9 May 2023 9:15 AM GMT
മ്യൂച്വല്‍ഫണ്ടുകള്‍ പലവിധമുണ്ട്. ലാര്‍ജ് ക്യാപ് ഫണ്ടുകളും മിഡ്ക്യാപ് ഫണ്ടുകളും സ്‌മോള്‍ക്യാപ് ഫണ്ടുകളുമൊക്കെ എല്ലാവര്‍ക്കും അറിയാം. ഈ ഫണ്ടുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് പണം നിക്ഷേപിക്കുന്നതിന് പകരം ഈ മൂന്ന് കാറ്റഗറിയിലെയും സംയുക്തമായ അസറ്റ് ക്ലാസില്‍ നിക്ഷേപിക്കാന്‍ സാധിക്കും. അതാണ് ഫ്‌ളെക്‌സി ക്യാപ്. വിപണി മൂലധനത്തിന്റെ വീക്ഷണ കോണില്‍ നോക്കിയാല്‍ ലാര്‍ജ് ക്യാപ് ,മിഡ്ക്യാപ് ,സ്‌മോള്‍ക്യാപ് ഓഹരികളില്‍ ഒരുപോലെ നിക്ഷേപിക്കാന്‍ സാധിക്കുന്ന ഫണ്ടാണിത്.
ഈഫണ്ട് ഈ മൂന്ന് കാറ്റഗറിയിലുള്ള ഓഹരികളിലും നിക്ഷേപിക്കാന്‍ സഹായിക്കും. ഫ്‌ളെക്‌സി ക്യാപുകള്‍ വേണ്ടത്ര വരുമാനം നല്‍കുന്നില്ലെന്ന ചില മുന്‍ധാരണകള്‍ പുതിയ നിക്ഷേപകര്‍ക്കുണ്ട്. ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാളും കുറഞ്ഞ വരുമാനം നല്‍കിയ ഫണ്ടുകളാണ് കൂടുതലും എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് ഫ്‌ളെക്‌സിക്യാപ് ഫണ്ടുകള്‍ നെഗറ്റീവ് റിട്ടേണാണ് നല്‍കിയത്.
ഈ സ്‌കീമുകള്‍ അഞ്ച് ശതമാനത്തിന് താഴെയാണ് വരുമാനം നല്‍കിയത്. 14 ഫ്‌ളെക്‌സി ക്യാപ് സ്‌കീമുകളിലെ ഡയറക്ട് പ്ലാനുകള്‍ ഒറ്റ ഡിജിറ്റിലാണ് റിട്ടേണ്‍ നല്‍കിയത്. എഎംഎഫ്‌ഐയുടെ ഡാറ്റകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍ 12 ഫ്‌ളെക്‌സിക്യാപ് ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകള്‍ ഒരു വര്‍ഷത്തിനകം 10 ശതമാനത്തില്‍ അധികം വരുമാനം നല്‍കിയിട്ടുണ്ട്. ഇത്തരം സ്‌കീമുകള്‍ അറിഞ്ഞിരിക്കുന്നത് നിക്ഷേപകര്‍ക്ക് നല്ലതാണ്. മികച്ച വരുമാനം നല്‍കാന്‍ ശേഷിയുള്ള പദ്ധതികളാണിത്.
ജെഎം ഫ്‌ളെക്‌സിക്യാപ് ഫണ്ട്
ജെഎം ഫ്‌ളെക്‌സിക്യാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാന്‍ മികച്ച വരുമാനമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിക്ഷേപകര്‍ക്ക് ലഭിച്ചത്. 17.15 ശതമാനം റിട്ടേണാണ് നല്‍കിയത്. എസ്ആന്റ്പി ബിഎസ്ഇ 500 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്‌സ് ആണ് ഈ സ്‌കീം ട്രാക്ക് ചെയ്യുന്നത്. സൂചിക വെറും 7.42 ശതമാനം റിട്ടേണ്‍ ആയിരുന്നു നല്‍കിയിരുന്നത്.
എച്ച്ഡിഎഫ്‌സി ഫ്‌ളെക്‌സിക്യാപ് ഫണ്ട്
ഈ ഫണ്ട് ഒരു വര്‍ഷം കൊണ്ട് 16.93 ശതമാനമാണ് വരുമാനം നല്‍കിയത്. ഒരു വര്‍ഷം കൊണ്ട് വലിയ റിട്ടേണ്‍ നല്‍കിയ ഈ സ്‌കീമിന്റെ ഡയറക്ട് പ്ലാന്‍ ആണ് നിക്ഷേപകര്‍ക്ക് റിട്ടേണ്‍ നല്‍കിയത്. നിഫ്റ്റി 500 ടോട്ടല്‍റിട്ടേണ്‍ ഇന്‍ഡക്‌സ് ആണ് ഈ സ്‌കീം പിന്തുടരുന്നത്. സൂചിക നല്‍കിയ വരുമാനം 7.25 ശതമാനമായിരുന്നു
ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ഫ്‌ളെക്‌സി ഫണ്ട്
ഈ സ്‌കീമിന്റെ ഡയറക്ട് പ്ലാന്‍ 15.39 ശതമാനവും റഗുലര്‍ പ്ലാന്‍ 13.95 ശതമാനവും വരുമാനം നല്‍കുന്നു. ഫ്‌ളെക്‌സി ക്യാപുകളില്‍ മികച്ച സ്‌കീമാണിത്. എസ്ആന്റ്പി ബിഎസ്ഇ 500 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്‌സാണ് ഈ പ്ലാന്‍ പിന്തുടരുന്നത്. സൂചിക 7.42 ശതമാനമായിരുന്നു ഒരു വര്‍ഷം കൊണ്ട് വരുമാനം നല്‍കിയത്.
ക്വാണ്ട് ഫ്‌ളെക്‌സി ക്യാപ് ഫണ്ടും 13.14 ശതമാനമാണ് ഡയറക്ട് പ്ലാന്‍ റിട്ടേണ്‍ നല്‍കിയത്. റഗുലര്‍ പ്ലാനില്‍ നിന്ന് നിക്ഷേപകര്‍ക്ക് 11.27 ശതമാനവും വരുമാനം ലഭിച്ചു. നിഫ്റ്റി 500 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്‌സാണ് ഈ സ്‌കീം പിന്തുടരുന്നത്. ഇന്‍വെസ്‌കോ ഇന്ത്യയുടെ ഫ്‌ളെക്‌സി ക്യാപ് ഫണ്ടും മികച്ച നിക്ഷേപ പദ്ധതിയാണ്. ഈ പദ്ധതി ബാങ്കിന്റെ സ്ഥിര നിക്ഷേപങ്ങളേക്കാള്‍ ഒരു വര്‍ഷത്തിനകം വരുമാനം നല്‍കിയിരിക്കുന്നു. ഡയറക്ട് പ്ലാന്‍ 12.07 ശതമാനവും റഗുലര്‍ പ്ലാന്‍ 10.16 ശതമാനവും റിട്ടേണ്‍ നല്‍കിയിട്ടുണ്ട്.