16 Jan 2022 9:04 AM IST
Summary
ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഓഡിയുടെ (Audi) റീട്ടെയ്ൽ വിപണിയിൽ രണ്ടു മടങ്ങ് വർധനവ്. 2021-ൽ ഇന്ത്യയിൽ 3,293 യൂണിറ്റുകളുടെ വിൽപ്പനയാണ് ഉണ്ടായത്. 2020ൽ 1,639 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. ഇ-ട്രോൺ-50, ഇ-ട്രോൺ-55, ഇ-ട്രോൺ സ്‌പോർട്ട്ബാക്ക്-55, ഇ-ട്രോൺ ജി ടി, ആർ എസ് ഇ-ട്രോൺ ജി ടി എന്നീ ഇലക്ട്രിക് കാറുകളും പെട്രോളിൽ പ്രവർത്തിക്കുന്ന ക്യു-റേഞ്ച്, എ-സെഡാനുകളുമാണ് വിപണിയിൽ മുന്നേറ്റമുണ്ടാക്കിയത്. മറ്റ് മോഡലുകളായ എ4, എ6 സെഡാനുകളോടൊപ്പം എസ് യു വികളായ ക്യു 2, ക്യു 5, […]
ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഓഡിയുടെ (Audi) റീട്ടെയ്ൽ വിപണിയിൽ രണ്ടു മടങ്ങ് വർധനവ്. 2021-ൽ ഇന്ത്യയിൽ 3,293 യൂണിറ്റുകളുടെ വിൽപ്പനയാണ് ഉണ്ടായത്.
2020ൽ 1,639 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. ഇ-ട്രോൺ-50, ഇ-ട്രോൺ-55, ഇ-ട്രോൺ സ്‌പോർട്ട്ബാക്ക്-55, ഇ-ട്രോൺ ജി ടി, ആർ എസ് ഇ-ട്രോൺ ജി ടി എന്നീ ഇലക്ട്രിക് കാറുകളും പെട്രോളിൽ പ്രവർത്തിക്കുന്ന ക്യു-റേഞ്ച്, എ-സെഡാനുകളുമാണ് വിപണിയിൽ മുന്നേറ്റമുണ്ടാക്കിയത്.
മറ്റ് മോഡലുകളായ എ4, എ6 സെഡാനുകളോടൊപ്പം എസ് യു വികളായ ക്യു 2, ക്യു 5, ക്യു 8 എന്നിവയ്ക്കും നല്ല ഡിമാന്റായിരുന്നു. അതേസമയം ആർ എസ്, എസ് സീരീസിലുള്ള കാറുകളും 2022-ൽ വിപണിയിൽ മുന്നേറ്റം തുടരുന്നു.
മഹാമാരിയുടെ രണ്ടാം തരംഗം, സെമികണ്ടക്ടറുകളുടെ ലഭ്യതക്കുറവ്, ഉയർന്ന ചരക്ക് വില, കയറ്റുമതിയിലുണ്ടായ വെല്ലുവിളികൾ, മറ്റ് ആഗോള പ്രശ്‌നങ്ങൾ എന്നിവ സൃഷ്ടിച്ച തടസ്സങ്ങൾക്കിടയിലും 2021ൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാൻ കഴിഞ്ഞതിൽ കമ്പനി വളരെ സന്തുഷ്ടരാണെന്ന് ഔഡി ഇന്ത്യ മേധാവി ബൽബീർ സിംഗ് ധില്ലൺ പറഞ്ഞു.
"കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 101% മാണ് വളർച്ച. വിൽപ്പന ഇരട്ടിയിലധികമായി. 2021 കമ്പനിക്ക് നേട്ടത്തിന്റെ വർഷമായിരുന്നു. ഒമ്പത് പുതിയ മോഡലുകൾ പുറത്തിറക്കി, ഇന്ത്യൻ ഇലക്ട്രിക്ക് വിപണിയിലേക്ക് പ്രവേശിച്ചു. അഞ്ച് ഇലക്ട്രിക് കാർ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു." ബൽബീർ സിംഗ് അറിയിച്ചു.
"2022 ഓഡി ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഊർജ്ജസ്വലമായ മറ്റൊരു വർഷമായിരിക്കും. ഉപഭോക്തൃ കേന്ദ്രീകരണം, ഡിജിറ്റലൈസേഷൻ, ഉൽപ്പന്നങ്ങൾ, നെറ്റ്‌വർക്ക് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയുടെ 'സ്ട്രാറ്റജി 2025' തുടരും. വോളിയം, പെർഫോമൻസ്, ഇലക്ട്രിക് കാറുകൾ എന്നിവയുടെ മികച്ച ഒരു പോർട്ട്‌ഫോളിയോ തന്നെ കമ്പനിക്ക് ഉണ്ടാകുമെന്ന് പ്രസ്താവിച്ച അദ്ദേഹം, "ഞങ്ങളുടെ മോഡലുകളുടെ മുഴുവൻ കരുത്തും രാജ്യത്ത് തിരിച്ചെത്തുമെന്നും വരും മാസങ്ങളിൽ ശക്തമായ പ്രകടനത്തിൽ ആത്മവിശ്വാസമുണ്ടെന്നും" കൂട്ടിച്ചേർത്തു.
,