image

4 Feb 2022 7:52 AM GMT

Startups

യൂണികോണുകളാവാൻ 2022-ൽ 50 കമ്പനികൾ കൂടി

PTI

യൂണികോണുകളാവാൻ 2022-ൽ 50 കമ്പനികൾ കൂടി
X

Summary

മുംബൈ: കൊവിഡ് കാലത്ത് ഇന്ത്യയിൽ സ്റ്റാർട്ടപ്പുകൾക്ക് നല്ല കാലമായിരുന്നു. മിക്ക സ്റ്റാർട്ടപ്പുകളിലും നിക്ഷേപക ഫണ്ടുകൾ ധാരാളമായി എത്തി. 2022-ൽ യുണികോൺ ($1 ബില്യൺ മൂലധനമുള്ള കമ്പനികൾ) പദവി കൈവരിക്കാൻ തക്ക ശേഷിയുള്ള 50 സ്റ്റാർട്ടപ്പുകൾ ഇന്ത്യയിലുണ്ട്. 2022 അവസാനത്തോടെ $1 ബില്യൺ മൂല്യമുള്ള പുതിയ കമ്പനികളുടെ ലിസ്റ്റ് കുറഞ്ഞത് 100ലെങ്കിലും എത്തിനിൽക്കുമെന്നാണ് പി ഡബ്ലൂ സി ഇന്ത്യ കൺസൾട്ടൻസി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. 2021ൽ പണലഭ്യതയുടെ കാര്യത്തിൽ ലിസ്റ്റ് ചെയ്തതും ലിസ്റ്റ് ചെയ്യാത്തതുമായ കമ്പനികളുടെ മൂല്യനിർണ്ണയത്തിൽ വലിയ […]


മുംബൈ: കൊവിഡ് കാലത്ത് ഇന്ത്യയിൽ സ്റ്റാർട്ടപ്പുകൾക്ക് നല്ല കാലമായിരുന്നു. മിക്ക സ്റ്റാർട്ടപ്പുകളിലും നിക്ഷേപക ഫണ്ടുകൾ ധാരാളമായി എത്തി.

2022-ൽ യുണികോൺ ($1 ബില്യൺ മൂലധനമുള്ള കമ്പനികൾ) പദവി കൈവരിക്കാൻ തക്ക ശേഷിയുള്ള 50 സ്റ്റാർട്ടപ്പുകൾ ഇന്ത്യയിലുണ്ട്. 2022 അവസാനത്തോടെ $1 ബില്യൺ മൂല്യമുള്ള പുതിയ കമ്പനികളുടെ ലിസ്റ്റ് കുറഞ്ഞത് 100ലെങ്കിലും എത്തിനിൽക്കുമെന്നാണ് പി ഡബ്ലൂ സി ഇന്ത്യ കൺസൾട്ടൻസി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്.

2021ൽ പണലഭ്യതയുടെ കാര്യത്തിൽ ലിസ്റ്റ് ചെയ്തതും ലിസ്റ്റ് ചെയ്യാത്തതുമായ കമ്പനികളുടെ മൂല്യനിർണ്ണയത്തിൽ വലിയ കുതിച്ചുചാട്ടമാണമുണ്ടായത്. ചില നിരീക്ഷകരുടെ അഭിപ്രായത്തിൽ ഇത്തരത്തിലുള്ള 43 സ്റ്റാർട്ടപ്പുകളെയാണ് ഇന്ത്യ പട്ടികയിൽ ചേർത്തതെങ്കിൽ വർഷാവസാനത്തോടെ യൂണികോണുകളുടെ എണ്ണം 68 ആയി ഉയർന്നു.

പി ഡബ്ലൂ സി ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ സ്റ്റാർട്ടപ്പ് മേഖലയിൽ ഒക്‌ടോബർ-ഡിസംബർ പാദത്തിൽ മാത്രം 10 ബില്യൺ ഡോളറിലധികം നിക്ഷേപമാണ് ഉണ്ടായത്. സ്റ്റാർട്ടപ്പുകളെ സംബന്ധിച്ച് ഇതൊരു നല്ല തുടക്കമായി തന്നെ കണക്കാക്കാം.