image

16 Jan 2022 10:07 AM IST

Economy

അറിയാം ബജറ്റിനെ കുറിച്ച്

MyFin Desk

അറിയാം ബജറ്റിനെ കുറിച്ച്
X

Summary

സംസ്ഥാനത്തിന്റെ ഒരു പ്രത്യേക കാലയളവില്‍ ചെലവഴിക്കേണ്ടതും തിരികെ ലഭിക്കേണ്ടതുമായ തുകയുടെ വിശദമായ കണക്കിനെയാണ് ബജറ്റ് എന്ന് പറയുന്നത്.


സംസ്ഥാനത്തിന്റെ ഒരു പ്രത്യേക കാലയളവില്‍ ചെലവഴിക്കേണ്ടതും തിരികെ ലഭിക്കേണ്ടതുമായ തുകയുടെ വിശദമായ കണക്കിനെയാണ് ബജറ്റ് എന്ന് പറയുന്നത്. ഇത്...

സംസ്ഥാനത്തിന്റെ ഒരു പ്രത്യേക കാലയളവില്‍ ചെലവഴിക്കേണ്ടതും തിരികെ ലഭിക്കേണ്ടതുമായ തുകയുടെ വിശദമായ കണക്കിനെയാണ് ബജറ്റ് എന്ന് പറയുന്നത്. ഇത് ഒരു നിശ്ചിത കാലയളവിലെ വരവ് ചെലവ് തുകയുടെ ഏകദേശ രൂപമായിരിക്കും. ഈ കണക്കുകളാണ് സംസ്ഥാനത്തിന്റെ ബജറ്റ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഭാരതത്തിന്റെ ഭരണഘടനയുടെ 202 എം ഡബ്ള്യു ആര്‍ട്ടിക്കിള്‍ പ്രകാരം ഓരോ സംസ്ഥാനത്തിന്റെയും ഗവര്‍ണ്ണര്‍മാര്‍ ഓരോ സാമ്പത്തിക വര്‍ഷത്തെയും വാര്‍ഷിക ധനകാര്യ പത്രികയും സംസ്ഥാനത്തിന്റെ ആ വര്‍ഷത്തെ വരവ് ചെലവ് പത്രികയും നിയമ നിര്‍മ്മാണ സഭയുടെ മുന്‍പാകെ സമര്‍പ്പിക്കണം. ഈ രേഖയാണ് പ്രസ്തുത സംസ്ഥാനത്തിന്റെ ആ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് എന്ന് പൊതുവായി
അറിയപ്പെടുന്നത്.

നാലു ഘട്ടങ്ങളുള്ള ബജറ്റിന്റെ ആദ്യപടിയായി, ഓരോ വര്‍ഷവും ജൂലൈ മാസത്തില്‍ അടുത്ത വര്‍ഷത്തേയ്ക്കുള്ള ധനകാര്യ വകുപ്പിന്റെ വരവു ചെലവു എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നു. ധനകാര്യ വകുപ്പ് ബജറ്റ് വിഭാഗം, എല്ലാ വകുപ്പു തലവന്മാര്‍ക്കും, എസ്റ്റിമേറ്റ് തയ്യാറാക്കുന്ന മറ്റ് ഉദ്യോഗസ്ഥന്മാര്‍ക്കും ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ അയയ്ക്കും.

രണ്ടാം ഘട്ടത്തില്‍ എസ്റ്റിമേറ്റുകള്‍ നേരിട്ട് ധനകാര്യ വകുപ്പില്‍ നല്‍കുന്നതോടൊപ്പം അതിന്റെ പകര്‍പ്പുകള്‍ ഒരേ സമയം ഭരണവകുപ്പുകള്‍ക്കും ലഭ്യമാക്കുന്നു. അവ ഭരണ വകുപ്പുകള്‍ പരിശോധിച്ച് അവരുടെ അഭിപ്രായങ്ങള്‍ ധനകാര്യ വകുപ്പിന് അയയ്ക്കുമ്പോള്‍ ഈ അഭിപ്രായങ്ങളും, അക്കൗണ്ടന്റ് ജനറല്‍ ലഭ്യമാക്കുന്ന യഥാര്‍ത്ഥ ചെലവ് കണക്കുകളും വിവരങ്ങളും അനുസരിച്ച് ധനകാര്യ വകുപ്പ് ആവശ്യമായ ഭേദഗതികള്‍ വരുത്തും. പിന്നീട് ലഭ്യമായ ധനത്തിനനുസരിച്ച് പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്തുകയും ഫെബ്രുവരി അവസാനത്തോടെ നിയമസഭയില്‍ അവതരിപ്പിക്കാന്‍ ബജറ്റ് സജ്ജമാക്കുകയും ചെയ്യുന്നു.