image

18 Jan 2022 6:46 AM GMT

Banking

18,300 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് ധാരണാപത്രങ്ങളുമായി കാശ്മീർ സർക്കാർ

PTI

18,300 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് ധാരണാപത്രങ്ങളുമായി കാശ്മീർ സർക്കാർ
X

Summary

ഭവന, വാണിജ്യ പദ്ധതികളുടെ വികസനത്തിനായി റിയൽ എസ്റ്റേറ്റ് കമ്പനികളുമായി 18,300 കോടി രൂപയുടെ 39 ധാരണാപത്രങ്ങൾ ജമ്മു കശ്മീർ സർക്കാർ ഒപ്പുവെച്ചു. ജമ്മു കാശ്മീർ റിയൽ എസ്റ്റേറ്റ് ഉച്ചകോടിയിൽ ധാരണാപത്രങ്ങൾ ഒപ്പുവെച്ചത് ചരിത്രപരമെന്ന് വിശേഷിപ്പിച്ച ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ഇത്  കേന്ദ്രഭരണ പ്രദേശത്തി​ന്റെ പരിവർത്തനത്തിലേക്കുള്ള പ്രധാന ചുവടുവയ്പ്പാണെന്ന് പറഞ്ഞു. റിയൽ എസ്റ്റേറ്റ് നിയമമായ RERA കേന്ദ്രഭരണ പ്രദേശത്ത് ഇതിനകം നടപ്പിലാക്കിയിട്ടുണ്ടെന്നും, മോഡൽ ടെനൻസി ആക്‌ട് അംഗീകരിച്ചിട്ടുണ്ടെന്നും ഉച്ചകോടിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പ്രോപ്പർട്ടി […]


ഭവന, വാണിജ്യ പദ്ധതികളുടെ വികസനത്തിനായി റിയൽ എസ്റ്റേറ്റ് കമ്പനികളുമായി 18,300 കോടി രൂപയുടെ 39 ധാരണാപത്രങ്ങൾ ജമ്മു കശ്മീർ സർക്കാർ ഒപ്പുവെച്ചു.

ജമ്മു കാശ്മീർ റിയൽ എസ്റ്റേറ്റ് ഉച്ചകോടിയിൽ ധാരണാപത്രങ്ങൾ ഒപ്പുവെച്ചത് ചരിത്രപരമെന്ന് വിശേഷിപ്പിച്ച ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ഇത് കേന്ദ്രഭരണ പ്രദേശത്തി​ന്റെ പരിവർത്തനത്തിലേക്കുള്ള പ്രധാന ചുവടുവയ്പ്പാണെന്ന് പറഞ്ഞു.

റിയൽ എസ്റ്റേറ്റ് നിയമമായ RERA കേന്ദ്രഭരണ പ്രദേശത്ത് ഇതിനകം നടപ്പിലാക്കിയിട്ടുണ്ടെന്നും, മോഡൽ ടെനൻസി ആക്‌ട് അംഗീകരിച്ചിട്ടുണ്ടെന്നും ഉച്ചകോടിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പ്രോപ്പർട്ടി രജിസ്ട്രേഷൻ സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കുന്നതും, പ്രോജക്റ്റുകൾക്ക് വേഗത്തിലുള്ള അംഗീകാരത്തിനായി ഏകജാലക സംവിധാനം ഏർപ്പെടുത്തുന്നതും സർക്കാറിന്റെ പ്രഥമ പരിഗണനയിലുണ്ടന്നും ഗവർണർ അറിയിച്ചു.

ജമ്മു കശ്മീർ സർക്കാരും, കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയവും, റിയൽ എസ്റ്റേറ്റ് ബോഡി നരെഡ്‌കോയും (NAREDCO) ചേർന്നാണ് ഉച്ചകോടി സംഘടിപ്പിച്ചത്. ഈ പദ്ധതി ജമ്മു കശ്മീരിൽ നേരിട്ടും, അല്ലാതെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. 2022 മെയ് 21-22 തീയതികളിൽ ശ്രീനഗറിൽ സമാനമായ റിയൽ എസ്റ്റേറ്റ് ഉച്ചകോടി നടക്കുമെന്നും ലെഫ്റ്റനന്റ് ഗവർണർ അറിയിച്ചു.

വികസനത്തിന്റെ പേരിൽ പ്രദേശവാസികളുടെ ഭൂമി തട്ടിയെടുക്കുമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഇത് “ആളുകളെ ഭയപ്പെടുത്താനും, പ്രകോപിപ്പിക്കാനുമുള്ള ശ്രമമാണ്” എന്നായിരുന്നു ഗവർണറുടെ പ്രതികരണം. റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരോട് കേന്ദ്രഭരണ പ്രദേശത്തെ പ്രാദേശിക നിർമ്മാതാക്കളുമായി സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, കഴിഞ്ഞ രണ്ട് വർഷത്തിനിടെ ജമ്മു കശ്മീരിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പ്രതികരിച്ചു. യു പി-യിൽ നൽകുന്നതിനേക്കാൾ 100% അധികം ആനുകൂല്യങ്ങളാണ് കാശ്മീർ സർക്കാർ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനസംഖ്യാ സംബന്ധമായ മാറ്റം കാശ്മീരിൽ സംഭവിക്കില്ലന്ന് ലെഫ്റ്റനന്റ് ഗവർണർ ഉറപ്പു നൽകി.

പദ്ധതികളുടെ വികസനത്തിനായി 6,000 ഏക്കർ ഭൂമിയാണ് സർക്കാർ കണ്ടെത്തിയിട്ടുള്ളത്. ഇവിടെയുള്ള കൃഷിഭൂമിയുടെ ഭൂവിനിയോഗം മാറ്റുന്നതിനുള്ള നിയമങ്ങളും സർക്കാർ തയ്യാറാക്കി. പുതിയ വ്യവസായ നയത്തിൽ പദ്ധതികളുടെ വികസനത്തിന് സർക്കാർ സ്വന്തം ഭൂമിയും നൽകും. ഭൂമിയുടെ ഉടമസ്ഥരായ ആളുകൾക്ക് തങ്ങളുടെ ഭൂമി എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും സിൻഹ പറഞ്ഞു.

ഭവന പദ്ധതികളുടെ വികസനത്തിനായി ഉച്ചകോടിയിൽ 20 ധാരണാപത്രങ്ങളാണ് ഒപ്പുവച്ചത്. ഇതിനു പുറമെ, വാണിജ്യം (7), ഹോസ്പിറ്റാലിറ്റി (4), ഇൻഫ്രാടെക് (3), സിനിമ-വിനോദം (3), സാമ്പത്തിക പദ്ധതികൾ (2) എന്നിവയ്ക്കായും ധാരണാപത്രങ്ങൾ ഒപ്പിട്ടു. സിഗ്നേച്ചർ ഗ്ലോബൽ, സമ്യക് ഗ്രൂപ്പ്, റൗണക് ഗ്രൂപ്പ്, ഹിരാനന്ദാനി കൺസ്ട്രക്ഷൻസ് എന്നിവയാണ് ഭവന പദ്ധതികൾക്കായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ച കമ്പനികൾ.

ഹോസ്പിറ്റാലിറ്റിക്കായുള്ള ധാരണാപത്രം ചാലറ്റ് ഹോട്ടൽസുമായും, ഭവന പദ്ധതികൾക്കായുള്ള പ്രാരംഭ കരാറുകളിൽ രഹേജ ഡെവലപ്പേഴ്‌സ്, ഗോയൽ ഗംഗ, ജിഎച്ച്പി ഗ്രൂപ്പ്, ശ്രീ നാമൻ ഗ്രൂപ്പ് എന്നീ കമ്പനികളും ഒപ്പുവച്ചു. (27/12/2021)