image

20 Jan 2022 6:56 AM IST

Corporates

ഇന്ത്യന്‍ കമ്പനികളുടെ വിദേശ നിക്ഷേപത്തിൽ 8% കുറവ്

MyFin Desk

ഇന്ത്യന്‍ കമ്പനികളുടെ വിദേശ നിക്ഷേപത്തിൽ 8% കുറവ്
X

Summary

ഇന്ത്യന്‍ കമ്പനികളുടെ വിദേശ നിക്ഷേപം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 8% ഇടിഞ്ഞ് 2.05 ബില്ല്യണ്‍ യു എസ് ഡോളറായതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍. മുന്‍ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ കമ്പനികള്‍ അവരുടെ വിദേശ സംരംഭങ്ങളിലും, ഉപസ്ഥാപനങ്ങളിലും 2.23 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരുന്നു. ഡിസംബറില്‍ ഇന്ത്യന്‍ കമ്പനികള്‍ വിദേശത്ത് നടത്തിയ മൊത്തം നിക്ഷേപത്തില്‍ 1.22 ബില്യണ്‍ യു എസ് ഡോളറും ഗ്യാരന്റി ഇഷ്യുവിന്റെ രൂപത്തിലാണ്. 464.39 മില്യണ്‍ ഡോളര്‍ ഇക്വിറ്റിയിലൂടെയും, 367.17 മില്യണ്‍ ഡോളര്‍ വായ്പകളിലൂടെയുമാണെന്ന് ആര്‍ ബി ഐ കണക്കുകള്‍ […]


ഇന്ത്യന്‍ കമ്പനികളുടെ വിദേശ നിക്ഷേപം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 8% ഇടിഞ്ഞ് 2.05 ബില്ല്യണ്‍ യു എസ് ഡോളറായതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍.

മുന്‍ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ കമ്പനികള്‍ അവരുടെ വിദേശ സംരംഭങ്ങളിലും, ഉപസ്ഥാപനങ്ങളിലും 2.23 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരുന്നു.

ഡിസംബറില്‍ ഇന്ത്യന്‍ കമ്പനികള്‍ വിദേശത്ത് നടത്തിയ മൊത്തം നിക്ഷേപത്തില്‍ 1.22 ബില്യണ്‍ യു എസ് ഡോളറും ഗ്യാരന്റി ഇഷ്യുവിന്റെ രൂപത്തിലാണ്. 464.39 മില്യണ്‍ ഡോളര്‍ ഇക്വിറ്റിയിലൂടെയും, 367.17 മില്യണ്‍ ഡോളര്‍ വായ്പകളിലൂടെയുമാണെന്ന് ആര്‍ ബി ഐ കണക്കുകള്‍ വ്യക്തമാക്കുന്നു.

മൊബിലിറ്റി സൊല്യൂഷന്‍സ് പ്രൊവൈഡര്‍ ഓലയുടെ പ്രമോട്ടറായ എ എന്‍ ഐ ടെക്‌നോളജീസ്, സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അവരുടെ ഉപസ്ഥാപനത്തില്‍ 675 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയതും, ഡോ. റെഡ്ഡീസ്- ​ന്റെ 149.99 മില്യണ്‍ ഡോളറിന്റെ നിക്ഷേപവും പ്രധാന നിക്ഷേപങ്ങളിൽ ഉള്‍പ്പെടുന്നു.

റിലയന്‍സ് ന്യൂ എനര്‍ജി സോളാര്‍ ലിമിറ്റഡ് 168.60 മില്യണ്‍ ഡോളര്‍ സംയുക്ത സംരംഭങ്ങളിലും, ജര്‍മ്മനിയിലും നോര്‍വേയിലും പ്രവര്‍ത്തിക്കുന്ന പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനത്തിലും നിക്ഷേപിച്ചു. ഗെയില്‍ ഇന്ത്യ 70.17 മില്യണ്‍ ഡോളര്‍ ഒരു സംയുക്ത സംരംഭത്തിലും, മ്യാന്‍മറിലും, യു എസിലും, ഉടമസ്ഥതയിലുള്ള യൂണിറ്റുകളിൽ നിക്ഷേപിച്ചു.

എണ്ണ പര്യവേക്ഷകരായ ഒ എന്‍ ജി സി വിവിധ രാജ്യങ്ങളിലായി അഞ്ച് വ്യത്യസ്ത സംരംഭങ്ങളിലായി 74.15 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു.