാജ്യത്ത് ആഞ്ഞു വീശുമ്പോഴാണ് കമ്പനികള്‍ കോവിഡിന്റെ കാര്യത്തിലുള്ള വെയിറ്റിംഗ് പീരിയഡ് സംബന്ധിച്ച നിലപാട് കടുപ്പിക്കുന്നത്.
റിസ്‌ക് കൂടുതല്‍
പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങള്‍ വലിയ ആരോഗ്യ ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഇത്. നേരത്ത രണ്ടാം തരംഗത്തിന് ശേഷവും ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയിരുന്നു. മറ്റ് രോഗങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് കൂടുതലാണ് കോവിഡ് കേസുകള്‍ക്ക്. റീ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇവിടെ 'ഹൈ റിസ്‌ക്' കാണുന്നതിനാല്‍ കൂടുതല്‍ തുക പ്രീമിയമായി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വിനിയോഗിക്കേണ്ടി വരുന്നുവെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എല്‍ ഐ സി പ്രീമിയമായി റീ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കിയത് 442 കോടി രൂപയാണ്. മുന്‍വര്‍ഷത്തേക്കാളും 115 കോടി രൂപയാണ് കൂടുതല്‍ നല്‍കേണ്ടി വന്നത്. സ്വകാര്യ കമ്പനികളും ഈ രീതിയല്‍ പ്രീമിയം തുക റീ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കൂടുതല്‍ നല്‍കേണ്ടി വന്നു. ഇത് കോവിഡിന്റെ കൂടിയ റിസിക് സൂചിപ്പിക്കുന്നു.
മെഡിക്കല്‍ പരിശോധന
കോവിഡ് ഒരോരുത്തരിലും വ്യത്യസ്തമായ രീതിയിലാണ് പ്രതികരിക്കുന്നത്. ചിലരില്‍ ഇത് മാരകമാകുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. ഗുരുതരമാകുന്ന മറ്റ് ചിലരില്‍ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പിന്നീട് ഇത് വഴിവെയ്ക്കുന്നവെന്നാണ് വിലയിരുത്തല്‍ ഈ സാഹചര്യത്തിലാണ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ തീരുമാനം. 60 വയസ് കഴിഞ്ഞ, കോവിഡ് മോചിതരില്‍ ഗുരുതര പ്രശ്‌നങ്ങള്‍ പിന്നീടും നിലനില്‍ക്കുന്നുണ്ട്. രണ്ടാം തരംഗത്തിലെ സ്ഥിതി അതായിരുന്നു. ശ്വാസ കോശം, കിഡ്‌നി, ഹൃദയം എന്നിങ്ങനെയുള്ള അവയങ്ങള്‍ക്ക് സ്ഥിരമായ വൈകല്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കോവിഡിന് ശേഷം മൂന്ന് മാസം കഴിഞ്ഞ് ഇത്തരം അസുഖങ്ങള്‍ നിലനില്‍ക്കുന്നുവെങ്കില്‍ അതിന്റെ തോതനുസരിച്ച് ഇവിടെ പ്രീമിയത്തില്‍ 20-30 ശതമാനം വര്‍ധനയുണ്ടായേക്കാം. കോവിഡ് വന്ന് പോയതിന് ശേഷം മൂന്നു മാസം കഴിഞ്ഞ് ലഭിക്കുന്ന മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് പുതിയ പോളിസി എടുക്കുമ്പോള്‍ നിര്‍ബന്ധമാക്കുകയും ചെയ്‌തേക്കാം.