image

18 Jan 2022 5:08 AM GMT

Banking

ഇന്ത്യയിലെ വിദേശ ആസ്തികൾ 28 ലക്ഷം കോടി രൂപ വർധിച്ചു

Agencies

ഇന്ത്യയിലെ വിദേശ ആസ്തികൾ 28 ലക്ഷം കോടി രൂപ വർധിച്ചു
X

Summary

സെപ്തംബർ പാദത്തിൽ (ജൂലൈ-സെപ്തംബർ 2021) ഇന്ത്യയിലെ വിദേശ ഉടമസ്ഥതയിലുള്ള ആസ്തികൾ 37.3 ബില്യൺ ഡോളർ വർധിച്ചു. അതേ കാലയളവിൽ, ഇന്ത്യൻ നിവാസികളുടെ വിദേശ സാമ്പത്തിക ആസ്തികൾ 31.9 ബില്യൺ ഡോളർ വർദ്ധിച്ചതായി ആർബിഐ കണക്കുകൾ വ്യക്തമാക്കുന്നു. “ഇന്ത്യയിലെ വിദേശ ഉടമസ്ഥതയിലുള്ള ആസ്തികൾ ഈ പാദത്തിൽ 37.3 ബില്യൺ ഡോളർ വർദ്ധിച്ചു. അതേസമയം, ഇന്ത്യൻ നിവാസികളുടെ വിദേശ സാമ്പത്തിക ആസ്തികൾ 31.9 ബില്യൺ ഡോളറിന്റെ വർദ്ധനവ് രേഖപ്പെടുത്തി,” ആർബിഐ പറഞ്ഞു. ഇന്ത്യയുടെ ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റ് പൊസിഷൻ (ഐ ഐ […]


സെപ്തംബർ പാദത്തിൽ (ജൂലൈ-സെപ്തംബർ 2021) ഇന്ത്യയിലെ വിദേശ ഉടമസ്ഥതയിലുള്ള ആസ്തികൾ 37.3 ബില്യൺ ഡോളർ വർധിച്ചു. അതേ കാലയളവിൽ, ഇന്ത്യൻ നിവാസികളുടെ വിദേശ സാമ്പത്തിക ആസ്തികൾ 31.9 ബില്യൺ ഡോളർ വർദ്ധിച്ചതായി ആർബിഐ കണക്കുകൾ വ്യക്തമാക്കുന്നു.

“ഇന്ത്യയിലെ വിദേശ ഉടമസ്ഥതയിലുള്ള ആസ്തികൾ ഈ പാദത്തിൽ 37.3 ബില്യൺ ഡോളർ വർദ്ധിച്ചു. അതേസമയം, ഇന്ത്യൻ നിവാസികളുടെ വിദേശ സാമ്പത്തിക ആസ്തികൾ 31.9 ബില്യൺ ഡോളറിന്റെ വർദ്ധനവ് രേഖപ്പെടുത്തി,” ആർബിഐ പറഞ്ഞു.

ഇന്ത്യയുടെ ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റ് പൊസിഷൻ (ഐ ഐ പി) അനുസരിച്ച് സെപ്റ്റംബർ പാദത്തിൽ ബാധ്യതകൾ 1,258.9 ബില്യൺ ഡോളറായിരുന്നു. 2021 ജൂൺ അവസാനത്തിൽ 1,221.6 ബില്യൺ ഡോളറായിരുന്നു ഇത്.

ജൂൺ പാദത്തിലെ 895.2 ബില്യൺ ഡോളറിൽ നിന്ന് സെപ്റ്റംബർ അവസാനത്തോടെ ആസ്തികൾ 927.1 ബില്യൺ ഡോളറായി ഉയർന്നു.

അന്താരാഷ്‌ട്ര ആസ്തികളുടെയും, അന്താരാഷ്ട്ര ബാധ്യതകളുടെയും അനുപാതം ഒരു വർഷം മുമ്പ് 70.4% ആയിരുന്നതിൽ നിന്ന് 2021 സെപ്റ്റംബറിൽ 73.6% ആയി മെച്ചപ്പെട്ടു. (ഡിസംബർ 31, 2021)