image

7 May 2023 4:00 PM GMT

Mutual Funds

ഈ സ്‌മോള്‍ക്യാപുകള്‍ ചില്ലറക്കാരല്ല; ബാങ്ക് എഫ്ഡിയേക്കാള്‍ റിട്ടേണുമായി 5 ഫണ്ടുകള്‍

MyFin Desk

ഈ സ്‌മോള്‍ക്യാപുകള്‍ ചില്ലറക്കാരല്ല; ബാങ്ക് എഫ്ഡിയേക്കാള്‍ റിട്ടേണുമായി 5 ഫണ്ടുകള്‍
X

Summary

  • സൂചികകളെ പോലും മറികടന്ന് റിട്ടേണ്‍
  • 15 ശതമാനം മുതല്‍ 17 ശതമാനം വരെ റിട്ടേണ്‍
  • റഗുലര്‍പ്ലാനും മികച്ചത്‌


നമ്മള്‍ സ്‌മോള്‍ക്യാപ് മ്യൂച്വല്‍ ഫണ്ടുകളെ പലപ്പോഴും റിസ്‌ക് കൂടുതലുള്ള നിക്ഷേപമായാണ് കാണുന്നത്. ലാര്‍ജ്ക്യാപിനെ അപേക്ഷിച്ച് വലിയ നഷ്ടസാധ്യതയുണ്ടെങ്കിലും ഇതിന് അതുപോലെ തന്നെ ചിലപ്പോള്‍ വലിയ റിട്ടേണ്‍ നല്‍കാനുള്ള ശേഷിയും ഉണ്ടാകും. ഈ ചാന്‍സ് എടുക്കാന്‍ തയ്യാറുള്ള നിക്ഷേപകര്‍ വലിയ വരുമാനം കൊയ്യാന്‍ ഭാഗ്യം ലഭിക്കാറുണ്ട്. പലരും ലാര്‍ജ്,മിഡ്ക്യാപ് ഫണ്ടുകള്‍ മികച്ച വരുമാനം നല്‍കുമെന്നാണ് വിശ്വസിക്കുന്നത്. അതായത് ഈ സ്‌മോള്‍ക്യാപുകളേക്കാള്‍ ശേഷി ഈ രണ്ട് വിഭാഗത്തിനാണെന്ന് വിശ്വസിക്കുന്നവരാണ് കൂടുതല്‍.

ഈ വിശ്വാസത്തിന് ബലം നല്‍കുന്ന ചില സ്‌മോള്‍ക്യാപ് ഫണ്ടുകളും വിപണിയില്‍ ഉണ്ടാകാറുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ ആറ് ശതമാനത്തിന് താഴെയോ നെഗറ്റീവ് റിട്ടേണോ നല്‍കിയ സ്‌മോള്‍ക്യാപുകള്‍ ഉണ്ടെന്ന് എഎംഎഫ്‌ഐയുടെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതേ വിപണിയില്‍ തന്നെ ബാങ്കുകള്‍ ഒരു വര്‍ഷം സ്ഥിരനിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ നിരക്കിനേക്കാള്‍ കൂടുതല്‍ വരുമാനം നല്‍കിയ സ്‌മോള്‍ക്യാപ് ഫണ്ടുകളുണ്ട്.

ബാങ്ക് എഫ്ഡികള്‍ ഒരു വര്‍ഷം കൊണ്ട് അഞ്ച് ശതമാനം മുതല്‍ ഏഴര ശതമാനം വരെ വരുമാനം നല്‍കുമ്പോള്‍ ഇവിടെ 17 ശതമാനത്തില്‍ അധികം വരുമാനം നല്‍കിയ സ്‌മോള്‍ക്യാപ് ഫണ്ടുകള്‍ ഉണ്ട്. ഡയറക്ട് പ്ലാനില്‍ കീഴിലുള്ള ഈ സ്‌കീമുകള്‍ നിക്ഷേകനെ പോലും അമ്പരപ്പിച്ചാണ് റിട്ടേണ്‍ നല്‍കിയിരിക്കുന്നത്.

എച്ച്ഡിഎഫ്‌സി സ്‌മോള്‍ക്യാപ് ഫണ്ട്

ഈ ഫണ്ടിന്റെ ഡയറക്ട് പ്ലാന്‍ 22.41 ശതമാനമാണ് ഒരു വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത്. റഗുലര്‍ പ്ലാന്‍ പോലും 21.21 ശതമാനം വരുമാനം നല്‍കിയിട്ടുണ്ട്. എസ്ആന്റ് പി ബിഎസ്ഇ 250 സ്‌മോള്‍ക്യാപ് ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്‌സ് ആണ് ഈ ഫണ്ട് പിന്തുടരുന്നത്. ഒരു വര്‍ഷം കൊണ്ട് ഇന്‍ഡക്‌സ് 8.58 ശതമാനം റിട്ടേണ്‍ നല്‍കിയിട്ടുണ്ട്.

ടാറ്റാ സ്‌മോള്‍ക്യാപ് ഫണ്ട്

ടാറ്റാ സ്‌മോള്‍ക്യാപിന്റെ റഗുലര്‍ പ്ലാന്‍ 19.05 ശതമാനവും ഡയറക്ട് പ്ലാന്‍ 21.34 ശതമാനവും വരുമാനം നല്‍കി. ഈ സ്‌കീം നിഫ്റ്റി സ്‌മോള്‍ക്യാപ് 250 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്‌സ് ആണ് പിന്തുടരുന്നത്. സൂചിക 5.01 ശതമാനം മാത്രം വരുമാനം നല്‍കുമ്പോഴാണ് സൂചികയെ മറികടന്ന് ഫണ്ട് വരുമാനം കൊയ്യുന്നത്.

ഫ്രാങ്ക്‌ളിന്‍ ഇന്ത്യ സ്‌മോളര്‍ കമ്പനീസ് ഫണ്ട്

ഈ ഫണ്ടിന്റെ ഡയറക്ട് പ്ലാന്‍ 17.54 ശതമാനവും റഗുലര്‍ പ്ലാന്‍ 16.57 ശതമാനവും വരുമാനം നല്‍കി. ഈ സ്‌കീം നിഫ്റ്റി സ്‌മോള്‍ക്യാപ് 250യാണ് പിന്തുടരുന്നത്. സൂചിക ഒരു വര്‍ഷം കൊണ്ട് വെരും 5.01 ശതമാനം റിടേടണ്‍ നല്‍കുമ്പോള്‍ പോലും അവയെ മറികടന്നാണ് ഫ്രാങ്ക്‌ളിന്‍ ഇന്ത്യാ സ്‌മോളര്‍ കമ്പനീസ് ഫണ്ട് വരുമാനം നല്‍കുന്നത്.

നിപ്പണ്‍ ഇന്ത്യാ സ്‌മോള്‍ക്യാപ് ഫണ്ട്

ഒരു വര്‍ഷം കൊണ്ട് ഡയറക്ട്പ്ലാനിലെ നിക്ഷേപകര്‍ക്ക് 17.02 ശതമാനവും റഗുലര്‍ പ്ലാനിലുള്ളവര്‍ക്ക് 16.15 ശതമാനവും വരുമാനം നല്‍കിയ ഫണ്ടാണിത്. നിഫ്റ്റി സ്‌മോള്‍ക്യാപ് 250 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്‌സ് പിന്തുടരുന്ന ഫണ്ട് ഈ സൂചികയെ പോലും വരുമാനം നല്‍കുന്ന കാര്യത്തില്‍ മറികടന്നുവെന്ന് പറയാം. സൂചിക ബാങ്കുകളിലെ എഫ്ഡിയ്ക്ക് സമാനമായി 5.01 ശതമാനമാണ് ഒരു വര്‍ഷം കൊണ്ട് നല്‍കിയ റിട്ടേണ്‍.

ക്വാണ്ട് സ്‌മോള്‍ക്യാപ് ഫണ്ടും മികച്ചൊരു പദ്ധതിയാണ്. ഒരുവര്‍ഷം കൊണ്ട് റഗുലര്‍ പ്ലാനിലുള്ള നിക്ഷേപകര്‍ക്ക് 15.06 ശതമാനവും ഡയറക്ട് പ്ലാനിലുള്ളവര്‍ക്ക് 17.28 ശതമാനവും വരുമാനം നല്‍കി.