image

24 Jan 2022 9:04 AM GMT

Tax

ഇരുചക്ര വാഹന ജി എസ് ടി 18% ആയി കുറയ്ക്കണം: എഫ് എ ഡി എ

PTI

ഇരുചക്ര വാഹന ജി എസ് ടി 18% ആയി കുറയ്ക്കണം: എഫ് എ ഡി എ
X

Summary

ഇരുചക്രവാഹനങ്ങളുടെ ഡിമാന്റ് വര്‍ധിപ്പിക്കുന്നതിന് ജിഎസ്ടി നിരക്ക് 18 ശതമാനമായി കുറയ്ക്കണമെന്ന് ഓട്ടോമൊബൈല്‍ ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (എഫ് എ ഡി എ) സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇരുചക്രവാഹനങ്ങള്‍ ഒരു ആഡംബര വസ്തുവല്ലെന്നും, അതിനാല്‍ ജിഎസ്ടി നിരക്ക് കുറയ്‌ക്കേണ്ടതുണ്ടെന്നും 15,000-ല്‍ അധികം ഓട്ടോമൊബൈല്‍ ഡീലര്‍മാരെ പ്രതിനിധീകരിക്കുന്ന എഫ് എ ഡി എ അഭിപ്രായപ്പെട്ടു. ഇരുചക്രവാഹനങ്ങള്‍ ആഡംബര വസ്തുവെന്ന നിലയിലല്ല, ഗ്രാമീണ മേഖലയിലെ ആളുകള്‍ അവരുടെ ദൈനംദിന ജോലി ആവശ്യങ്ങള്‍ക്കായി,  പ്രത്യേകിച്ച് അത്യാവശ്യ ദൂരയാത്രക്കായി, ഉപയോഗിക്കുന്നതാണെന്ന് […]


ഇരുചക്രവാഹനങ്ങളുടെ ഡിമാന്റ് വര്‍ധിപ്പിക്കുന്നതിന് ജിഎസ്ടി നിരക്ക് 18 ശതമാനമായി കുറയ്ക്കണമെന്ന് ഓട്ടോമൊബൈല്‍ ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (എഫ് എ ഡി എ) സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇരുചക്രവാഹനങ്ങള്‍ ഒരു ആഡംബര വസ്തുവല്ലെന്നും, അതിനാല്‍ ജിഎസ്ടി നിരക്ക് കുറയ്‌ക്കേണ്ടതുണ്ടെന്നും 15,000-ല്‍ അധികം ഓട്ടോമൊബൈല്‍ ഡീലര്‍മാരെ പ്രതിനിധീകരിക്കുന്ന എഫ് എ ഡി എ അഭിപ്രായപ്പെട്ടു.

ഇരുചക്രവാഹനങ്ങള്‍ ആഡംബര വസ്തുവെന്ന നിലയിലല്ല, ഗ്രാമീണ മേഖലയിലെ ആളുകള്‍ അവരുടെ ദൈനംദിന ജോലി ആവശ്യങ്ങള്‍ക്കായി, പ്രത്യേകിച്ച് അത്യാവശ്യ ദൂരയാത്രക്കായി, ഉപയോഗിക്കുന്നതാണെന്ന് എഫ് എ ഡി എ ചൂണ്ടിക്കാട്ടി. അതിനാല്‍ ആഡംബര ഉല്‍പന്നങ്ങള്‍ക്കുള്ള 28 ശതമാനം ജിഎസ്ടി + 2 ശതമാനം സെസ് എന്ന ന്യായം ശരിയല്ലെന്നും ഫെഡറേഷന്‍ അഭിപ്രായപ്പെട്ടു

ഉപയോഗിച്ച കാറുകള്‍ക്ക് 12, 18 ശതമാനം നിരക്കിലാണ് സര്‍ക്കാര്‍ നിലവില്‍ ജിഎസ്ടി ഈടാക്കുന്നത്. 4,000 മില്ലിമീറ്ററില്‍ താഴെയുള്ള കാറുകള്‍ക്ക് 12 ശതമാനം ജിഎസ്ടിയും 4,000 മില്ലിമീറ്ററിന് മുകളിലുള്ള വാഹനങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടിയും ഈടാക്കുന്നു. 400 കോടി രൂപ വരെ വിറ്റുവരവുള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി സര്‍ക്കാര്‍ 25 ശതമാനമായി കുറച്ചതായി വ്യവസായ സംഘടന ചൂണ്ടിക്കാട്ടി.