image

22 Feb 2023 11:35 AM GMT

Mutual Funds

ആദിത്യ ബിർള സൺ ലൈഫ് എൻഎഫ്ഓയിലുടെ 1,574  കോടി രൂപ സമാഹരിച്ചു

MyFin Desk

1574 crore raised by aditya birla sun life nfo
X

Summary

ഇക്വിറ്റി, സ്വർണം, സ്ഥിര വരുമാനം, റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകൾ എന്നിങ്ങനെ ഒന്നിലധികം ആസ്തികളിൽ നിക്ഷേപിക്കാൻ കഴിയുന്ന ഫണ്ടാണ് 'ആദിത്യ ബിർള സൺ ലൈഫ് മൾട്ടി അസ്സെറ്റ് അലോക്കേഷൻ ഫണ്ട്'


ഡെൽഹി : ആദിത്യ ബിർള സൺ ലൈഫ്, പുതിയതായി അവതരിപ്പിച്ച ഫണ്ടിലൂടെ (എൻഎഫ്ഒ ) 1,574 കോടി രൂപ സമാഹരിച്ചു. ഇക്വിറ്റി, സ്വർണം, സ്ഥിര വരുമാനം, റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകൾ എന്നിങ്ങനെ ഒന്നിലധികം ആസ്തികളിൽ നിക്ഷേപിക്കാൻ കഴിയുന്ന ഫണ്ടാണ് 'ആദിത്യ ബിർള സൺ ലൈഫ് മൾട്ടി അസ്സെറ്റ് അലോക്കേഷൻ ഫണ്ട്'.

ജനുവരി 11 നാണു ഫണ്ട് അവതരിപ്പിച്ചത്. ജനുവരി 31 വരെയുള്ള കണക്കു പ്രകാരം 70,000 ത്തോളം നിക്ഷേപകരിൽ നിന്നുമായി 1,574 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞുവെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

സ്ഥിരമായ നിക്ഷേപം ഉറപ്പാകുന്നതോടൊപ്പം ഒറ്റ നിക്ഷേപത്തിൽ ആസ്തി വൈവിധ്യവത്‌ക്കരണവും ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച മാർഗമാണ് 'മൾട്ടി അസ്സെറ്റ് അലോക്കേഷൻ'.

അസ്ഥിരമായ വിപണി നിക്ഷേപകർക്ക് വെല്ലുവിളികൾ സൃഷ്ടിക്കുന്നതാണെന്നും എന്നാൽ മൾട്ടി അസെറ്റ് അലോക്കേഷൻ ഫണ്ട് കൂടുതൽ സുരക്ഷിതമായ നിക്ഷേപ മാർഗമാണെന്ന് കമ്പനിയുടെ എംഡിയും സിഇഒയുമായ എ ബാലസുബ്രമണ്യൻ പറഞ്ഞു.

പോർട്ടഫോളിയോയിലെ ഇക്വിറ്റി ഫ്ലെക്സി ക്യാപ് സമീപനമാണ് പിന്തുടരുന്നത്. അതിനാൽ സെക്ടറുകളിലുടനീളം നിക്ഷേപം നടത്താൻ സാധിക്കുന്നു.