17 Jan 2022 4:46 AM GMT
Summary
ന്യൂഡല്‍ഹി: നിതി ആയോഗ് പുറത്തിറക്കിയ നാലാം ആരോഗ്യ സൂചിക പ്രകാരം ആരോഗ്യ രംഗത്ത് കേരളം വീണ്ടും മികച്ച പ്രകടനം കാഴ്ചവച്ചു. അതേസമയം ഇക്കാര്യത്തിൽ ഉത്തര്‍പ്രദേശ് ഏറ്റവും പിന്നിലാണ്. 2019-20 വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ചാണ് ആരോഗ്യ നിലവാരം കണക്കാക്കിയത്. തമിഴ് നാടും തെലങ്കാനയും ആരോഗ്യ സൂചികയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ മാനദണ്ഡങ്ങളില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളില്‍ ബിഹാറും മധ്യപ്രദേശുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എന്നാല്‍, […]
ന്യൂഡല്‍ഹി: നിതി ആയോഗ് പുറത്തിറക്കിയ നാലാം ആരോഗ്യ സൂചിക പ്രകാരം ആരോഗ്യ രംഗത്ത് കേരളം വീണ്ടും മികച്ച പ്രകടനം കാഴ്ചവച്ചു. അതേസമയം ഇക്കാര്യത്തിൽ ഉത്തര്‍പ്രദേശ് ഏറ്റവും പിന്നിലാണ്.
2019-20 വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ചാണ് ആരോഗ്യ നിലവാരം കണക്കാക്കിയത്. തമിഴ് നാടും തെലങ്കാനയും ആരോഗ്യ സൂചികയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ മാനദണ്ഡങ്ങളില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളില്‍ ബിഹാറും മധ്യപ്രദേശുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
എന്നാല്‍, 2018-19 മുതല്‍ 2019-20 വരെയുള്ള കണക്കില്‍ ഏറ്റവും ഉയര്‍ന്ന മാറ്റം രേഖപ്പെടുത്തിക്കൊണ്ട് ഉത്തര്‍പ്രദേശ് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവച്ചു. ചെറിയ സംസ്ഥാനങ്ങളില്‍, മിസോറം മികച്ച പ്രകടനം കാഴ്ചവച്ചു. അതേസമയം കേന്ദ്രഭരണ പ്രദേശങ്ങളില്‍, ഡല്‍ഹിയും ജമ്മു & കശ്മീരും മൊത്തത്തിലുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും താഴെ പട്ടികയിലാണ് ഇടം പിടിച്ചത്. എന്നാല്‍ ഇരു പ്രദേശങ്ങളുടേയും പ്രകടനം വര്‍ദ്ധിച്ചിട്ടുണ്ട്.
മൊത്തത്തിലുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായ നാലാം റൗണ്ടിലും കേരളം മികച്ച പ്രകടനം കാഴ്ചവെച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഏറ്റവും ഉയര്‍ന്ന പ്രകടനം കാഴ്ച്ചവച്ചത് കേരളവും തമിഴ്നാടുമാണ്. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന പ്രകടനത്തിന്റെ കാര്യത്തില്‍ ഇരു സംസ്ഥാനങ്ങളും യഥാക്രമം പന്ത്രണ്ടാം സ്ഥാനത്തും എട്ടാം സ്ഥാനത്തുമാണ്.
ചെറിയ സംസ്ഥാനങ്ങളില്‍ മുന്‍നിരക്കാരായത് മിസോറാമം ത്രിപുരയുമാണ്. 75.77 പോയിന്റുമായി മിസോറാം പട്ടികയില്‍ ഒന്നാമതെത്തി. 70.16 പോയിന്റുമായി ത്രിപുര രണ്ടാമതും 55.53 പോയിന്റുമായി സിക്കിം മൂന്നാമതുമെത്തി. ഗോവ 53.68, മേഘാലയ 43.05, മണിപ്പൂര്‍ 34.26, അരുണാചല്‍ പ്രദേശ് 33.91, നാഗാലാന്‍ഡ് 27.00 എന്നിങ്ങനെയാണ് അടുത്ത സ്‌ഥാനങ്ങൾ.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും ലോകബാങ്കുമായി സഹകരിച്ച് നിതി ആയോഗ് വികസിപ്പിച്ചതാണ് ഹെല്‍ത്തി സ്റ്റേറ്റ്‌സ് പ്രോഗ്രസ്സീവ് ഇന്ത്യ റിപ്പോര്‍ട്ട്. ആരോഗ്യ സൂചികയില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും റാങ്കാണിത്. കംപോസിറ്റ് ഇന്‍ഡെക്‌സ് സ്‌കോര്‍ അടിസ്ഥാനമാക്കി 2019-20 റഫറന്‍സ് വര്‍ഷത്തില്‍ സംസ്ഥാനങ്ങളെ മൂന്നായി തരംതിരിച്ചിരിക്കുന്നു- പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ (aspirants), നേട്ടക്കാര്‍ (achievers), മുന്‍നിരക്കാര്‍ (front runners).
അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളെ പ്രതീക്ഷയര്‍പ്പിക്കുന്നവരായും (aspirants), ഗോവ, സിക്കിം എന്നിവയെ നേട്ടക്കാരായും (achievers), മിസോറം, ത്രിപുര എന്നീ സംസ്ഥാനങ്ങളെ മുന്‍നിരക്കാരായും (front runners) നീതി ആയോഗ് റിപ്പോര്‍ട്ടില്‍ തരംതിരിച്ചിരിക്കുന്നു.
ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് സംസ്ഥാന വിജയത്തെ അഭിനന്ദിച്ചു. നിതി ആയോഗിന്റെ 2019-20 ലെ കോംപസിറ്റ് ഇന്‍ഡക്‌സ് സ്‌കോറില്‍ മിസോറാമിനൊപ്പം ത്രിപുരയും 'ചെറിയ സംസ്ഥാനങ്ങളില്‍' ഒന്നാം സ്ഥാനം നേടിയെന്നതില്‍ സന്തോഷം അറിയിക്കുന്നു, സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും അഭിനന്ദനങ്ങള്‍ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.