11 March 2025 3:56 PM IST
News
4 വർഷത്തിനിടെ കേരളത്തിൽ പൂട്ടിയത് 1081 എംഎസ്എംഇ സംരംഭങ്ങൾ; കണക്ക് പുറത്തുവിട്ട് കേന്ദ്രം
MyFin Desk
കേരളത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 1081 ചെറുകിട വ്യവസായ സംരംഭങ്ങള്‍ പൂട്ടിയെന്ന് കേന്ദ്ര സർക്കാർ. രാജ്യസഭ എം പി ഹാരീസ് ബീരാന്‍ നല്‍കിയ ചോദ്യത്തിന് മറുപടി ആയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. ഉദയം രജിസ്‌ട്രേഷന്‍ പോർട്ടലിലെ കണക്കുകൾ അടിസ്ഥാനമാക്കിയുള്ള മറുപടിയാണ് കേന്ദ്ര സർക്കാർ രാജ്യസഭയിൽ നൽകിയത്.
പൂട്ടിയ ചെറുകിട സംരംഭങ്ങളുടെ എണ്ണം
മഹാരാഷ്ട്ര - 8472
ഗുജറാത്ത് - 3148
കര്‍ണാടക - 2010
ഉത്തർപ്രദേശ് - 1318 എന്നിങ്ങനെയാണ് പൂട്ടിയ ചെറുകിട സംരംഭങ്ങളുടെ എണ്ണം.
മഹാരാഷ്ട്രയും ഗുജറാത്തും കര്‍ണാടകയും ഉത്തര്‍പ്രദേശുമായി താരതമ്യം ചെയ്യുമ്പോള്‍ പൂട്ടിയ സംരംഭങ്ങളുടെ എണ്ണം കേരളത്തില്‍ കുറവാണ്.