image

22 May 2023 4:00 PM GMT

Mutual Funds

വെറും 10000 രൂപ എസ്‌ഐപി 10 വര്‍ഷം കൊണ്ട് 26 ലക്ഷം; 4 ബ്ലൂചിപ്പ് ഫണ്ടുകള്‍ അറിയാം

MyFin Desk

best sip blue chip funds
X

Summary

  • ഡയറക്ട് പ്ലാനില്‍ 16 % റിട്ടേണ്‍
  • സൂചികയെ പോലും കവച്ചുവെച്ച് വരുമാനം
  • 10 വര്‍ഷം മികച്ച പ്രകടനം


മ്യൂച്വല്‍ഫണ്ട് നിക്ഷേപകരില്‍ ലാര്‍ജ് ക്യാപുകള്‍ മാത്രം തെരഞ്ഞെടുത്ത് നിക്ഷേപിക്കാന്‍ താല്‍പ്പര്യമുള്ളവരുണ്ട്. വലിയ മൂലധനമുള്ള കമ്പനികളുടെ ഓഹരികള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്ന മ്യൂച്വല്‍ഫണ്ടുകളെയാണ് ലാര്‍ജ് ക്യാപ് ഫണ്ടുകളെന്ന് വിളിക്കുന്നത്. ഇതില്‍ അധികവും ബ്ലൂചിപ്പ് കമ്പനികളായിരിക്കും.

മികച്ച ആദായം കൊയ്യുന്ന അടിസ്ഥാന സൗകര്യങ്ങളുള്ള കമ്പനികളായിരിക്കും ഇത്. അതുകൊണ്ട് തന്നെ പലരും ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കായി നോക്കുമ്പോള്‍ ലാര്‍ജ് ക്യാപിനെ പരിഗണിക്കാനാണ് ഇഷ്ടപ്പെടുന്നത്. അതില്‍ തന്നെ ഫണ്ടിനെ തിരഞ്ഞെടുക്കുമ്പോള്‍ അതിന്റെ കഴിഞ്ഞ കാല പ്രകടനം കൂടി പരിഗണിക്കേണ്ടതുണ്ട്. ഇക്കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മികച്ച വരുമാനം നിക്ഷേപകര്‍ക്ക് നല്‍കിയ ചില ബ്ലൂചിപ്പ് ഫണ്ടുകളുണ്ട്. ഡയറക്ട് പ്ലാനിന് കീഴില്‍ 14 ശതമാനം മുതല്‍ 16.6 ശതമാനം വരെ വാര്‍ഷിക വരുമാനം നല്‍കിയ ഫണ്ടുകളാണിതെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ടിന്റെ വെബ്‌സൈറ്റ് പറയുന്നു.

നിപ്പണ്‍ ഇന്ത്യാ ലാര്‍ജ് ക്യാപ് ഫണ്ട്

ഈ ബ്ലൂചിപ്പ് ഫണ്ട് മികച്ച ആദായമാണ് ദീര്‍ഘകാലത്തില്‍ നിക്ഷേപകര്‍ക്ക് നല്‍കിയത്. പത്ത് വര്‍ഷത്തില്‍ റഗുലര്‍ പ്ലാനുകളില്‍ ചേര്‍ന്നവര്‍ക്ക് 14.75 ശതമാനവും ഡയറക്ട്പ്ലാനില്‍ 15.76 ശതമാനവും വരുമാനം നല്‍കിയിട്ടുണ്ട്. ഈ സ്‌കീം എസ് ആന്റ് പി ബിഎസ്ഇ 100 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്‌സിനെയാണ് ട്രാക്ക് ചെയ്യുന്നത്. ഈ സൂചിക പത്ത് വര്‍ഷത്തില്‍ 13.11 ശതമാനമാണ് വാര്‍ഷിക റിട്ടേണ്‍ നല്‍കിയത്. അതായത് സൂചികയേക്കാളും മുകളിലാണ് വരുമാനം നല്‍കുന്ന കാര്യത്തില്‍ നിപ്പണ്‍ ഇന്ത്യാ ലാര്‍ജ് ക്യാപ് ഫണ്ട്.

എസ്ബിഐ ബ്ലൂചിപ്പ് ഫണ്ട്

ഈ ലാര്‍ജ്ക്യാപ് ഫണ്ട് വരുമാനം നല്‍കാന്‍ മിടുക്കനാണ്. റഗുലര്‍ പ്ലാനിലുള്ളവര്‍ക്ക് 14.26 ശതമാനവും ഡയറക്ട് പ്ലാനിലുള്ളവര്‍ക്ക് 15.23 ശതമാനവും ആദായം നല്‍കിയിട്ടുണ്ട്. ഈ സ്‌കീം ട്രാക്ക് ചെയ്യുന്ന സൂചിക പോലും 13.11 ശതമാനമാണ് റിട്ടേണ്‍ നല്‍കിയത്.

മിറേ അസറ്റ് ലാര്‍ജ് ക്യാപ് ഫണ്ട്

മ്യൂച്വല്‍ഫണ്ട് സ്‌കീമുകളില്‍ മികച്ച ഫണ്ടുകളിലൊന്നാണ് ഇവരുടേത്. ഈ ബ്ലൂചിപ്പ് ഫണ്ട് മറ്റെല്ലാ കമ്പനികളേക്കാളും വരുമാനം നല്‍കുന്ന കാര്യത്തില്‍ മുമ്പനാണ്. 16.63 ശതമാനമാണ് ഡയറക്ട് പ്ലാനിന് കീഴില്‍ റിട്ടേണ്‍ നല്കിയത്. പത്ത് വര്‍ഷത്തെ പ്രകടനം കണക്കിലെടുത്താല്‍ നിക്ഷേപകനെ സംബന്ധിച്ച് നല്ലൊരു ഫണ്ടാണിതെന്ന് പറയാന്‍ സാധിക്കും. റഗുലര്‍ പ്ലാനിന് കീഴില്‍ 15.53 ശതമാനമായിരുന്നു റിട്ടേണ്‍. എന്നാല്‍ ഈ ഫണ്ട് പിന്തുടരുന്ന സൂചികയായ നിഫ്റ്റി 100 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്‌സ് പോലും പത്ത് വര്‍ഷത്തില്‍ 12.85 ശതമാനമാണ് വരുമാനം നല്‍കിയത്.

ഇന്‍വെസ്‌കോ ഇന്ത്യാ ലാര്‍ജ്ക്യാപ് ഫണ്ട്

ഈ ലാര്‍ജ് ക്യാപ് ഫണ്ടിന്റെ റഗുലര്‍ പ്ലാന്‍ 15.47 ശതമാനവും ഡയറക്ട് പ്ലാന്‍ 14.17 ശതമാനവും റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. പത്ത് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മികച്ച വളര്‍ച്ചയാണ് കൈവരിച്ചിട്ടുള്ളത്. ഈ സ്‌കീം പിന്തുടരുന്ന നിഫ്റ്റി 100 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്‌സ് വെറും 12.85 ശതമാനം ആണ് റിട്ടേണ്‍ നല്‍കിയത്.