image

4 March 2023 5:30 AM GMT

Premium

പുതിയ നിഫ്റ്റി ജി-സെക് സെപ്റ്റംബര്‍ 2032 ഫണ്ടുമായി ആക്സിസ് മ്യൂച്വല്‍

Kochi Bureau

പുതിയ നിഫ്റ്റി ജി-സെക് സെപ്റ്റംബര്‍ 2032 ഫണ്ടുമായി ആക്സിസ് മ്യൂച്വല്‍
X

Summary

പദ്ധതിയുടെ 95-100 ശതമാനം തുകയും ഡെറ്റ് ഉപകരണങ്ങളിലാണ് നിക്ഷേപിക്കുക.


കൊച്ചി: ആക്സിസ് മ്യൂച്വല്‍ ഫണ്ട് പ്രധാനമായും ഗവണ്‍മെന്‍റ് സെക്യൂരിറ്റികളില്‍ നിക്ഷേപം നടത്തുന്ന പുതിയ ഫണ്ട് ഓഫറായ ആക്സിസ് നിഫ്റ്റി ജി-സെക് സെപ്റ്റംബര്‍ 2032 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു.

നിഫ്റ്റി ജി-സെക് സെപ്റ്റംബര്‍ 2032 സൂചികയിലെ ഘടകങ്ങളില്‍ നിക്ഷേപിക്കുന്ന ഒരു ഓപ്പണ്‍-എന്‍ഡഡ് ടാര്‍ഗെറ്റ് മച്യുരിറ്റി ഡെറ്റ് ഇന്‍ഡക്സ് ഫണ്ടാണിത്. ഫണ്ട് ഓഫര്‍ മാര്‍ച്ച് ആറിന് തുടങ്ങി 13-ന് അവസാനിക്കും. 5000 രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം.


ട്രഷറി ബില്ലുകള്‍, ഫ്ളോട്ടിംഗ് റേറ്റ് ബോണ്ടുകള്‍, സീറോ കൂപ്പണ്‍ ബോണ്ടുകള്‍, ക്യാപിറ്റല്‍ ഇന്‍ഡക്സ്ഡ് ബോണ്ടുകള്‍ തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ ഇഷ്യൂ ചെയ്ത സെക്യൂരിറ്റികളാണ് സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ (ജി-സെക്). ഇന്ത്യന്‍ ഡെറ്റ് വിപണിയില്‍ ഏറ്റവും വേഗം പണമാക്കി മാറ്റാവുന്ന ഉപകരണങ്ങളാണിവ. പദ്ധതിയുടെ 95-100 ശതമാനം തുകയും ഡെറ്റ് ഉപകരണങ്ങളിലാണ് നിക്ഷേപിക്കുക. ശേഷിച്ചത് പണവിപണി ഉപകരണങ്ങളിലാണ് നിക്ഷേപിക്കുക.


ആക്സിസ് നിഫ്റ്റി ജി-സെക് സെപ്റ്റംബര്‍ 2032 ഇന്‍ഡെക്സ് ഫണ്ട് നിക്ഷേപകര്‍ക്ക് കുറഞ്ഞ ഡിഫോള്‍ട്ട് റിസ്ക് ഉള്ള ഉയര്‍ന്ന നിലവാരമുള്ള പോര്‍ട്ട്ഫോളിയോയില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കുന്നുവെന്ന് ആക്സിസ് എഎംസി എംഡിയും സിഇഒയുമായ ചന്ദ്രേഷ് നിഗം പറഞ്ഞു.