Summary
കേന്ദ്ര ബജറ്റില്‍ ആരോഗ്യ സംരക്ഷണത്തില്‍ ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍, കോള്‍ഡ് ചെയിന്‍ യൂണിറ്റുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയുടെ ജിഎസ്ടിയും, കസ്റ്റംസ് തീരുവയും കുറയ്ക്കണമെന്ന് മെഡിക്കല്‍ ടെക്നോളജി അസോസിയേഷന്‍ ഓഫ് ഇന്ത്യ (എം ടി എ ഐ) സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. മെഡിക്കല്‍ ഉപകരണങ്ങളുടെയും, മെഡിക്കല്‍ കോള്‍ഡ് ചെയിനിന്റെയും ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് കുറച്ച് 5 ശതമാനമാക്കിയാല്‍ കുറഞ്ഞ ചെലവില്‍ രോഗികള്‍ക്ക് ഇവ ലഭിക്കുകയും അത് ആരോഗ്യ സംരക്ഷണ മേഖല മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് എം ടി എ ഐ […]
കേന്ദ്ര ബജറ്റില്‍ ആരോഗ്യ സംരക്ഷണത്തില്‍ ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍, കോള്‍ഡ് ചെയിന്‍ യൂണിറ്റുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയുടെ ജിഎസ്ടിയും, കസ്റ്റംസ് തീരുവയും കുറയ്ക്കണമെന്ന് മെഡിക്കല്‍ ടെക്നോളജി അസോസിയേഷന്‍ ഓഫ് ഇന്ത്യ (എം ടി എ ഐ) സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
മെഡിക്കല്‍ ഉപകരണങ്ങളുടെയും, മെഡിക്കല്‍ കോള്‍ഡ് ചെയിനിന്റെയും ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് കുറച്ച് 5 ശതമാനമാക്കിയാല്‍ കുറഞ്ഞ ചെലവില്‍ രോഗികള്‍ക്ക് ഇവ ലഭിക്കുകയും അത് ആരോഗ്യ സംരക്ഷണ മേഖല മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് എം ടി എ ഐ പ്രസ്താവനയില്‍ പറഞ്ഞു.
ഗവേഷണാധിഷ്ഠിത മെഡിക്കല്‍ ടെക്നോളജി കമ്പനികളെ പ്രതിനിധീകരിക്കുന്ന സംഘടനയും സ്‌പെയര്‍ പാര്‍ട്‌സുകളുടെ കസ്റ്റംസ് തീരുവയും, ജിഎസ്ടിയും കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. നിലവില്‍, മെഡിക്കല്‍ ഉപകരണങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകളുടെ കസ്റ്റംസ് ഡ്യൂട്ടിയും, ജിഎസ്ടിയും ഉപകരണത്തേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.