20 Jan 2022 8:38 AM GMT
Summary
ന്യൂഡല്‍ഹി: 2021 ഡിസംബറില്‍ ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപം വര്‍ധിച്ച് 25,000 കോടി രൂപയായി ഉയര്‍ന്നു. ശക്തമായ എസ് ഐ പി നമ്പറുകളുടെയും മള്‍ട്ടി-ക്യാപ് ഫണ്ട് വിഭാഗത്തിലേക്കുള്ള ശക്തമായ പണമൊഴുക്കിന്റെയും അടിസ്ഥാനത്തിലാണിത്. അസോസിയേഷന്‍ ഓഫ് മ്യൂച്ചല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (Amfi) യുടെ കണക്കുകള്‍ പ്രകാരം തുടര്‍ച്ചയായ പത്താമത്തെ പ്രതിമാസ മൊത്ത വരവ് കൂടിയാണ് ഇത്. ഇക്വിറ്റി മ്യൂച്ചല്‍ഫണ്ടുകള്‍ നവംബറില്‍ 11,615 കോടി രൂപയുടെ അറ്റ നിക്ഷേപം രേഖപ്പെടുത്തി. ഒക്ടോബറില്‍ ഇത് 5,215 കോടി രൂപയും സെപ്റ്റംബറില്‍ […]
ന്യൂഡല്‍ഹി: 2021 ഡിസംബറില്‍ ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപം വര്‍ധിച്ച് 25,000 കോടി രൂപയായി ഉയര്‍ന്നു. ശക്തമായ എസ് ഐ പി നമ്പറുകളുടെയും മള്‍ട്ടി-ക്യാപ് ഫണ്ട് വിഭാഗത്തിലേക്കുള്ള ശക്തമായ പണമൊഴുക്കിന്റെയും അടിസ്ഥാനത്തിലാണിത്. അസോസിയേഷന്‍ ഓഫ് മ്യൂച്ചല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (Amfi) യുടെ കണക്കുകള്‍ പ്രകാരം തുടര്‍ച്ചയായ പത്താമത്തെ പ്രതിമാസ മൊത്ത വരവ് കൂടിയാണ് ഇത്.
ഇക്വിറ്റി മ്യൂച്ചല്‍ഫണ്ടുകള്‍ നവംബറില്‍ 11,615 കോടി രൂപയുടെ അറ്റ നിക്ഷേപം രേഖപ്പെടുത്തി. ഒക്ടോബറില്‍ ഇത് 5,215 കോടി രൂപയും സെപ്റ്റംബറില്‍ 8,677 കോടിയും ആഗസ്റ്റില്‍ 8,666 കോടി രൂപയുമായിരുന്നു. ഡിസംബര്‍ മാസത്തില്‍ 25,077 കോടി രൂപയുടെ അറ്റ നിക്ഷേപം ഉണ്ടായി. ഇത് ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിക്ഷേപമായിരുന്നു.
ഇക്വിറ്റി സ്‌കീമുകള്‍ 2021 മാര്‍ച്ച് മുതല്‍ അറ്റ നിക്ഷേപത്തിന് സാക്ഷ്യം വഹിക്കുന്നു. കൂടാതെ ഈ വിഭാഗത്തിന് 1.1 ലക്ഷം കോടി രൂപ മൊത്തം നിക്ഷേപം ലഭിച്ചു. ഇത് നിക്ഷേപകര്‍ക്കിടയിലെ പോസിറ്റീവ് വികാരങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നു.
2020 ജൂലൈ മുതല്‍ ഫെബ്രുവരി വരെയുള്ള എട്ട് മാസത്തേക്ക് മ്യൂച്ചല്‍ ഫണ്ടുകളില്‍ നിന്നും 46,791 കോടി രൂപ തിരിച്ചെടുത്തിരുന്നു. മൊത്തത്തില്‍ മ്യൂച്ചല്‍ ഫണ്ട് വ്യവസായം 4,350 കോടി രൂപയുടെ അറ്റ ഒഴുക്ക് രേഖപ്പെടുത്തി. നവംബറില്‍ 46,165 കോടി രൂപയുടെ അറ്റ നിക്ഷേപത്തിന് ഈ മേഖല സാക്ഷ്യം വഹിച്ചു.
മ്യൂച്ചല്‍ ഫണ്ട് വ്യവസായത്തിന്റെ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (എ യു എം) ഡിസംബര്‍ അവസാനത്തോടെ 37.72 ലക്ഷം കോടി രൂപയായി. നവംബറില്‍ ഇത് 37.34 ലക്ഷം കോടി രൂപയായിരുന്നു.
പ്രതിമാസ എസ് ഐ പി കഴിഞ്ഞ മാസം 11,005 കോടി രൂപയില്‍ നിന്ന് 11,305 കോടി രൂപയായി ഉയര്‍ന്നു. കൂടാതെ, എസ് ഐ പി അക്കൗണ്ടുകളുടെ എണ്ണം 4.78 കോടിയില്‍ നിന്ന് 4.91 കോടി രൂപയായി ഉയര്‍ന്നു. 'സാധാരണക്കാരുടെ സ്ഥിരമായ നിക്ഷേപത്തിന്റെയും അച്ചടക്കത്തോടെയുള്ള സമ്പാദ്യത്തിന്റെയും പ്രിയപ്പെട്ട മാധ്യമമാണ് എസ് ഐ പി എന്നും അക്കൗണ്ടുകളുടെ എണ്ണത്തിലെ വര്‍ധനവില്‍ ഇത് വ്യക്തമാണെന്നും'ആംഫി ചീഫ് എക്‌സിക്യൂട്ടീവ് എന്‍ എസ് വെങ്കിടേഷ് പറഞ്ഞു.
ഇക്വിറ്റി സെഗ്മെന്റിനുള്ളില്‍ എല്ലാ വിഭാഗങ്ങളിലും അറ്റ നിക്ഷേപം കണ്ടു. മള്‍ട്ടി-ക്യാപ് ഫണ്ട് വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ അറ്റ നിക്ഷേപം കണ്ടത്. കൂടാതെ ഡിസംബറില്‍ 20 എന്‍ എഫ് ഒകള്‍ ആരംഭിച്ചു. ഒപ്പം ഇ ടി എഫുകളില്‍ നിന്നും 313 കോടി രൂപ സ്വരൂപിക്കാനായി. ഇത് നവംബറിലെ 682 കോടി രൂപ രൂപയെക്കാള്‍ കുറവാണ്.