image

1 May 2022 5:13 AM GMT

Travel & Tourism

കേരള ട്രാവല്‍ മാർട്ടിൽ 69 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍

Myfin Editor

കേരള ട്രാവല്‍ മാർട്ടിൽ 69 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍
X

Summary

തിരുവനന്തപുരം: രാജ്യത്തെ തന്നെ ഏറ്റവും വലിയ ടൂറിസം ഇവന്റായ കേരള ട്രാവല്‍ മാര്‍ട്ട് മെയ് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ ഓണ്‍ലൈനായിട്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം നടത്തുക. ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. കേരള ട്രാവല്‍ മാര്‍ട്ടിന്റെ 11-ാം എഡിഷനില്‍ 69 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. 6, 7 തീയതികളില്‍ വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററില്‍ 55,000 […]


തിരുവനന്തപുരം: രാജ്യത്തെ തന്നെ ഏറ്റവും വലിയ ടൂറിസം ഇവന്റായ കേരള ട്രാവല്‍ മാര്‍ട്ട് മെയ് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ ഓണ്‍ലൈനായിട്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം നടത്തുക. ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. കേരള ട്രാവല്‍ മാര്‍ട്ടിന്റെ 11-ാം എഡിഷനില്‍ 69 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.

6, 7 തീയതികളില്‍ വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററില്‍ 55,000 കൂടിക്കാഴ്ചകളും സെല്ലര്‍മാരുടെ പ്രദര്‍ശനങ്ങളും നടക്കും. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് കേരള ടൂറിസം സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) രണ്ടാം പതിപ്പിന്റെ മാതൃകാ പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്.

സമാപനദിവസമായ മെയ് എട്ടിന് ഉച്ചയ്ക്ക് ഒരുമണി മുതല്‍ അഞ്ച് മണിക്കൂര്‍ ഇരു വേദികളിലെയും പവലിയനുകളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കും.

വിദേശത്ത് നിന്ന് 33 മാധ്യമപ്രവര്‍ത്തകരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 75 വ്‌ളോഗര്‍മാരും മാധ്യമപ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും.

കോവിഡിന് ശേഷം സംസ്ഥാന ടൂറിസത്തിന് കരുത്താര്‍ജ്ജിക്കാന്‍ അനുകൂല സമയമായെന്ന് കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം, മാര്‍ച്ചില്‍ കേരള ട്രാവല്‍ മാര്‍ട്ടിനൊടനുബന്ധിച്ച് ഒരു വെര്‍ച്വല്‍ ഉച്ചകോടി സംഘടിപ്പിച്ചിരുന്നു. അന്ന് 7,000-ലധികം ബിസിനസ് കൂടിക്കാഴ്ച്ചകളാണ് നടന്നത്.