image

12 Dec 2022 5:40 AM GMT

Startups

84,102 സ്റ്റാര്‍ട്ടപ്പുകൾക്ക് കേന്ദ്ര അംഗീകാരം, ആനുകൂല്യങ്ങളും നികുതി ഒഴിവുമെന്ന് മന്ത്രി

MyFin Desk

Start up
X


ഡെല്‍ഹി: നവംബര്‍ 30 വരെ 84,102 സ്റ്റാര്‍ട്ടപ്പുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം നേടിയതായി കേന്ദ്ര വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി സോം പ്രകാശ്. ഈ സ്റ്റാര്‍ട്ടപ്പുകള്‍ 2016 ജനുവരിയില്‍ ലോഞ്ച് ചെയ്ത സ്റ്റാര്‍ട്ടപ് ഇന്ത്യ പദ്ധതി പ്രകാരമുള്ള ഇന്‍സെന്റീവുകള്‍, ആദായ നികുതി നേട്ടം എന്നിവയ്ക്ക് യോഗ്യരായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡാണ് (ഡിപിഐഐടി) സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതി പ്രകാരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അംഗീകാരം നല്‍കുന്നത്.

അംഗീകാരം ലഭിച്ച സ്റ്റാര്‍ട്ടപ്പുകള്‍ കൃഷി, ബയോടെക്നോളജി, കെമിക്കല്‍സ് എന്നിങ്ങനെ 56 മേഖലകളിലുള്ളതാണെന്നും. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതി പ്രകാരം സ്റ്റാര്‍ട്ടപ്പുകളുടെ വിവിധ വളര്‍ച്ച ഘട്ടങ്ങളില്‍ മൂലധന പിന്തുണ നല്‍കുന്നതിന് സര്‍ക്കാര്‍ ഫണ്ട് ഓഫ് ഫണ്ട്സ്, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് പദ്ധതി എന്നിവ നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


ഈ വര്‍ഷം നവംബര്‍ 30 വരെ 10,000 കോടി രൂപയുടെ ഫണ്ട് ഓഫ് ഫണ്ട്സ് പദ്ധതിയില്‍ നിന്നും ഓള്‍ട്ടര്‍നേറ്റ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിലേക്ക് 7,527.95 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് പദ്ധതിയില്‍ നിന്നും 455.25 കോടി രൂപ 126 ഇന്‍കുബേറ്ററുകള്‍ക്കായി അനുവദിക്കുകയും, അതില്‍ 186.15 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മഹാരാഷ്ട്ര, കര്‍ണാടക, ഡെല്‍ഹി, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് അംഗീകാരം നേടിയ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ മുന്നില്‍.