image

19 Jun 2022 12:50 AM GMT

Income Tax

നികുതി പിരിവ് 45 ശതമാനം വര്‍ധിച്ച് 3.39 ലക്ഷം കോടി രൂപയിൽ

PTI

നികുതി പിരിവ് 45 ശതമാനം വര്‍ധിച്ച് 3.39 ലക്ഷം കോടി രൂപയിൽ
X

Summary

ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ജൂണ്‍ പകുതിവരെയുള്ള പ്രത്യക്ഷ നികുതി പിരിവ് 45 ശതമാനം വര്‍ധിച്ച് 3.39 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ന്നതായി ആദായ നികുതി വകുപ്പ് അറിയിച്ചു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ പ്രത്യക്ഷ നികുതി 2,33,651 കോടി രൂപയായിരുന്നു. കോര്‍പ്പറേഷന്‍ ടാക്‌സ് (സിഐടി) 1.70 ലക്ഷം കോടി രൂപയും സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സ് (എസ ടി ടി ) ഉള്‍പ്പെടെ വ്യക്തിഗത ആദായനികുതി (പിഐടി) 1.67 ലക്ഷം കോടി രൂപയും ഈ അറ്റ പ്രത്യക്ഷ നികുതി […]


ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ജൂണ്‍ പകുതിവരെയുള്ള പ്രത്യക്ഷ നികുതി പിരിവ് 45 ശതമാനം വര്‍ധിച്ച് 3.39 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ന്നതായി ആദായ നികുതി വകുപ്പ് അറിയിച്ചു.

മുന്‍വര്‍ഷം ഇതേ കാലയളവില്‍ പ്രത്യക്ഷ നികുതി 2,33,651 കോടി രൂപയായിരുന്നു.

കോര്‍പ്പറേഷന്‍ ടാക്‌സ് (സിഐടി) 1.70 ലക്ഷം കോടി രൂപയും സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സ് (എസ ടി ടി ) ഉള്‍പ്പെടെ വ്യക്തിഗത ആദായനികുതി (പിഐടി) 1.67 ലക്ഷം കോടി രൂപയും ഈ അറ്റ പ്രത്യക്ഷ നികുതി പിരിവില്‍ ഉള്‍പ്പെടുന്നു.

ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ മുന്‍കൂര്‍ നികുതി പിരിവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 75,783 കോടി രൂപയില്‍ നിന്ന് 1.01 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 33 ശതമാനത്തിലധികം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതില്‍ കോര്‍പ്പറേഷന്‍ ടാക്‌സ് 78,842 കോടി രൂപയും വ്യക്തിഗത ആദായനികുതി 22,175 കോടി രൂപയുമാണ്.