Summary
രാജ്യത്തെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നിക്ഷേപത്തിനായി പുതിയ മേഖലകള്‍ കണ്ടെത്താനും ആഗോള വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകളോട് വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍. സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഭാവിയിലും അത് തുടരുമെന്നും സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഇന്നൊവേഷന്റെ ഭാഗമായി നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ യുവസംരംഭകര്‍ സൃഷ്ടിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, അവയെ സംരക്ഷിക്കുന്നതിനും, പുതിയ മേഖലകള്‍ കണ്ടെത്തുന്നതിനും, ഇത്തരം സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നതിനുമായാണ് ഗോയല്‍ […]
രാജ്യത്തെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നിക്ഷേപത്തിനായി പുതിയ മേഖലകള്‍ കണ്ടെത്താനും ആഗോള വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകളോട് വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍. സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഭാവിയിലും അത് തുടരുമെന്നും സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഇന്നൊവേഷന്റെ ഭാഗമായി നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ യുവസംരംഭകര്‍ സൃഷ്ടിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, അവയെ സംരക്ഷിക്കുന്നതിനും, പുതിയ മേഖലകള്‍ കണ്ടെത്തുന്നതിനും, ഇത്തരം സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നതിനുമായാണ് ഗോയല്‍ വി സി ഫണ്ടുകളെ ക്ഷണിച്ചത്.
55 വ്യവസായങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 61,000 അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയിലുണ്ട്. അതില്‍ 45 ശതമാനവും രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്നതാണ്. 49 നിയന്ത്രണ പരിഷ്‌കാരങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളുടെ വര്‍ധനവിനായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.
യു എസ്, ജപ്പാന്‍, കൊറിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 75 വി സി ഫണ്ട് നിക്ഷേപകര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 30 ബില്യണ്‍ യു എസ് ഡോളറിലധികം മൂല്യമുള്ള ആസ്തികൾ വി സി ഫണ്ടുകള്‍ ഇന്ത്യയില്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.