21 Oct 2023 5:32 AM GMT
Summary
ഇനി നോട്ട് മാറ്റണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ 19 ഓഫീസുകളില്‍ ഏതെങ്കിലുമൊന്നിനെ സമീപിക്കണം
ബാങ്കില്‍ തിരിച്ചെത്താന്‍ ഇനിയും 10,000 കോടി രൂപ മൂല്യം വരുന്ന 2000 രൂപയുടെ നോട്ടുകളുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്. അധികം താമസിയാതെ ഇത് തിരികെയെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം മെയ് 19നാണ് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന് ആര്‍ബിഐ പ്രഖ്യാപിച്ചത്. നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സെപ്റ്റംബര്‍ 30 വരെ സമയപരിധിയും നിശ്ചയിച്ചു. എന്നാല്‍ സെപ്റ്റംബര്‍ 30-ല്‍ നിന്നും സമയപരിധി ഒക്ടോബര്‍ ഏഴിലേക്ക് വീണ്ടും ആര്‍ബിഐ നീട്ടി.
ആര്‍ബിഐയുടെ കണക്ക്പ്രകാരം ഒക്ടോബര്‍ ഏഴ് വരെ 2000 രൂപയുടെ 96 ശതമാനം കറന്‍സി നോട്ടുകളും തിരിച്ചെത്തിയെന്നാണ്.
ഇനി നോട്ട് മാറ്റണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ 19 ഓഫീസുകളില്‍ ഏതെങ്കിലുമൊന്നിനെ സമീപിക്കേണ്ടി വരും.
20,000 രൂപ മൂല്യമുള്ള നോട്ടുകളാണു ഒരു ദിവസം എക്‌സ്‌ചേഞ്ച് ചെയ്യാന്‍ സാധിക്കുക. എന്നാല്‍ നിക്ഷേപിക്കാന്‍ പരിധിയില്ല.