image

24 Jan 2022 8:15 AM GMT

Banking

എഫ് ഡി പലിശനിരക്ക് ഉയര്‍ത്തി ഐ സി ഐ സി ഐ ബാങ്ക്

MyFin Desk

എഫ് ഡി പലിശനിരക്ക് ഉയര്‍ത്തി ഐ സി ഐ സി ഐ ബാങ്ക്
X

Summary

എച്ച് ഡി എഫ് സി ബാങ്കിനും ആക്സിസ് ബാങ്കിനും ശേഷം സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി ഐ സി ഐ സി ഐ. ജനുവരി 20 മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിലായത്. പുതിയതും പഴയതുമായ എഫ് ഡി അക്കൗണ്ടുകള്‍ക്ക് പുതുക്കിയ നിരക്ക് ബാധകമാണ്. സ്വകാര്യ ബാങ്കുകള്‍ക്ക് പുറമെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക് മുതലായവയും സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ സര്‍ക്കാര്‍, സ്വകാര്യ ബാങ്കുകള്‍ ഈ […]


എച്ച് ഡി എഫ് സി ബാങ്കിനും ആക്സിസ് ബാങ്കിനും ശേഷം സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി ഐ സി ഐ സി ഐ. ജനുവരി 20 മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിലായത്. പുതിയതും പഴയതുമായ എഫ് ഡി അക്കൗണ്ടുകള്‍ക്ക് പുതുക്കിയ നിരക്ക് ബാധകമാണ്.

സ്വകാര്യ ബാങ്കുകള്‍ക്ക് പുറമെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക് മുതലായവയും സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ സര്‍ക്കാര്‍, സ്വകാര്യ ബാങ്കുകള്‍ ഈ രീതി പിന്തുടരാന്‍ സാധ്യതയുണ്ട്.

പുതുക്കിയ നിരക്കുകളിലൂടെ 7 മുതല്‍ 29 ദിവസങ്ങള്‍ക്കുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന എഫ് ഡി അക്കൗണ്ടുകള്‍ക്ക് കുറഞ്ഞത് 2.50 ശതമാനം പലിശ ലഭിക്കും. 30 മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള എഫ് ഡി അക്കൗണ്ടുകള്‍ക്കും 30 മുതല്‍ 90 ദിവസം വരെ കാലാവധി പൂര്‍ത്തിയാവാനെടുക്കുന്ന അക്കൗണ്ടുകള്‍ക്കും മൂന്ന് ശതമാനം പലിശയാണ് നല്‍
കുക. 91 മുതല്‍ 120 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കും 121 മുതല്‍ 150 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കും 3.50 ശതമാനമാണ് പലിശനി. കൂടാതെ അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകള്‍ക്ക് ബാങ്ക് 5.45 ശതമാനം പലിശ നല്‍കും. രണ്ട് കോടിയില്‍ താഴെ മൂല്യമുള്ള എഫ് ഡികള്‍ക്ക് നിരക്കുകള്‍ ബാധകമാണ്.
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അര ശതമാനം അധിക പലിശ ലഭിക്കും. സ്ഥിര നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി വകുപ്പ സെക്ഷന്‍ 80സി അനുസരിച്ച് നികുതിയിളവിന് അര്‍ഹതയുണ്ടായിരിക്കും.