14 Dec 2021 12:21 AM
Summary
സഞ്ജു സാംസണിന്റെ വിക്കറ്റ് കീപ്പിംഗ് മികവ് വീണ്ടും ചർച്ചയാകുന്നു. വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു നടത്തിയ മിന്നൽ സ്റ്റമ്പിങ് ആണ് മലയാളി താരത്തിന്റെ വിക്കറ്റ് കീപ്പിംഗ് മികവ് വീണ്ടും ചർച്ചയാകാൻ ഇടയാക്കിയത്. ഞായറാഴ്ച രാജ്‌കോട്ടില്‍ ഛത്തീസ്ഗഢിനെതിരായ എലൈറ്റ് ഗ്രൂപ്പ് ഡി മത്സരത്തിലാണ് സഞ്ജു തകർപ്പൻ സ്റ്റമ്പിങ്ങുമായി കളം നിറഞ്ഞത്. മത്സരത്തിൽ ബാറ്റിങ്ങിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും വിക്കറ്റിന് പിന്നിൽ ഉണർവോടെ നിൽക്കുന്ന താരത്തെയാണ് മത്സരത്തിലുടനീളം കാണാൻ കഴിഞ്ഞത്. ഛത്തീസ്ഗഢിനെതിരായ മത്സരത്തിൽ അവരുടെ ബാറ്ററായ സഞ്ജീത് ദേശായിയെ പുറത്താക്കാനാണ് സഞ്ജു […]

സഞ്ജു സാംസണിന്റെ വിക്കറ്റ് കീപ്പിംഗ് മികവ് വീണ്ടും ചർച്ചയാകുന്നു. വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു നടത്തിയ മിന്നൽ സ്റ്റമ്പിങ് ആണ് മലയാളി താരത്തിന്റെ വിക്കറ്റ് കീപ്പിംഗ് മികവ് വീണ്ടും ചർച്ചയാകാൻ ഇടയാക്കിയത്. ഞായറാഴ്ച രാജ്‌കോട്ടില്‍ ഛത്തീസ്ഗഢിനെതിരായ എലൈറ്റ് ഗ്രൂപ്പ് ഡി മത്സരത്തിലാണ് സഞ്ജു തകർപ്പൻ സ്റ്റമ്പിങ്ങുമായി കളം നിറഞ്ഞത്.
മത്സരത്തിൽ ബാറ്റിങ്ങിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും വിക്കറ്റിന് പിന്നിൽ ഉണർവോടെ നിൽക്കുന്ന താരത്തെയാണ് മത്സരത്തിലുടനീളം കാണാൻ കഴിഞ്ഞത്. ഛത്തീസ്ഗഢിനെതിരായ മത്സരത്തിൽ അവരുടെ ബാറ്ററായ സഞ്ജീത് ദേശായിയെ പുറത്താക്കാനാണ് സഞ്ജു മിന്നൽ വേഗത്തിലുള്ള സ്റ്റമ്പിങ് നടത്തിയത്.
കേരള ബൗളർ എം ഡി നിധീഷ് എറിഞ്ഞ പന്ത് വൈഡ് ആയിരുന്നു, ഈ പന്തിനെതിരെ ലെഗ് ഗ്ലാൻസ് കളിക്കാൻ ശ്രമിച്ച ദേശായിക്ക് പക്ഷെ പിഴയ്ക്കുകയിരുന്നു. ഷോട്ട് കളിക്കാൻ ശ്രമിക്കുന്നതിനിടെ ബാലൻസ് തെറ്റിയ താരത്തിന്റെ കാൽ ക്രീസിന് പുറത്തേക്ക് പോയി. ലെഗ് സൈഡിലൂടെ വന്ന പന്തിനെ നിമിഷനേരം കൊണ്ട് കൈപ്പിടിയിലാക്കിയ സഞ്ജു ഒറ്റക്കൈ കൊണ്ട് ബെയിൽസ് ഇളക്കുകയും ചെയ്‌തു.