image

12 March 2022 4:16 AM GMT

Travel & Tourism

യാത്രകൾക്ക് ഇത് വീണ്ടെടുക്കൽ വർഷം: ബുക്കിംഗ് ഹോള്‍ഡിംഗ്‌സ് സിഇഓ

Myfin Editor

യാത്രകൾക്ക് ഇത് വീണ്ടെടുക്കൽ വർഷം: ബുക്കിംഗ് ഹോള്‍ഡിംഗ്‌സ് സിഇഓ
X

Summary

മുംബൈ : 2022 ട്രാവല്‍ ഇന്‍ഡസ്ട്രിയ്ക്ക് വീണ്ടെടുക്കല്‍ വര്‍ഷമാകുമെന്ന് ബുക്കിംഗ് ഹോള്‍ഡിംഗ്സ് പ്രസിഡന്റും സിഇഒയുമായ ഗ്ലെന്‍ ഫോഗല്‍ വെള്ളിയാഴ്ച പറഞ്ഞു. ബുക്കിംഗുകള്‍ അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. 'കഴിഞ്ഞ രണ്ട് വര്‍ഷമായി ട്രാവല്‍ വ്യവസായത്തിന് ബുദ്ധിമുട്ടുള്ള സമയമാണ്. എങ്കിലും ആളുകള്‍ എപ്പോഴും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരായതിനാല്‍ ഡിമാന്‍ഡ് ഉണ്ടാകും. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീക്കുക്കുകയും സാഹചര്യങ്ങള്‍ സുരക്ഷിതമാകുകയും ചെയ്യുമ്പോള്‍ യാത്രാ ബുക്കിംഗ് വര്‍ദ്ധിക്കുന്നു."ഇക്കണോമിക് ടൈംസ് ഗ്ലോബല്‍ ബിസിനസ് സമ്മിറ്റ് (ജിബിഎസ്) 2022 ല്‍ സംസാരിക്കവെ ഫോഗല്‍ പറഞ്ഞു. കൊവിഡ് […]


മുംബൈ : 2022 ട്രാവല്‍ ഇന്‍ഡസ്ട്രിയ്ക്ക് വീണ്ടെടുക്കല്‍ വര്‍ഷമാകുമെന്ന് ബുക്കിംഗ് ഹോള്‍ഡിംഗ്സ് പ്രസിഡന്റും സിഇഒയുമായ ഗ്ലെന്‍ ഫോഗല്‍ വെള്ളിയാഴ്ച പറഞ്ഞു. ബുക്കിംഗുകള്‍ അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.

'കഴിഞ്ഞ രണ്ട് വര്‍ഷമായി ട്രാവല്‍ വ്യവസായത്തിന് ബുദ്ധിമുട്ടുള്ള സമയമാണ്. എങ്കിലും ആളുകള്‍ എപ്പോഴും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരായതിനാല്‍ ഡിമാന്‍ഡ് ഉണ്ടാകും. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീക്കുക്കുകയും സാഹചര്യങ്ങള്‍ സുരക്ഷിതമാകുകയും ചെയ്യുമ്പോള്‍ യാത്രാ ബുക്കിംഗ് വര്‍ദ്ധിക്കുന്നു."ഇക്കണോമിക് ടൈംസ് ഗ്ലോബല്‍ ബിസിനസ് സമ്മിറ്റ് (ജിബിഎസ്) 2022 ല്‍ സംസാരിക്കവെ ഫോഗല്‍ പറഞ്ഞു.

കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം വീണ്ടും തുറക്കുന്ന രാജ്യങ്ങള്‍ക്കൊപ്പം ഉയര്‍ന്ന ഡിമാന്‍ഡ്, ഉയര്‍ന്ന വാക്സിനേഷന്‍ നിരക്ക് എന്നിവ യാത്രാ താത്പര്യം വര്‍ദ്ധിപ്പിക്കുന്നു. യുഎസില്‍ യാത്രകള്‍ വര്‍ദ്ധിക്കുകയാണ്, എന്നാല്‍ ഏഷ്യയില്‍ ഒമിക്റോണ്‍ വേരിയന്റ് നിലനില്‍ക്കുന്നതിനാല്‍ ഇത് മന്ദഗതിയിലാണ്.

'ഇന്ത്യയില്‍ നിരവധിപ്പേര്‍ വാക്സിനേഷന്‍ എടുത്തിട്ടുണ്ട് എന്നത് തികച്ചും മതിപ്പുളവാക്കുന്നു. അതിനുള്ള ക്രെഡിറ്റ് ഇന്ത്യാ ഗവണ്‍മെന്റിനാണ്,' ഫോഗല്‍ പറഞ്ഞു. കോര്‍പ്പറേറ്റ് യാത്രകളും ഇപ്പോള്‍ വര്‍ദ്ധിച്ചു വരികയാണ്, എന്നാല്‍ ആളുകള്‍ ഇപ്പോഴും ഇതിനെക്കുറിച്ച് അല്‍പ്പം ശ്രദ്ധാലുവാണ്," അദ്ദേഹം പറഞ്ഞു.

യാത്രക്കാരുടെ ആത്മവിശ്വാസം പുനഃസ്ഥാപിക്കുന്നതില്‍ സാങ്കേതിക കണ്ടുപിടിത്തം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും വിവിധ സാങ്കേതികവിദ്യകളുടെ ത്വരിതഗതിയിലുള്ള ഉപയോഗം ഉണ്ടാകുമെന്നും ഫോഗല്‍ പറഞ്ഞു. സാങ്കേതികവിദ്യ, പ്രത്യേകിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും യാത്ര ചെയ്യാന്‍ യാത്രക്കാരെ സഹായിക്കുന്നു, അദ്ദേഹം പറഞ്ഞു.

യാത്ര കൂടുതല്‍ സുഗമമാക്കുന്നതിനും തടസ്സങ്ങളില്ലാത്തതാക്കി മാറ്റുന്നതിനും സാങ്കേതികവിദ്യ ഉപയോഗിക്കാമെന്ന് ഗ്ലെന്‍ ഫോഗല്‍ കൂട്ടിച്ചേര്‍ത്തു.