image

17 Jan 2022 10:00 PM GMT

Market

കരുതലോടെ ഓഹരി വിപണി

MyFin Desk

കരുതലോടെ ഓഹരി വിപണി
X

Summary

ഇന്ത്യന്‍ വിപണി സ്ഥിരത കൈവരിക്കുന്നതിന്റെ ഭാഗമായി ഇന്ന് വ്യാപാരം റേഞ്ച്-ബൗണ്ട് ആകാനാണ് സാധ്യത. അതായത്, റിസ്‌ക് ഒഴിവാക്കിയുള്ള, സുരക്ഷിതമായ ഇടപാടുകള്‍ക്കാണ് സാധ്യത കൂടുതല്‍. കേന്ദ്ര ബജറ്റ് അടുത്തുവരുന്ന സാഹചര്യത്തില്‍ അതിന്റെ ആനുകൂല്യം ലഭിക്കാനിടയുള്ള സുപ്രധാന മേഖലകളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ വിപണിയില്‍ സജീവമാണ്. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍ 18,200-18,250 റേഞ്ച് നിഫ്റ്റിയുടെ പ്രധാന പിന്തുണയായി നിലനില്‍ക്കാം. ആ നില തുടര്‍ന്നാല്‍ ഒരുപക്ഷേ വിപണി 18,550-18,600 ലെവലിലേക്ക് ഉയരാനിടയുണ്ട്. വ്യാപാര സൂചകങ്ങള്‍ ശുഭപ്രതീക്ഷയാണ് നല്‍കുന്നത്. 50 രാജ്യങ്ങളിലെ ഓഹരികളെ പിന്തുടരുന്ന MSCI ഇക്വിറ്റി […]


ഇന്ത്യന്‍ വിപണി സ്ഥിരത കൈവരിക്കുന്നതിന്റെ ഭാഗമായി ഇന്ന് വ്യാപാരം റേഞ്ച്-ബൗണ്ട് ആകാനാണ് സാധ്യത. അതായത്, റിസ്‌ക് ഒഴിവാക്കിയുള്ള, സുരക്ഷിതമായ ഇടപാടുകള്‍ക്കാണ് സാധ്യത കൂടുതല്‍.

കേന്ദ്ര ബജറ്റ് അടുത്തുവരുന്ന സാഹചര്യത്തില്‍ അതിന്റെ ആനുകൂല്യം ലഭിക്കാനിടയുള്ള സുപ്രധാന മേഖലകളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ വിപണിയില്‍ സജീവമാണ്.

അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍ 18,200-18,250 റേഞ്ച് നിഫ്റ്റിയുടെ പ്രധാന പിന്തുണയായി നിലനില്‍ക്കാം. ആ നില തുടര്‍ന്നാല്‍ ഒരുപക്ഷേ വിപണി 18,550-18,600 ലെവലിലേക്ക് ഉയരാനിടയുണ്ട്. വ്യാപാര സൂചകങ്ങള്‍ ശുഭപ്രതീക്ഷയാണ് നല്‍കുന്നത്.

50 രാജ്യങ്ങളിലെ ഓഹരികളെ പിന്തുടരുന്ന MSCI ഇക്വിറ്റി സൂചിക നേട്ടമുണ്ടാക്കിയില്ല. യൂറോപ്പിലെ STOXX 600 സൂചിക 0.6 ശതമാനം മാത്രമേ ഉയര്‍ന്നുള്ളൂ. അമേരിക്കന്‍ വിപണി ഇന്നലെ അവധിയായിരുന്നു. എന്നാല്‍ S&P 500 ഫ്യൂച്ചേഴ്‌സ് വ്യാപാരം ഉയര്‍ന്ന നിലയിലായിരുന്നു.

സിംഗപ്പൂര്‍ എസ ജി എക്സ് നിഫ്റ്റി ഇന്ന് നേരിയ ഇടിവ് കാണിക്കുന്നു. രാവിലെ 8.45 നു അത് 14.50 പോയിന്റ് താഴെ 18,335.50 -ലാണ് നിൽക്കുന്നത്.

ഇക്വിറ്റി 99 സഹ ഉടമ രാഹുല്‍ ശര്‍മയുടെ അഭിപ്രായത്തില്‍ '38,440 ല്‍ ബാങ്ക് നിഫ്റ്റിയ്ക്ക് ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കാം. അതിനെ മറികടക്കാനായാല്‍ സൂചിക 38,620 മുതല്‍ 38,860 വരെ എത്തിച്ചേരാം. താഴേക്ക് പോയാല്‍, 38,040 ല്‍ പിന്തുണ ലഭിച്ചേക്കാം. വീഴ്ച തുടര്‍ന്നാല്‍ സൂചിക 37,820 വരെയോ, 37,600 വരെയോ ഇടിയാന്‍ സാധ്യതയുണ്ട്.'

ഇന്ന് ബാങ്കിംഗ്, ഓട്ടോമൊബൈല്‍, ധനകാര്യ, മെറ്റല്‍സ് മേഖലകളെ സൂക്ഷ്മമായി നിരീക്ഷിക്കാം.

അതുപോലെ ഇന്ന് ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികള്‍:

DLF: വില 425 രൂപക്ക് മുകളിലേക്ക് ഉയരാനിടയുണ്ട്. ടാര്‍ഗറ്റ് 440-450 രൂപ; സപ്പോര്‍ട്ട് ലെവല്‍ 415 രൂപ.

Welspun Corp: 195 രൂപയ്ക്കു മുകളില്‍ ബ്രേക്കൗട്ട് സംഭവിക്കാനിടയുണ്ട്. ടാര്‍ഗറ്റ് 220 രൂപ; സപ്പോര്‍ട്ട് ലെവല്‍ 187 രൂപ.

Bajaj Finance: 7860 രൂപയ്ക്കു മുകളില്‍ ഉയരാനുള്ള ശക്തമായ സാധ്യതകള്‍ നിലനില്‍ക്കുന്നു. ടാര്‍ഗറ്റ് 8050 രൂപ; സപ്പോര്‍ട്ട് ലെവല്‍ 7800 രൂപ.

EID Parry: ഓഹരി മുകളിലേക്ക് പോകാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നു. ടാര്‍ഗറ്റ് 540-550 രൂപ; സപ്പോര്‍ട്ട് ലെവല്‍ 500 രൂപ.

KPIT Tech: ഓഹരി ബുള്ളിഷ് സൂചനകളാണ് നല്‍കുന്നത്. 740 രൂപയ്ക്കടുത്ത തടസ്സങ്ങള്‍ അനുഭവപ്പെട്ടേക്കാം. ടാര്‍ഗറ്റ് 800 രൂപ; സപ്പോര്‍ട്ട് ലെവല്‍ 700 രൂപ.

കൊട്ടക് സെക്യൂരിറ്റീസിന്റെ ഇക്വിറ്റി റിസര്‍ച്ച് (റീട്ടെയ്ല്‍) തലവന്‍ ശ്രീകാന്ത് ചൗഹാന്‍ പറയുന്നു 'നിഫ്റ്റി ഒരു ചെറിയ ബുള്ളിഷ് പ്രവണത കാണിക്കുന്നുണ്ട്. വ്യാപാരികളെ സംബന്ധിച്ച് 18,225 സുപ്രധാന നിലയാണ്. ഇതിനു മുകളിലേക്ക് പോയാല്‍ 18,375-18,400 വരെ എത്തിച്ചേരാം. എന്നിരുന്നാലും 18,225 ന് താഴേക്ക് പോയാല്‍, പെട്ടെന്നുള്ള ഒരു വിലയിടിവ് തള്ളിക്കളയാനാവില്ല. 18,150-18,100 വരെ ഈ തകര്‍ച്ച എത്തിച്ചേരാം.'

ഇന്നത്തെ പ്രധാന ഫലങ്ങള്‍

ബജാജ് ഫിനാൻസ്, ഡി സി എം ശ്രീറാം, ഐ സി ഐ സി ഐ പ്രുഡൻഷ്യൽ, ഐ സി ഐ സി ഐ സെക്യൂരിറ്റീസ്, ജെസ്റ് ഡയൽ ടാറ്റ എൽഎസ്‌സി, എന്നിവയുടെ ഫലങ്ങള്‍ ഇന്ന് പ്രതീക്ഷിക്കാം.

കൊച്ചി 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,500 രൂപ (ജനുവരി 17).

ഡോളറിന് 74.16 രൂപ.

ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.5% ഉയര്‍ന്ന് 86.48 ഡോളർ.

ബിറ്റ് കോയിന്റെ വില 33,85,189 രൂപ (7.03 am, വസിര്‍ എക്‌സ്).