image

4 Feb 2022 8:13 AM GMT

Startups

ഇന്ത്യന്‍ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം കുതിച്ചുരുന്നു

MyFin Bureau

ഇന്ത്യന്‍ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം കുതിച്ചുരുന്നു
X

Summary

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍, സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള വാര്‍ഷിക ഫണ്ടിംഗ് $11 ബില്യനിൽ നിന്ന് $36 ബില്യനായി വര്‍ധിച്ചു. ആഭ്യന്തര നിക്ഷേപം ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സ്റ്റാട്ടപ്പുകള്‍ക്ക് വരുന്ന നിക്ഷേപങ്ങൾ നാല് ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായി ഉയര്‍ന്നതായി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (DPIIT, ഡി പി ഐ ഐ ടി) സെക്രട്ടറി അനുരാഗ് ജെയ്ന്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനും, സ്റ്റാര്‍ട്ടപ്പുകളെ പ്രമോട്ട് ചെയ്യാനും സ്റ്റാര്‍ട്ടപ്പുകളോട് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കാന്‍ ഓണ്‍ലൈനായി […]


കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍, സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള വാര്‍ഷിക ഫണ്ടിംഗ് $11 ബില്യനിൽ നിന്ന് $36 ബില്യനായി വര്‍ധിച്ചു.

ആഭ്യന്തര നിക്ഷേപം ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സ്റ്റാട്ടപ്പുകള്‍ക്ക് വരുന്ന നിക്ഷേപങ്ങൾ നാല് ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായി ഉയര്‍ന്നതായി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (DPIIT, ഡി പി ഐ ഐ ടി) സെക്രട്ടറി അനുരാഗ് ജെയ്ന്‍ പറഞ്ഞു.

നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനും, സ്റ്റാര്‍ട്ടപ്പുകളെ പ്രമോട്ട് ചെയ്യാനും സ്റ്റാര്‍ട്ടപ്പുകളോട് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കാന്‍ ഓണ്‍ലൈനായി ചടങ്ങില്‍ സംസാരിക്കവെ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടു.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ $23 ബില്യണ്‍ന്റെ മൊത്തം നിക്ഷേപം നടന്നതായി മന്ത്രി വ്യക്തമാക്കി. ഏതാണ്ട് 1000 ഇടപാടുകളാണ് സാധ്യമായതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ഇന്ത്യന്‍ ഭാഷകളില്‍ ഉള്ളടക്കം വികസിപ്പിക്കല്‍, വലിയ സാമൂഹികവും സാമ്പത്തികവുമായ സ്വാധീനമുള്ള ഉല്‍പ്പന്നങ്ങളും പരിഹാരങ്ങളും പ്രോത്സാഹിപ്പിക്കുക, എല്ലാ ജില്ലയിലും സ്റ്റാര്‍ട്ടപ്പുകളെ പ്രാത്സാഹിപ്പിക്കുക, ഇന്ത്യയുടെ മത്സരശേഷി വര്‍ധിപ്പിക്കുന്നതിനായി ലോകമെമ്പാടുമുള്ള മികച്ച സമ്പ്രദായങ്ങള്‍ സ്വീകരിക്കുക,
സര്‍വകലാശാലകളെ ഇന്‍കുബേറ്ററുകളാക്കിക്കൊണ്ട് വിവിധ പ്രാദേശിക തലങ്ങളില്‍ ഇന്നൊവേഷന്‍ സോണുകള്‍ സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കേന്ദ്ര മന്ത്രി ആഹ്വാനം ചെയ്തു.