3 Feb 2022 4:51 AM
Summary
വിനോദസഞ്ചാരത്തെ സംബന്ധിച്ച ഏറെ കാലതാമസം നേരിടുന്ന ദേശീയ നയത്തിന് ഉടന്‍ അന്തിമരൂപം നല്‍കുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. കോവിഡ് -19 യാത്രക്കാര്‍ക്ക് അനുയോജ്യമായ പ്രത്യേക മാനദണ്ഡങ്ങളും വ്യവസ്ഥകളും ഉണ്ടായിരിക്കുന്നതാകും പുതിയ ദേശീയ വിനോദസഞ്ചാര നയമെന്നും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ നയത്തിന്റെ കരട് മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. കോവിഡ് 19 കുറഞ്ഞതിന് ശേഷം അവലോകന യോഗമുണ്ടാകുമെന്നും പിന്നീട് നയത്തിന്റെ അന്തിമഘട്ടത്തിലേക്ക് നീങ്ങുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ടൂറിസം നയം തയ്യാറാക്കിക്കൊണ്ടിരിക്കേ കോവിഡ് 19 പ്രതിസന്ധി വന്നു. തുടര്‍ന്ന് […]
വിനോദസഞ്ചാരത്തെ സംബന്ധിച്ച ഏറെ കാലതാമസം നേരിടുന്ന ദേശീയ നയത്തിന് ഉടന്‍ അന്തിമരൂപം നല്‍കുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. കോവിഡ് -19 യാത്രക്കാര്‍ക്ക് അനുയോജ്യമായ പ്രത്യേക മാനദണ്ഡങ്ങളും വ്യവസ്ഥകളും ഉണ്ടായിരിക്കുന്നതാകും പുതിയ ദേശീയ വിനോദസഞ്ചാര നയമെന്നും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ നയത്തിന്റെ കരട് മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. കോവിഡ് 19 കുറഞ്ഞതിന് ശേഷം അവലോകന യോഗമുണ്ടാകുമെന്നും പിന്നീട് നയത്തിന്റെ അന്തിമഘട്ടത്തിലേക്ക് നീങ്ങുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ടൂറിസം നയം തയ്യാറാക്കിക്കൊണ്ടിരിക്കേ കോവിഡ് 19 പ്രതിസന്ധി വന്നു. തുടര്‍ന്ന് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവന്നു, പക്ഷേ അത് ചില അവസരങ്ങളും കൊണ്ടുവന്നുവെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിലെ എഡിജി രൂപീന്ദര്‍ ബ്രാര്‍ പറഞ്ഞു. മഹാമാരി വിനോദസഞ്ചാര പ്രവണതകളെ മാറ്റിമറിച്ച വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ്. കോവിഡ് കാലഘട്ടത്തില്‍ പാലിക്കേണ്ട ആഗോള മാനദണ്ഡങ്ങള്‍ക്കനുസൃതമായി നയം എങ്ങനെ രൂപപ്പെടുത്താമെന്ന് ഇപ്പോള്‍ വീണ്ടും ചര്‍ച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച കരട് നയത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുക, സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ ടൂറിസം വികസനത്തില്‍ ഊന്നല്‍ നല്‍കുക എന്നിവയായിരുന്നു സവിശേഷതകള്‍. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളില്‍ നല്ല നിക്ഷേപം സാധ്യമാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യവും അതില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പൈതൃക വിനോദസഞ്ചാരം, താമസസ്ഥലങ്ങള്‍, ഹോംസ്റ്റേകള്‍ എന്നിങ്ങനെ പലതരം കാര്യങ്ങള്‍ക്കും കോവിഡ് പ്രോട്ടോക്കോളുകള്‍ ഉണ്ടാക്കേണ്ടതുണ്ടെന്നും ബ്രാര്‍ പറഞ്ഞു. ഈ പ്രോട്ടോക്കോളുകളില്‍ സാമൂഹിക അകലം, ആരോഗ്യ ശുചിത്വം, സ്പര്‍ശനരഹിതമായ സേവനവും എന്നിവ ഉള്‍പ്പെടുന്നു. ചില സംസ്ഥാനങ്ങള്‍ക്ക് അവര്‍ക്ക് അനുസൃതമായി അവരുടേതായ നയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിനും കര്‍ണാടകയ്ക്കും അവരുടേതായ വിനോദസഞ്ചാര നയം ഉള്ളപ്പോള്‍, ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഈയിടെ ഒരു പുതിയ നയം പ്രഖ്യാപിച്ചു. കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ച വ്യവസായങ്ങളിലൊന്നാണ് ടൂറിസം.