image

23 Jan 2022 9:30 PM GMT

Market

വിപണിയില്‍ അനിശ്ചിതത്വം തുടരുന്നു

MyFin Desk

വിപണിയില്‍ അനിശ്ചിതത്വം തുടരുന്നു
X

Summary

ഇന്ത്യന്‍ വിപണി ഇന്നും ദുര്‍ബലമായി തുടരാനാണ് സാധ്യത. കാരണം നിക്ഷേപകരെ ആശങ്കപ്പെടുത്തുന്ന ഒരുപാട് ഘടകങ്ങള്‍ - ഉയരുന്ന ക്രൂഡ് വില, പണപ്പെരുപ്പ സമ്മര്‍ദ്ദം, കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്താനുള്ള സാധ്യത - ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നു. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, 17,500 നോട് അടുപ്പിച്ച് നിഫ്റ്റിക്ക് വെള്ളിയാഴ്ച്ച പിന്തുണ ലഭിച്ചിരുന്നു. ഈ ലെവലിന് മുകളില്‍ നില്‍ക്കാന്‍ സൂചികയ്ക്ക് കഴിയുന്നില്ലെങ്കില്‍ വിപണിയില്‍ തിരുത്തലുകള്‍ പ്രതീക്ഷിക്കാം. നിക്ഷേപകര്‍ ശ്രദ്ധയോടുകൂടിയ, എന്നാല്‍ അല്‍പം ബുള്ളിഷ് ആയ, സമീപനം സ്വീകരിക്കുന്നതാകും ഉചിതം. നിക്ഷേപകരെ […]


ഇന്ത്യന്‍ വിപണി ഇന്നും ദുര്‍ബലമായി തുടരാനാണ് സാധ്യത. കാരണം നിക്ഷേപകരെ ആശങ്കപ്പെടുത്തുന്ന ഒരുപാട് ഘടകങ്ങള്‍ - ഉയരുന്ന ക്രൂഡ് വില, പണപ്പെരുപ്പ സമ്മര്‍ദ്ദം, കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്താനുള്ള സാധ്യത - ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നു.

അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, 17,500 നോട് അടുപ്പിച്ച് നിഫ്റ്റിക്ക് വെള്ളിയാഴ്ച്ച പിന്തുണ ലഭിച്ചിരുന്നു. ഈ ലെവലിന് മുകളില്‍ നില്‍ക്കാന്‍ സൂചികയ്ക്ക് കഴിയുന്നില്ലെങ്കില്‍ വിപണിയില്‍ തിരുത്തലുകള്‍ പ്രതീക്ഷിക്കാം. നിക്ഷേപകര്‍ ശ്രദ്ധയോടുകൂടിയ, എന്നാല്‍ അല്‍പം ബുള്ളിഷ് ആയ, സമീപനം സ്വീകരിക്കുന്നതാകും ഉചിതം.

നിക്ഷേപകരെ സംബന്ധിച്ച് അടുത്ത രണ്ടാഴ്ച്ചകള്‍ വളരെ നിര്‍ണ്ണായകമാണ്. ജനുവരി 26 ന് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പണനയ തീരുമാനങ്ങള്‍ വരും. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റും അവതരിപ്പിക്കും. ഇവയുടെ പശ്ചാത്തലത്തില്‍, വിപണിയില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ പ്രതീക്ഷിക്കാം.

അമേരിക്കന്‍ വിപണി കനത്ത വില്‍പ്പനയോട് കൂടിയാണ് വെള്ളിയാഴ്ച്ച ക്ലോസ് ചെയ്തത്. ഡൗജോണ്‍സ് 1.3%, എസ് ആന്‍ഡ് പി 500 1.89%, നാസ്ഡാക്ക് 2.72% എന്നീ നിലയില്‍ നഷ്ടത്തോടെയാണ് വ്യാപാരം അവസാനിച്ചത്.

തിങ്കളാഴ്ച രാവിലെ സിംഗപ്പൂര്‍ എസ് ജി എക്‌സ് നിഫ്റ്റി 110 പോയിന്റ് താഴ്ച്ചയിലാണ് വ്യാപാരം നടക്കുന്നത്.

ജനുവരിയില്‍ ഇന്നുവരെ, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വാങ്ങലിനേക്കാള്‍ കൂടുതലായി ഓഹരികള്‍ വിറ്റൊഴിയുകയായിരുന്നു ചെയ്തത്.

ഇക്വിറ്റി 99 സഹ-ഉടമ രാഹുല്‍ ശര്‍മ്മയുടെ അഭിപ്രായത്തില്‍, 'തുടര്‍ച്ചയായ നാലാം ദിവസത്തെ വില്‍പ്പന വെള്ളിയാഴ്ച്ചയും വിപണിയില്‍ തുടര്‍ന്നു. ബജറ്റിന് മുന്‍പുള്ള ദിവസങ്ങളിലെ ഉയര്‍ച്ചതാഴ്ച്ചകള്‍ സംഭവിക്കാമെന്നതിനാല്‍ നിക്ഷേപകര്‍ നഷ്ടം ഒഴിവാക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം. ചെറിയ അളവില്‍ വ്യാപാരം നടത്തുന്നതാവും ഉചിതം."

"നിഫ്റ്റിയെ സംബന്ധിച്ച്, 17,570 ല്‍ ശക്തമായ പിന്തുണ ലഭിച്ചേക്കാം. അല്ലെങ്കില്‍ 17,500 നോട് അടുപ്പിച്ച് ലഭിച്ചേക്കാം. മുകളിലേക്ക് പോയാല്‍ 17,700 ല്‍ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കാം. അല്ലെങ്കില്‍ 17,805 ല്‍ തടസങ്ങള്‍ ഉണ്ടായേക്കാം. ഈ തടസങ്ങള്‍ മറികടക്കാനായാല്‍, അടുത്ത പ്രതിരോധം 17,920 നോട് അടുപ്പിച്ച് പ്രതീക്ഷിച്ചാല്‍ മതി," ശര്‍മ്മ പറഞ്ഞു.

ബാങ്ക് നിഫ്റ്റിയെ സംബന്ധിച്ച്, 37,560 ല്‍ ശക്തമായ പിന്തുണ ലഭിച്ചേക്കാം. ഇവിടെ നിന്ന് താഴേക്ക് പോയാല്‍ 37,400 ല്‍ പിന്തുണയുണ്ടാകും. ഒരുപക്ഷെ വീണ്ടും ഇടിവുണ്ടായാല്‍, 37,250 വരെ സൂചിക എത്തിച്ചേരാനിടയുണ്ട്.

ഈയാഴ്ച്ചയിലെ പ്രധാന സംഭവങ്ങള്‍:
അമേരിക്കന്‍ വിപണിയില്‍ 52 ആഴ്ച കാലാവധിയുള്ള ബില്ലുകള്‍ ലേലത്തിനെത്തുന്നുണ്ട്. നിര്‍മാണ മേഖലയ്ക്കും ഈയാഴ്ച്ച പ്രധാനമാണ് കാരണം, വ്യാഴാഴ്ച്ച അമേരിക്കയില്‍ 'ഗുഡ്‌സ് ട്രേഡ് ബാലന്‍സ്' പുറത്ത് വരും.

ശ്രദ്ധിക്കേണ്ട മേഖലകള്‍:
ബാങ്കിംഗ്, ഓട്ടോമൊബൈല്‍, റിയല്‍റ്റി, രാസവസ്തുക്കള്‍ എന്നീ മേഖലകള്‍ ശ്രദ്ധിക്കാം.

ഇന്ന് പുറത്ത് വരുന്ന ഫലങ്ങള്‍:
അപ്പോളോ പൈപ്പ്‌സ്, ആക്‌സിസ് ബാങ്ക്, ബര്‍ഗര്‍ കിംഗ്, ദീപക് നൈട്രൈറ്റ്, എച്ച് ഡി എഫ് സി എ എം സി, ഐ ഇ എക്‌സ്, എസ് ബി ഐ കാര്‍ഡ്‌സ്.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,549 രൂപ (ജനുവരി 21). വെള്ളിയാഴ്ച്ച

ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ 87 സെന്റ് ഉയര്‍ന്ന് ബാരലിന് 88.76 ഡോളറിലെത്തി.

ഒരു ബിറ്റ്‌കോയിന്റെ വില 29,30,213 രൂപ (രാവിലെ 7.44, വസീര്‍ എക്‌സ്).

വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ ഡോളർ നിരക്ക് 8 പൈസ ഉയർന്നു 74.43 രൂപയിൽ നിൽക്കുന്നു.