image

1 Nov 2023 3:37 PM GMT

News

2000 രൂപ നോട്ടുകൾ ഇനിയും പോസ്റ്റ് വഴി ആർ ബി ഐ ഓഫീസുകളിലേക്കു അയച്ചും മാറ്റാം

MyFin Desk

2000 rupee notes can still be exchanged by sending them to rbi offices through post
X

Summary

ആർ ബി ഐ തയ്യാറാക്കിയിട്ടുള്ള ഒരു ഫോം കൂടി പൂരിപ്പിച്ചു അയക്കണം


വിനിമയത്തിൽ നിന്ന് പിൻവലിച്ച 2000 രൂപ നോട്ടുകൾ ഇനിയും ആർ ബി ഐ യുടെ ഇഷ്യൂ ഓഫീസുകളിലേക്കു തപാൽ മാർഗം അയച്ചു ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാം.

ആർ ബി ഐയുടെ പത്രകുറിപ്പു അനുസരിച്ച പൊതുജനങ്ങൾക്ക് ഇന്ത്യയിലെ ഏതു പോസ്റ്റ് ഓഫീസിൽ നിന്നും ആർ ബി ഐ യുടെ 19 ഇഷ്യൂ ഓഫീസുകളിൽ ഏതു ഓഫീസിലേക്കും നോട്ടുകൾ അയക്കാം. എന്നാൽ ഇങ്ങനെ നോട്ടുകൾ അയക്കുന്നതിനോടൊപ്പം, ആർ ബി ഐ തയ്യാറാക്കിയിട്ടുള്ള ഒരു ഫോം കൂടി പൂരിപ്പിച്ചു അയക്കണം. കേരളത്തിൽ, തിരുവനന്തപുരത്താണ് ആർ ബി ഐ യുടെ ഇഷ്യൂ ഓഫീസ്.

ആർ ബി ഐ മെയ് 19 നാണു 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചത്. ഈ നോട്ടുകൾ മറ്റു മൂല്യങ്ങളുടെ നോട്ടുകളാക്കി മാറ്റാനോ, അല്ലങ്കിൽ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ രാജ്യത്തെ എല്ലാ ബങ്കളുടെ ശാഖകളിലും ഒക്ടോബർ 7 വരെ അവസരമുണ്ടായിരുന്നു.

ബാങ്കുകളിലെ ആ സേവനം അവസാനിച്ചതോടെ, അതുവരെ 2000 രൂപ നോട്ടുകൾ മറ്റു നോട്ടുകളാക്കി മാറ്റി കൊടുക്കുക മാത്രം ചെയ്യ്തിരുന്ന ആർ ബി ഐ യുടെ ഇഷ്യൂ ഓഫീസുകൾ, അതിനു പുറമെ നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്ന സേവനം കൂടി ജനങ്ങൾക്ക് നൽകി തുടങ്ങി. അതിപ്പോഴും തുടരുന്നു. ഈ സേവനം ലഭിക്കാൻ പല സംസ്ഥാനങ്ങളിലും ജനങ്ങൾ വളരെ ദൂരം സഞ്ചരിച്ചു വേണം ആർ ബി ഐ ഓഫിസുകളിൽ എത്താൻ. അത് ഒഴിവാക്കാൻ വേണ്ടിയാണ് ആർ ബി ഐ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

വിനിമയത്തിലുണ്ടായിരുന്ന 3 . 56 ലക്ഷം കോടിയുടെ 2000 രൂപ നോട്ടുകളിൽ, 97 ശതമാനവും തിരിച്ചെത്തിയതായി ആർ ബി ഐ പറയുന്നു. ഇനിയും അവശേഷിക്കുന്നത് ഒക്ടോബർ 31 ലെ കണക്കനുസരിച്ചു 0 .10 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ്.

വിനിമയത്തിൽ നിന്ന് പിൻവലിച്ചെങ്കിലും, 2000 രൂപ നോട്ടുകൾ നിയമസാധുതയുള്ള അംഗീകൃത നോട്ടു ( ലീഗൽ ടെൻഡർ) കളാണെന് ആർ ബി ഐ വ്യക്തമാക്കുന്നു.

ഫോ൦ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://rbidocs.rbi.org.in/rdocs/content/pdfs/Application01112023.pdf