21 Jan 2022 9:05 PM GMT
Summary
ജനുവരി 22: പശ്ചിമേഷ്യയില്‍ വീണ്ടും അസ്വസ്ഥതയുടെ പുകച്ചുരുളുകള്‍ ഉയരുമ്പോള്‍ ക്രൂഡ് ഓയില്‍ വിപണി കുതിക്കാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. അബുദാബിയിലെ പ്രമുഖ എണ്ണക്കമ്പനിയായ അഡ്‌നോക്കിന്റെ സംഭരണ കേന്ദ്രത്തിന് സമീപം ഹൂതി വിമതര്‍ നടത്തിയെന്നാരോപിക്കുന്ന സ്‌ഫോടനമാണ് ക്രൂഡ് ഓയില്‍ വിലയിലെ പുതിയ കുതിപ്പിന് കാരണമെന്നാണ് സൂചനകള്‍. ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ വില ബാരലിന് 87 ഡോളര്‍ വരെ കഴിഞ്ഞ ദിവസങ്ങളില്‍ എത്തി എന്നത് വിപണിയിലെ കുതിപ്പിന്റെ ഏറ്റവും ഒടുവിലത്തെ സൂചനയാണ്. 2014 ഒക്ടോബറിലാണ് സമാനമായ ഒരു കുതിപ്പ് […]
ജനുവരി 22: പശ്ചിമേഷ്യയില്‍ വീണ്ടും അസ്വസ്ഥതയുടെ പുകച്ചുരുളുകള്‍ ഉയരുമ്പോള്‍ ക്രൂഡ് ഓയില്‍ വിപണി കുതിക്കാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
അബുദാബിയിലെ പ്രമുഖ എണ്ണക്കമ്പനിയായ അഡ്‌നോക്കിന്റെ സംഭരണ കേന്ദ്രത്തിന് സമീപം ഹൂതി വിമതര്‍ നടത്തിയെന്നാരോപിക്കുന്ന സ്‌ഫോടനമാണ് ക്രൂഡ് ഓയില്‍ വിലയിലെ പുതിയ കുതിപ്പിന് കാരണമെന്നാണ് സൂചനകള്‍.
ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ വില ബാരലിന് 87 ഡോളര്‍ വരെ കഴിഞ്ഞ ദിവസങ്ങളില്‍ എത്തി എന്നത് വിപണിയിലെ കുതിപ്പിന്റെ ഏറ്റവും ഒടുവിലത്തെ സൂചനയാണ്. 2014 ഒക്ടോബറിലാണ് സമാനമായ ഒരു കുതിപ്പ് ഉണ്ടാകുന്നത്.
കഴിഞ്ഞ ഡിസംബര്‍ ഒന്നിന് വില ബാരലിന് 67 ഡോളര്‍ ആയിരുന്നു എന്നതും ഓര്‍ക്കുക. ഇതിനിടെ ഇടുവരെ മടിച്ചു നിന്നിരുന്ന ചൈന അവരുടെ ക്രൂഡ് കരുതല്‍ ശേഖരം പുറത്തിറക്കിയാല്‍ എണ്ണവില ഒരു പരിധി വരെ പിടിച്ച് നിര്‍ത്താനാകും. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോഗം നടത്തുന്ന രാജ്യം ചൈനയാണ്.
ഇന്ത്യയില്‍ ഒരു മാസത്തിലേറെയായി ഇന്ധനവിലയില്‍ വലിയ മാറ്റങ്ങളില്ല എന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്നുണ്ട്.
അടുത്തമാസം നടക്കാനിരിക്കുന്ന ഉപ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ വില തല്‍ക്കാലം കൂടിയേക്കില്ല എന്നാണ് കണക്കാക്കപ്പെടുന്നത്.
പശ്ചിമേഷ്യയിലെ സ്ഥിതി ആശങ്കാകുലമായി തുടര്‍ന്നാലും കൊവിഡിന്റെ പുതിയ കുതിപ്പ് നീണ്ടുപോയാലും അത് ക്രൂഡ് വിപണിയില്‍ സാരമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കാം. 2022-23 കാലഘട്ടത്തില്‍ വിപണി ഉണര്‍വില്‍ തന്നെയാകും എന്നാണ് പ്രതീക്ഷിക്കേണ്ടത്.