image

5 Feb 2025 12:02 PM GMT

News

ഇന്ത്യന്‍ കുടിയേറ്റക്കാരുമായി യുഎസ് വിമാനം അമൃത്സറില്‍

MyFin Desk

ഇന്ത്യന്‍ കുടിയേറ്റക്കാരുമായി     യുഎസ് വിമാനം അമൃത്സറില്‍
X

Summary

  • പഞ്ചാബ്,ഹരിയാന,ഉത്തല്‍പ്രദേശ്,ഗുജറാത്ത്,മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍
  • പൗരന്മാരെ അവരവരുടെ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു


അനധികൃതമായി അമേരിക്കയിലെത്തിയ 104 കുടിയേറ്റക്കാരുമായി അമേരിക്കന്‍ സൈനിക വിമാനം അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങി.

കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള യുഎസ് സൈനിക വിമാനം ബുധനാഴ്ച ഉച്ചയ്ക്ക് അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. ടെക്സാസിലെ സാന്‍ അന്റോണിയോ വിമാനത്താവളത്തില്‍ നിന്ന് ഇന്നലെയാണ് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടത്.

വിമാനത്താവളത്തില്‍ വലിയ ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. പഞ്ചാബ്,ഹരിയാന,ഉത്തല്‍പ്രദേശ്,ഗുജറാത്ത്,മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വിമാനത്തിലുണ്ടായിരുന്നത്. പൗരന്മാരെ അവരവരുടെ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിന് പഞ്ചാബ് സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തുന്ന ആളുകളുടെ രേഖകള്‍ പരിശോധിക്കുന്നതിനും മറ്റുമായി പ്രത്യേക കൗണ്ടറുകള്‍ തുറന്നിട്ടുണ്ടെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ മാസം യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ രാജ്യത്തെ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് ഇന്ത്യക്കാരുടെ നാടുകടത്തല്‍