26 Jan 2022 5:28 AM GMT
Summary
റീട്ടെയില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനായി 800 കോടി രൂപ നിക്ഷേപിച്ച് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്. ആഗോളത്തില്‍ 50 സ്റ്റോറുകള്‍ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ നിക്ഷേപം വിവിധ മേഖലകളിലായി ഏകദേശം 5,000 തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കും. 2022 ല്‍ ആഗോള ഷോറൂം വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഈ മാസം ഇന്ത്യയിലും വിദേശത്തുമായി ജ്വല്ലറി 22 പുതിയ ഷോറൂമുകള്‍ തുറക്കും. ഇന്ത്യയില്‍ 10 ഷോറൂമുകളും വിദേശത്ത് 12 ഷോറൂമുകളും തുറക്കാനാണ് ലക്ഷ്യമിടുന്നത്. വര്‍ധിച്ചുവരുന്ന ഒമിക്രോണ്‍ കേസുകള്‍ കണക്കിലെടുത്ത് […]
റീട്ടെയില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനായി 800 കോടി രൂപ നിക്ഷേപിച്ച് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്. ആഗോളത്തില്‍ 50 സ്റ്റോറുകള്‍ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ നിക്ഷേപം വിവിധ മേഖലകളിലായി ഏകദേശം 5,000 തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കും. 2022 ല്‍ ആഗോള ഷോറൂം വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഈ മാസം ഇന്ത്യയിലും വിദേശത്തുമായി ജ്വല്ലറി 22 പുതിയ ഷോറൂമുകള്‍ തുറക്കും. ഇന്ത്യയില്‍ 10 ഷോറൂമുകളും വിദേശത്ത് 12 ഷോറൂമുകളും തുറക്കാനാണ് ലക്ഷ്യമിടുന്നത്.
വര്‍ധിച്ചുവരുന്ന ഒമിക്രോണ്‍ കേസുകള്‍ കണക്കിലെടുത്ത് തങ്ങളുടെ ഓണ്‍ലൈന്‍ സാന്നിധ്യം ശക്തമാക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് സ്വര്‍ണം, വജ്രം, പ്ലാറ്റിനം, രത്നം മുതലായവയിലെ വിപുലമായ ആഭരണ ശേഖരം വില ഉള്‍പ്പെടെ ഓണ്‍ലൈന്‍ വഴി പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുക.