സാങ്കേതി വിദ്യ കുതിച്ചുയരുമ്പോള്‍ അതിനനുസരിച്ച് മുന്നേറുക മാത്രമേ വഴിയുള്ളു. ഇനിയങ്ങോട്ടുള്ളത് ശബ്ദത്തിന്റെ കാലം കൂടിയാണ്....
സാങ്കേതി വിദ്യ കുതിച്ചുയരുമ്പോള്‍ അതിനനുസരിച്ച് മുന്നേറുക മാത്രമേ വഴിയുള്ളു. ഇനിയങ്ങോട്ടുള്ളത് ശബ്ദത്തിന്റെ കാലം കൂടിയാണ്. ടെക്‌സ്റ്റ് സന്ദേശങ്ങളെ പോലെ തന്നെ 'ശബ്ദസന്ദേശവും' നിങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനത്തിലടക്കം നിര്‍ണായ സ്വാധീനമാകും. ശബ്ദ സന്ദേശമയച്ച് റീട്ടെയ്ല്‍ പണമിടപാടുകള്‍ നടത്തുന്ന പ്രവര്‍ത്തനത്തിന് ഇന്ത്യയില്‍ തുടക്കമായി. സ്വന്തം മൊബൈല്‍ ഫോണിലൂടെ ശബ്ദാധിഷ്ഠിത സാമ്പത്തിക ഇടപാടുകള്‍ ഇനി നടത്താം. ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ബംഗളൂരു ആസ്ഥാനമായ 'ടോണ്‍ടാഗി'ന് ആര്‍ ബി ഐ ഈയിടെ പ്രവര്‍ത്തനാനുമതി നല്‍കി.
ടോണ്‍ ടാഗ്
രണ്ട് ഇലക്ട്രോണിക് ഉപകരണങ്ങള്‍ തമ്മില്‍ 'ഡാറ്റ ഓവര്‍ സൗണ്ട്' സാങ്കേതിക വിദ്യയിലൂടെ ബന്ധിപ്പിച്ച് പണകൈമാറ്റം നടത്തുകയാണ് ഇവിടെ. കൈയ്യിലുള്ള ഫോണ്‍ എന്തുമായികൊള്ളട്ടെ അതിലൂടെ അയക്കുന്ന ശബ്ദ സന്ദേശത്തിലൂടെ പണം ഇവിടെ കൈമാറ്റം ചെയ്യപ്പെടുന്നു. നെറ്റ്‌വര്‍ക്ക് പരിധിക്കകത്തും പുറത്തും ഇത് സുഗമമായി പ്രവര്‍ത്തിക്കുമെന്നതാണ് ഇതിന്റെ നേട്ടം. 'അഗ്‌നോസ്റ്റിക് സൗണ്ട് വേവ് ടെക് സൊലൂഷന്‍' സ്ഥാപനമാണ് ടോണ്‍ടാഗ്.
ഗ്രാമങ്ങളിലും
രാജ്യത്തെ ഗ്രാമീണ മേഖലയിലുളളവര്‍ ഇപ്പോഴും മുഖ്യധാര ബാങ്കിംഗ് രംഗത്തിന് പുറത്താണ്. അത്തരം ആളുകളെ സാമ്പത്തിക പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവരാന്‍ ഈ സാങ്കേതിക വിദ്യയ്ക്ക് കഴിയും. കര്‍ണാടക, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ വിജയകരമായി നടത്തിയ പരീക്ഷണത്തെ തുടര്‍ന്നാണ് ആര്‍ ബി ഐ ടോണ്‍ടാഗിന് രാജ്യത്ത് പ്രവര്‍ത്തനാനുമതി നല്‍കിയത്. ഈ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട ഗ്രാമങ്ങളിലും നഗര മേഖലകളിലും കേന്ദ്രീകരിച്ചായിരുന്നു പരീക്ഷണം.
1,000 രൂപ വരെയുള്ള തുകയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇങ്ങനെ കൈമാറ്റം ചെയ്യപ്പെട്ടത്. ഏത് ഫോണിലും ഇത് പ്രവര്‍ത്തിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇവിടെ ഇടപാട് നടത്തുന്നവരുടെ ഡാറ്റ ശേഖരിക്കപ്പെടില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. ആര്‍ ബി ഐ യുടെ അനുമതി ലഭിച്ചതോടെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത് ഉപയോഗിക്കാനാവുമെന്ന് കമ്പനി വക്താവ് വ്യക്തമാക്കി. രാജ്യത്ത് ഡിജിറ്റല്‍ സാക്ഷരതയുടെ പരിധിയില്‍ വരാത്ത 600 ദശലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.