15 Jan 2022 9:53 AM GMT
Summary
"ഇന്ത്യയിലെ വിദേശ ഉടമസ്ഥതയിലുള്ള ആസ്തി സെപ്തംബർ പാദത്തിൽ 37.3 ബില്യൺ ഡോളർ വർധിച്ചു, അതേ കാലയളവിൽ ഇന്ത്യൻ നിവാസികളുടെ വിദേശ സാമ്പത്തിക ആസ്തി 31.9 ബില്യൺ ഡോളറിന്റെ വർധനവ് രേഖപ്പെടുത്തി", ആർബിഐ പറഞ്ഞു. ഇന്ത്യയുടെ ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റ് പൊസിഷൻ (ഐ ഐ പി) അനുസരിച്ച്, ജൂലൈ-സെപ്റ്റംബർ പാദത്തിൽ ബാധ്യതകൾ 1,258.9 ബില്യൺ ഡോളറായിരുന്നു. 2021 ജൂൺ അവസാനം ഇത് 1,221.6 ബില്യൺ ഡോളറായിരുന്നു. ആസ്തിയാവട്ടെ ജൂൺ പാദത്തിലെ 895.2 ബില്യൺ ഡോളറിൽ നിന്ന് സെപ്റ്റംബർ അവസാനത്തോടെ 927.1 ബില്യൺ ഡോളറായി ഉയർന്നു. അന്താരാഷ്‌ട്ര […]
"ഇന്ത്യയിലെ വിദേശ ഉടമസ്ഥതയിലുള്ള ആസ്തി സെപ്തംബർ പാദത്തിൽ 37.3 ബില്യൺ ഡോളർ വർധിച്ചു, അതേ കാലയളവിൽ ഇന്ത്യൻ നിവാസികളുടെ വിദേശ സാമ്പത്തിക ആസ്തി 31.9 ബില്യൺ ഡോളറിന്റെ വർധനവ് രേഖപ്പെടുത്തി", ആർബിഐ പറഞ്ഞു.
ഇന്ത്യയുടെ ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റ് പൊസിഷൻ (ഐ ഐ പി) അനുസരിച്ച്, ജൂലൈ-സെപ്റ്റംബർ പാദത്തിൽ ബാധ്യതകൾ 1,258.9 ബില്യൺ ഡോളറായിരുന്നു. 2021 ജൂൺ അവസാനം ഇത് 1,221.6 ബില്യൺ ഡോളറായിരുന്നു.
ആസ്തിയാവട്ടെ ജൂൺ പാദത്തിലെ 895.2 ബില്യൺ ഡോളറിൽ നിന്ന് സെപ്റ്റംബർ അവസാനത്തോടെ 927.1 ബില്യൺ ഡോളറായി ഉയർന്നു.
അന്താരാഷ്‌ട്ര ആസ്തികളുടെയും അന്താരാഷ്ട്ര ബാധ്യതകളുടെയും അനുപാതം ഒരു വർഷം മുമ്പ് 70.4 ശതമാനമായിരുന്നതിൽ നിന്ന് 2021 സെപ്റ്റംബറിൽ 73.6 ശതമാനമായി മെച്ചപ്പെട്ടു.