image

17 Jan 2022 6:07 AM GMT

Crude

ഒ ടി പി സിയുടെ 26% ഓഹരികള്‍ ഗെയിൽ ഏറ്റെടുത്തു

Agencies

ഒ ടി പി സിയുടെ 26% ഓഹരികള്‍ ഗെയിൽ ഏറ്റെടുത്തു
X

Summary

ന്യൂഡല്‍ഹി: പാപ്പരായ ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ (IL&FS) ഒ എന്‍ ജി സി ത്രിപുര പവര്‍ കമ്പനി (ഒ ടി പി സി) യിലെ 26% ഓഹരികള്‍ ഗെയില്‍ (GAIL) ഏറ്റെടുത്തു. ത്രിപുരയിലെ പാലറ്റാനയില്‍ 726.6 മെഗാവാട്ട് സംയുക്ത സൈക്കിള്‍ ഗ്യാസ് ടര്‍ബൈന്‍ താപവൈദ്യുത നിലയം നിര്‍മ്മിക്കുന്നതിനായി ഒ എന്‍ ജി സി സ്ഥാപിച്ചതാണ് ഒ ടി പി സി. IL&FS ഉം ത്രിപുര സര്‍ക്കാരും ഇതില്‍ പങ്കാളികളായിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്ന […]


ന്യൂഡല്‍ഹി: പാപ്പരായ ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ (IL&FS) ഒ എന്‍ ജി സി ത്രിപുര പവര്‍ കമ്പനി (ഒ ടി പി സി) യിലെ 26% ഓഹരികള്‍ ഗെയില്‍ (GAIL) ഏറ്റെടുത്തു.

ത്രിപുരയിലെ പാലറ്റാനയില്‍ 726.6 മെഗാവാട്ട് സംയുക്ത സൈക്കിള്‍ ഗ്യാസ് ടര്‍ബൈന്‍ താപവൈദ്യുത നിലയം നിര്‍മ്മിക്കുന്നതിനായി ഒ എന്‍ ജി സി സ്ഥാപിച്ചതാണ് ഒ ടി പി സി. IL&FS ഉം ത്രിപുര സര്‍ക്കാരും ഇതില്‍ പങ്കാളികളായിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്ന കമ്പനിയുടെ പദ്ധതിയില്‍ ഒ എന്‍ ജി സിക്ക് 50 ശതമാനം ഓഹരിയുണ്ട്. ത്രിപുര സര്‍ക്കാരിന് 0.5 ശതമാനവും ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് II ന് ബാക്കി 23.5 ശതമാനവും.

ഏറ്റെടുക്കലിന് 2021 നവംബറില്‍ ഗെയില്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ അംഗീകാരം നേടിയിരുന്നു. പ്രാദേശികമായി ഉത്പ്പാദിപ്പിക്കുന്ന പ്രകൃതിവാതകം ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ത്രിപുര പവര്‍ പ്രോജക്റ്റ് സ്ഥാപിച്ചത്. പക്ഷെ, അത് ഗ്യാസ് കൊണ്ടുപോകുന്നതിന് സാമ്പത്തികമായി ലാഭകരമല്ല.

726.6 മെഗാവാട്ട് പദ്ധതി വടക്കുകിഴക്കന്‍ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഫലമാണ്. കൂടാതെ വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപമായും ഇത് വിശേഷിപ്പിക്കപ്പെടുന്നു.

ഒ എന്‍ ജി സിയുടെ 55 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ വഴിയാണ് ത്രിപുര പദ്ധതിയിലേക്കുള്ള വാതകം വിതരണം ചെയ്യുന്നത്. ഹരിതോര്‍ജ്ജ പദ്ധതിയുടെ ഭാഗമായി, ഗെയില്‍ ഒരു ശുദ്ധ എനര്‍ജി മാതൃക നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിന്റെ ഭാഗമായാണ് ഏറ്റെടുക്കല്‍ നടത്തുന്നത്.