16 Jan 2022 12:55 PM GMT
Summary
കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 18 വരെ 92,961 കോടി രൂപ റീഫണ്ടായി നല്‍കിയെന്ന് ആദായ നികുതി വകുപ്പ്. 63.23 ലക്ഷം നികുതിദായകര്‍ക്കാണ് ഏപ്രില്‍ 1 മുതല്‍ ഒക്ടോബര്‍ 18 വരെയുള്ള കാലയളവലില്‍ ഇത്രയേറെ തുക റീഫണ്ടായി നല്‍കിയത്. ഇതില്‍ കോര്‍പ്പറേറ്റ് റീഫണ്ടാണ് സിംഹഭാഗവും. 69,934 കോടി രൂപയാണ് ഇങ്ങനെ തിരിച്ച് നല്‍കിയത്. 1,69,355 കേസുകളിലായിട്ടാണ് ഇത്രയും തുക. അതേസമയം 23,026 കോടി രൂപയാണ് ആദായ നികുതി റീഫണ്ട് നല്‍കിയത്. 61,53,231 പേര്‍ക്കായിട്ടാണ് […]
കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 18 വരെ 92,961 കോടി രൂപ റീഫണ്ടായി നല്‍കിയെന്ന് ആദായ നികുതി വകുപ്പ്. 63.23 ലക്ഷം നികുതിദായകര്‍ക്കാണ് ഏപ്രില്‍ 1 മുതല്‍ ഒക്ടോബര്‍ 18 വരെയുള്ള കാലയളവലില്‍ ഇത്രയേറെ തുക റീഫണ്ടായി നല്‍കിയത്. ഇതില്‍ കോര്‍പ്പറേറ്റ് റീഫണ്ടാണ് സിംഹഭാഗവും.
69,934 കോടി രൂപയാണ് ഇങ്ങനെ തിരിച്ച് നല്‍കിയത്. 1,69,355 കേസുകളിലായിട്ടാണ് ഇത്രയും തുക. അതേസമയം 23,026 കോടി രൂപയാണ് ആദായ നികുതി റീഫണ്ട് നല്‍കിയത്. 61,53,231 പേര്‍ക്കായിട്ടാണ് ഈ തുക വിതരണം ചെയ്തത്. 2021-22 അനുമാന വര്‍ഷത്തെ 32.49 ലക്ഷം റീഫണ്ടുകളില്‍ ഉള്‍പ്പെടുന്നതാണ് ഇതെന്നും ആദായ നികുതി വകുപ്പ് പറയുന്നു.
കോവിഡ് മാഹാമാരി രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ വരിഞ്ഞ് മുറുക്കിയതോടെ ജനങ്ങളുടെ ധന ദൗര്‍ലഭ്യം പരിഹരിക്കാന്‍ ആദായ നികുതി റീഫണ്ടുകള്‍ വേഗത്തില്‍ നല്‍കണമെന്ന് നേരത്തെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡ് ഒട്ടനവധി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്താനോ താത്കാലികമായോ അവസാനപ്പിക്കാനോ കാരണമായിരുന്നു. ഇവിടങ്ങളല്‍ തൊഴിലെടുത്തിരുന്ന ജീവനക്കാര്‍ക്ക് ഇതു മൂലം ശമ്പളം മുടങ്ങുകയോ ഭാഗികമായി തടസപ്പെടുകയോ ചെയ്തിരുന്നു. സമ്പദ് വ്യവസ്ഥയില്‍ പണലഭ്യത ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ കൈക്കൊണ്ട പല നടപടികളില്‍ സര്‍ക്കാര്‍ വേഗത്തിലുള്ള ആദായ നികുതി റീഫണ്ട്.