Summary
ബെയ്ജിംഗ്: ചൈനയുടെ ആഗോള വ്യാപാര മിച്ചം 2021 ല്‍ 676.4 ബില്യണായി ഉയര്‍ന്നു. ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്. സെമികണ്ടക്ടറിന്റെ ക്ഷാമം നിര്‍മ്മാണത്തെ തടസ്സപ്പെടുത്തിയ സാഹചര്യത്തിലും കയറ്റുമതി ഒരു വര്‍ഷത്തിനുള്ളില്‍ 29.9%-മാണ് ഉയർന്നത്. ഡിസംബറിലെ രാജ്യത്തിന്റെ വ്യാപാര മിച്ചം ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 20.8% വര്‍ധിച്ച് 94.4 ബില്യണ്‍ എന്ന പ്രതിമാസ റെക്കോര്‍ഡിലെത്തിയതായി കണക്കുകള്‍ കാണിക്കുന്നു. മഹാമാരിയ്ക്ക് പിന്നാലെ ഇലക്ട്രേണിക് ഉത്പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറിയിരുന്നു. സ്മാര്‍ട്ട്ഫോണുകള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും വേണ്ട പ്രോസസര്‍ ചിപ്പുകളുടെ കുറവുണ്ടായിട്ടും 2021 ല്‍ കയറ്റുമതി $3.3 ട്രില്യണ്‍ […]
ബെയ്ജിംഗ്: ചൈനയുടെ ആഗോള വ്യാപാര മിച്ചം 2021 ല്‍ 676.4 ബില്യണായി ഉയര്‍ന്നു. ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്. സെമികണ്ടക്ടറിന്റെ ക്ഷാമം നിര്‍മ്മാണത്തെ തടസ്സപ്പെടുത്തിയ സാഹചര്യത്തിലും കയറ്റുമതി ഒരു വര്‍ഷത്തിനുള്ളില്‍ 29.9%-മാണ് ഉയർന്നത്.
ഡിസംബറിലെ രാജ്യത്തിന്റെ വ്യാപാര മിച്ചം ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 20.8% വര്‍ധിച്ച് 94.4 ബില്യണ്‍ എന്ന പ്രതിമാസ റെക്കോര്‍ഡിലെത്തിയതായി കണക്കുകള്‍ കാണിക്കുന്നു.
മഹാമാരിയ്ക്ക് പിന്നാലെ ഇലക്ട്രേണിക് ഉത്പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറിയിരുന്നു. സ്മാര്‍ട്ട്ഫോണുകള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും വേണ്ട പ്രോസസര്‍ ചിപ്പുകളുടെ കുറവുണ്ടായിട്ടും 2021 ല്‍ കയറ്റുമതി $3.3 ട്രില്യണ്‍ ആയി ഉയര്‍ന്നു. ചില പ്രദേശങ്ങളില്‍ വൈദ്യുതി റേഷനിംഗ് ഏര്‍പ്പെടുത്തിയതും നിര്‍മാതാക്കളെ പ്രതികൂലമായി ബാധിച്ചിരുന്നു.
നീണ്ടുനില്‍ക്കുന്ന യു എസ്-ചൈനീസ് വ്യാപാര യുദ്ധത്തിന് പിന്നിലെ പ്രകോപനങ്ങളിലൊന്നാണ് അമേരിക്കയുമായുള്ള വ്യാപാര മിച്ചം. 2021 ല്‍ ഇത് 25.1% വര്‍ധിച്ച് $396.6 ബില്യണിലെത്തി. ജനുവരിയില്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേറ്റതിനുശേഷം ചൈനയുമായി നയതന്ത്രപ്രതിനിധികള്‍ സംസാരിച്ചിരുന്നുവെങ്കിലും ഇതുവരെ മുഖാമുഖ ചര്‍ച്ചകള്‍ പുനരാരംഭിച്ചിട്ടില്ല.
അമേരിക്കയിലേക്കുള്ള കയറ്റുമതി 2020 ല്‍ 27.5% വര്‍ധിച്ച് $576.1 ബില്യണിലെത്തി. അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ചൈനീസ് ഇറക്കുമതി 33.1% ഉയര്‍ന്ന് $179.5 ബില്യണിലെത്തി. 2021 ല്‍ ചൈനീസ് ഇറക്കുമതി 30.1% ഉയര്‍ന്ന് $2.7 ട്രില്യണായി.
ചൈനയുടെ ആഗോള വ്യാപാര മിച്ചം 2020 നെ അപേക്ഷിച്ച് 26.4% വര്‍ധനവാണ് ഉണ്ടായത്. ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.