21 May 2023 10:15 PM IST
Summary
- റിപ്പോര്‍ട്ട് പുറത്തുവിട്ടത് ലേഓഫ്‌സ്.എഫ്‌വൈഐ.695
- ജനുവരിയില്‍ മാത്രം ഒരു ലക്ഷം
- മെറ്റാ ഇനിയും പിരിച്ചുവിടും
പുതിയ വര്‍ഷം തുടങ്ങി ആറ് മാസം പിന്നിടും മുമ്പെ ജോലി നഷ്ടമായത് രണ്ട് ലക്ഷം ടെക്കികള്‍ക്ക്. ഐടി മേഖലയിലാണ് ഏറ്റവും കൂടുതല്‍ ജോലി നഷ്ടമുണ്ടായത്. വരും മാസങ്ങളിലും ഈ മേഖലയിലുള്ള വന്‍കിട സ്ഥാപനങ്ങളില്‍ നിന്ന് പിരിച്ചുവിടല്‍ തുടരുമെന്നാണ് വിവരം.
മെറ്റ,ബിടി,വോഡഫോണ്‍ തുടങ്ങി പല കമ്പനികളും വരും മാസങ്ങളില്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പിരിച്ചുവിടല്‍ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ ലേഓഫ്‌സ്.എഫ്‌വൈഐ.695 ന്റെ ഡാറ്റകള്‍ പ്രകാരം 1.98 ലക്ഷം പേരെയാണ് ടെക്‌നോളജി കമ്പനികള്‍ പിരിച്ചുവിട്ടത്. 2022 ല്‍ മാത്രം 1.61 ലക്ഷം പേരെയാണ് 1046 കമ്പനികളില്‍ നിന്നായി പിരിച്ചുവിട്ടത്. ഈ വര്‍ഷം ജനുവരിയില്‍ മാത്രം ഒരു ലക്ഷത്തോളം ടെക് ജീവനക്കാര്‍ക്ക് ജോലി പോയിട്ടുണ്ട്.
ആമസോണ്‍, മൈക്രോസോഫ്റ്റ്,ഗൂഗിള്‍,സെയില്‍സ്‌ഫോഴ്‌സ് തുടങ്ങിയ കമ്പനികളില്‍ നിന്നായിരുന്നു ഈ പിരിച്ചുവിടല്‍. ഇക്കഴിഞ്ഞ 2022 മുതല്‍ ഈ വര്‍ഷം മെയ് മാസം വരെ 3.6 ലക്ഷം ടെക് ജീവനക്കാരെയാണ് ആകെ പിരിച്ചുവിട്ടിരിക്കുന്നതെന്നും വെബ്‌സൈറ്റ് പറയുന്നു.
അമിതമായ നിയമനങ്ങള്‍,ആഗോളതലത്തിലുള്ള സാമ്പത്തികമാന്ദ്യം, കോവിഡ് പ്രതിസന്ധിയുണ്ടാക്കിയ പ്രശ്‌നങ്ങള്‍ എന്നിവയൊക്കെയാണ് പിരിച്ചുവിടലിന്റെ കാരണങ്ങളായി കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്.
ഏറ്റവും വലിയ ടെക് ഭീമന്‍മാരില്‍ ഒരാളായ മെറ്റാ (മുമ്പ് ഫേസ്ബുക്ക്) പിരിച്ചുവിടലിന്റെ മൂന്നാംഘട്ടത്തിലേക്ക് കടക്കുകയാണ്. അടുത്ത ആഴ്ച കൂടുതല്‍ ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടേക്കുമെന്നാണ് വിവരം.