image

30 Jan 2022 5:25 AM GMT

Banking

യു എസ് പണപ്പെരുപ്പം ഡിസംബറിൽ 7 ശതമാനം

Myfin Editor

യു എസ് പണപ്പെരുപ്പം ഡിസംബറിൽ 7 ശതമാനം
X

Summary

വാഷിംഗ്ടണ്‍: യു എസ് പണപ്പെരുപ്പം ഡിസംബറിൽ 7% മായി 40 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. 2020 ഡിസംബറിൽ അത് വെറും 1.4 ശതമാനമായിരുന്നു. 2021 ൽ പണപ്പെരുപ്പം 4.7% ആണ്; എന്നാൽ 1990-ൽ അത് 5.7% ആയിരുന്നു.  വീട്ടുചെലവുകൾ വര്‍ധിക്കുകയും അതോടൊപ്പം വേതനം ഉയര്‍ത്തേണ്ടതായി വരികയും ചെയ്തതോടെ യു എസ് സമ്പദ് വ്യവസ്ഥ വർധിച്ച ഭീഷണി നേരിടേണ്ടി വരുന്നുവെന്നതാണ് പ്രധാന പ്രശ്‌നം. കൊവിഡ് മാന്ദ്യത്തില്‍ നിന്ന് രാജ്യം അതിവേഗം കരകയറുന്ന അതേ സമയത്ത് കാറുകള്‍, ഫര്‍ണിച്ചറുകള്‍, […]


വാഷിംഗ്ടണ്‍: യു എസ് പണപ്പെരുപ്പം ഡിസംബറിൽ 7% മായി 40 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. 2020 ഡിസംബറിൽ അത് വെറും 1.4 ശതമാനമായിരുന്നു. 2021 ൽ പണപ്പെരുപ്പം 4.7% ആണ്; എന്നാൽ 1990-ൽ അത് 5.7% ആയിരുന്നു.

വീട്ടുചെലവുകൾ വര്‍ധിക്കുകയും അതോടൊപ്പം വേതനം ഉയര്‍ത്തേണ്ടതായി വരികയും ചെയ്തതോടെ യു എസ് സമ്പദ് വ്യവസ്ഥ വർധിച്ച ഭീഷണി നേരിടേണ്ടി വരുന്നുവെന്നതാണ് പ്രധാന പ്രശ്‌നം.

കൊവിഡ് മാന്ദ്യത്തില്‍ നിന്ന് രാജ്യം അതിവേഗം കരകയറുന്ന അതേ സമയത്ത് കാറുകള്‍, ഫര്‍ണിച്ചറുകള്‍, ഗ്യാസ്, ഭക്ഷണം എന്നിവയുടെ വില കുത്തനെ ഉയര്‍ന്നു. തൊഴിലാളികളുടെയും അസംസ്‌കൃത വസ്തുക്കളുടെയും ദൗര്‍ലഭ്യം വിതരണ ശൃഖലയെ കാര്യമായി ബാധിച്ചു.

അടിസ്ഥാന വിലകള്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള ഭക്ഷ്യ ഗ്യാസ് വിലകള്‍ ഒഴികെയുള്ളവയ്ക്ക് നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 0.6 ശതമാനം വില ഉയര്‍ന്നതായി തൊഴില്‍ വകുപ്പ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഒരു വര്‍ഷത്തെ കണക്കനുസരിച്ച്, വസ്തുക്കളുടെ വില 5.5 ശതമാനം ഉയര്‍ന്നതായി കാണാം. 1991 ന് ശേഷമുള്ള ഏറ്റവും വേഗമേറിയ വര്‍ധനവാണിത്.

വില വര്‍ധനവ് പലര്‍ക്കും ലഭിക്കുന്ന ശമ്പള വര്‍ദ്ധനവിനെ ഇല്ലാതാക്കി. അടിസ്ഥാന ചെലവുകള്‍ താങ്ങാന്‍ കുടുംബങ്ങള്‍ക്ക്, പ്രത്യേകിച്ച് താഴ്ന്ന വരുമാനമുള്ളവര്‍ക്ക് സാധിക്കാതെ വരുന്നു. പണപ്പെരുപ്പം കൊവിഡ് പ്രതിസന്ധിയെപ്പോലും മറികടക്കാന്‍ തുടങ്ങിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും കോണ്‍ഗ്രസ് ഡെമോക്രാറ്റുകള്‍ക്കും ഇത് വലിയ രാഷ്ട്രീയ ഭീഷണിയാണ്.

കൊവിഡ് പ്രതിസന്ധി വന്നതോടെ ആവശ്യകതയിലും വിതരണത്തിലും പൊരുത്തക്കേടുകള്‍ ഉണ്ടാവുകയും ഇത് പണപ്പെരുപ്പത്തിന്റെ ഒരു പ്രധാന കാരണമായി മാറുകയും ചെയ്തു. സെമി കണ്ടക്ടറുകളുടെ ദൗര്‍ലഭ്യം പുതിയ കാറുകളുടെ ഉത്പാദനത്തില്‍ കുറവ് വരുത്തിയപ്പോള്‍ ഉപയോഗിച്ച കാറുകളുടെ വില കഴിഞ്ഞ വര്‍ഷം 37 ശതമാനത്തിലധികം വർധിച്ചു.

പലചരക്ക് കടകളിലെ ക്ഷാമവും ഉയര്‍ന്ന വിലയും ഈ ആഴ്ചകളില്‍ പുതിയ പ്രശ്നങ്ങളായി മാറിയിട്ടുണ്ട്. ഒമിക്രോണ്‍ വേരിയന്റും കഠിനമായ കാലാവസ്ഥയും വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. റെസ്റ്റോറന്റുകളില്‍ ഭക്ഷണച്ചെലവും വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷാവസാനം വില 2 ശതമാനം വര്‍ധിച്ചു, ഉടനെ 4 ശതമാനം കൂടി ഉയരുമെന്നാണ് കണക്കുകൂട്ടല്‍. ഇതാണ് തങ്ങള്‍ നേരിടുന്ന ഏറ്റവും കഠിനമായ പണപ്പെരുപ്പമെന്ന് ഡാര്‍ഡന്‍ റെസ്റ്റോറന്റ് സി ഇ ഒ ജീന്‍ ലീ അടുത്തിടെ നിക്ഷേപകരോട് പറഞ്ഞിരുന്നു.

പണപ്പെരുപ്പത്തിനെതിരെ പോരാടേണ്ടത് അത്യാവശ്യമാണെങ്കില്‍, ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പലിശ നിരക്ക് വര്‍ദ്ധനവ് ത്വരിതപ്പെടുത്താന്‍ തയ്യാറാണെന്ന് കഴിഞ്ഞാഴ്ച ഫെഡറല്‍ റിസര്‍വ് ചെയര്മാന് ജെറോം പവല്‍ കോണ്‍ഗ്രസിനോട് പറഞ്ഞു.

നിരക്ക് വര്‍ദ്ധന ഭവന, വാഹന വാങ്ങലുകള്‍ക്കും ബിസിനസ്സിനും വേണ്ടിയുള്ള കടമെടുപ്പ് ചെലവുകള്‍ വര്‍ദ്ധിപ്പിക്കും. വായ്പകള്‍, സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കാനും സാധ്യതയുണ്ട്.

പണപ്പെരുപ്പം വര്‍ധിച്ചതില്‍ ബൈഡന്‍ ഭരണകൂടം പൊതുജനങ്ങളുടെ അതൃപ്തി നേരിടുന്ന സാഹചര്യത്തില്‍, തുറമുഖങ്ങള്‍, റോഡുകള്‍, പാലങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ ഭരണകൂടത്തിന്റെ നിക്ഷേപം വിതരണ ശൃംഖലകളെ പുനരുജ്ജീവിപ്പിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.