image

7 March 2022 12:59 AM GMT

Startups

സംസ്ഥാനത്ത് 23 കോളേജുകളില്‍ പുതിയ സ്റ്റാർട്ടപ്പ് ഇൻക്യുബേറ്ററുകൾ

MyFin Desk

സംസ്ഥാനത്ത് 23 കോളേജുകളില്‍ പുതിയ സ്റ്റാർട്ടപ്പ് ഇൻക്യുബേറ്ററുകൾ
X

Summary

കൊച്ചി: സംസ്ഥാനത്തെ കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്നൊവേഷന്‍ ആന്‍ഡ് ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സെന്ററുകളില്‍ (ഐഇഡിസി) 23 എണ്ണത്തിന് ഇന്‍കുബേറ്ററുകള്‍ തുടങ്ങാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അനുമതി നല്‍കി. ഐഇഡിസികളിലെ നൂതനാശയങ്ങള്‍ക്ക് ദ്രുതഗതിയിലുള്ള വാണിജ്യ സാധ്യത ലഭ്യമാക്കുകയും ഗവേഷണ സംവിധാനം വിപുലീകരിക്കുകയുമാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ലക്ഷ്യമാക്കുന്നത്. ആദ്യ ഗവേഷണ ഇന്‍കുബേഷന്‍ പരിപാടി കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് അനുവദിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അംഗീകരിച്ച മൂന്നുവര്‍ഷം പരിചയമുള്ള ഐഇഡിസികളെയാണ് ഇന്‍കുബേറ്ററുകള്‍ക്കായി തെരഞ്ഞെടുത്തത്. 2,000 ചതുരശ്ര അടി സ്ഥലമാണ് ഇന്‍കുബേറ്ററുകള്‍ക്കായി […]


കൊച്ചി: സംസ്ഥാനത്തെ കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്നൊവേഷന്‍ ആന്‍ഡ് ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സെന്ററുകളില്‍ (ഐഇഡിസി) 23 എണ്ണത്തിന് ഇന്‍കുബേറ്ററുകള്‍ തുടങ്ങാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അനുമതി നല്‍കി. ഐഇഡിസികളിലെ നൂതനാശയങ്ങള്‍ക്ക് ദ്രുതഗതിയിലുള്ള വാണിജ്യ സാധ്യത ലഭ്യമാക്കുകയും ഗവേഷണ സംവിധാനം വിപുലീകരിക്കുകയുമാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ലക്ഷ്യമാക്കുന്നത്. ആദ്യ ഗവേഷണ ഇന്‍കുബേഷന്‍ പരിപാടി കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് അനുവദിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അംഗീകരിച്ച മൂന്നുവര്‍ഷം പരിചയമുള്ള ഐഇഡിസികളെയാണ് ഇന്‍കുബേറ്ററുകള്‍ക്കായി തെരഞ്ഞെടുത്തത്. 2,000 ചതുരശ്ര അടി സ്ഥലമാണ് ഇന്‍കുബേറ്ററുകള്‍ക്കായി പ്രത്യേകമായി തയ്യാറാക്കേണ്ടത്.

കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന നവസംരംഭകര്‍ക്ക് സഹായകരമാകും പുതിയ തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള കൂടുതല്‍ അക്കാദമിക് ഇന്‍കുബേറ്ററുകള്‍ ഇതിലൂടെ വരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍ എന്നിവയുമായി ദൃഢബന്ധം സ്ഥാപിക്കാന്‍ ത്വരിതഗതിയിലുള്ള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലൂടെ സാധിക്കും. നിയമം, സാമ്പത്തികം, സാങ്കേതികം, ബൗദ്ധിക സ്വത്തവകാശം മുതലായ കാര്യങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദഗ്‌ധോപദേശം നല്‍കാന്‍ ഇന്‍കുബേറ്ററുകള്‍ വഴി സാധിക്കും.